വെണ്ണിയോട് പുഴയില്‍ കാണാതായ 5 വയസ്സുകാരിയുടെ മൃതദേഹം കിട്ടി...കുഞ്ഞിനെയെടുത്ത് അമ്മ പുഴയിലേക്ക് ചാടിയ സ്ഥലത്തു നിന്നും 2കിലോമീറ്റര്‍ അകലെ നിന്നാണ് ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്, അമ്മയെ പുഴയില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ ദര്‍ശന മരിച്ചു

വെണ്ണിയോട് പുഴയില്‍ കാണാതായ 5 വയസ്സുകാരിയുടെ മൃതദേഹം കിട്ടി...കുഞ്ഞിനെയെടുത്ത് അമ്മ പുഴയിലേക്ക് ചാടിയ സ്ഥലത്തു നിന്നും 2കിലോമീറ്റര്‍ അകലെ നിന്നാണ് ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്, അമ്മയെ പുഴയില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ ദര്‍ശന മരിച്ചു. കല്‍പ്പറ്റ സെന്റ് ജോസഫ്സ് സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിനിയാണ് ദക്ഷ.
കൂടല്‍ കടവിലാണ് മൃതദേഹം പൊങ്ങിയത്. വ്യാഴാഴ്ച 3 മണിയോടെയാണ് അമ്മയും കുഞ്ഞും പുഴയില്‍ ചാടിയത്. വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍നിന്ന് അഞ്ചുവയസ്സുള്ള കുഞ്ഞുമായി അമ്മ പുഴയില്‍ ചാടിയത്. അമ്മയെ പുഴയില്‍ നിന്ന് രക്ഷിക്കാനായി കഴിഞ്ഞെങ്കിലും ദര്‍ശന കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
ദര്‍ശന വിഷംകഴിച്ചതിനുശേഷമാണ് വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ ദൂരത്തിലുള്ള പുഴയിലെത്തി കുഞ്ഞിനെയും എടുത്ത് ചാടിയത്.
നാലുമാസം ഗര്‍ഭിണിയായിരുന്നു ഇവര്‍. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് വെണ്ണിയോട്ടെ കോട്ടത്തറ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന എന്ന 32കാരി അഞ്ചുവയസ്സുകാരിയായ മകള്‍ ദക്ഷയെയും കൊണ്ട് പുഴയിലേക്ക് ചാടിയത്.
"https://www.facebook.com/Malayalivartha



























