പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച് അതിനനുസരിച്ച് സേവന നിരക്ക് ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച് അതിനനുസരിച്ച് സേവന നിരക്ക് ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
പ്രാഥമികാരോഗ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ജില്ല, ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ എന്നിവയുടെ പ്രവര്‍ത്തനസ്വഭാവം അനുസരിച്ച് ഒ.പി ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെ ഏകീകരിക്കുകയും ചെയ്യും.
ആശുപത്രി വികസന സമിതികളാണ് ഇപ്പോള്‍ നിരക്കുകള്‍ നിശ്ചയിക്കുന്നത്. രണ്ടുരൂപ മുതല്‍ 10 രൂപവരെ ഒ.പി ടിക്കറ്റിന് ഈടാക്കുന്ന ആശുപത്രികളുണ്ട്. ചില വികസന സമിതികള്‍ ആവശ്യത്തിലധികം ജീവനക്കാരെ താത്കാലികമായി നിയോഗിച്ചതായും അവര്‍ക്ക് ശമ്പളം നല്‍കാനെന്ന പേരില്‍ സേവനനിരക്ക് വര്‍ദ്ധിപ്പിച്ചതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നാലംഗ സമിതിയെ ആരോഗ്യവകുപ്പ് നിയോഗിച്ചത്.
എക്സ്‌റേ,സ്‌കാനിംഗ്,രക്തപരിശോധന എന്നിവയുടെ നിരക്കുകള്‍ ഏകീകരിക്കുന്നതിനെക്കുറിച്ചും സമിതി റിപ്പോര്‍ട്ട് നല്‍കും. മെഡിക്കല്‍ കോളേജുകളിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളുടെ നിരക്കും ക്രമീകരിക്കും.
ബി.പി.എല്‍ വിഭാഗത്തിന് പുറമേ മറ്റാര്‍ക്കെങ്കിലും കൂടി സൗജന്യ ഒ.പി ലഭ്യമാക്കേണ്ടതുണ്ടോയെന്നും സമിതി പഠിക്കും. ഇ- ഹെല്‍ത്ത് കാര്യക്ഷമമാക്കുന്നതിന്റെ കൂടി ഭാഗമാണിത്.
https://www.facebook.com/Malayalivartha



























