രാവിലത്തെ ചായ കുടി പതിവ്..വീട്ടിൽ നിന്നും അല്പം മുന്നോട്ട് നടന്നപ്പോൾ കാലിൽ കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയിലെ കയർ കുടുങ്ങി...!മുരളിയുമായി ലോറി നൂറുമീറ്ററിലേറെ മുന്നോട്ടുപോയി. കാൽ അറ്റ നിലയിലായിരുന്നു..!

പച്ചക്കറി ലോറിയിലെ കയർ കാലിൽ കുരുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം. സംക്രാന്തി സ്വദേശി മുരളി (50) യാണ് മരിച്ചത്. കോട്ടയം സംക്രാന്തിയിൽ പുലർച്ചെയായിരുന്നു അപകടം. ലോറിയിലെ കയർ മുരളിയുടെ കാലിൽ കുടുങ്ങുകയായിരുന്നു. മുരളിയുമായി ലോറി നൂറുമീറ്ററിലേറെ മുന്നോട്ടുപോയി. കാൽ അറ്റ നിലയിലായിരുന്നു.
ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയിലെ കയറാണ് മുരളിയുടെ കാലിൽ കുരുങ്ങിയത്. റോഡിന്റെ ഒരു വശത്ത് അറ്റ നിലയിൽ കാൽ കണ്ടെത്തുകയായിരുന്നു. കുറച്ചകലെ മൃതദേഹവും കണ്ടെത്തി. എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തത വരുന്നത് അൽപം കഴിഞ്ഞാണ്.
രാവിലെ ചായ കുടിക്കാനിറങ്ങിയ മുരളിയുടെ കാലിൽ ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയുടെ പുറകിലുണ്ടായിരുന്ന കയർ കുടുങ്ങുകയായിരുന്നു. മുരളിയേയും വലിച്ച് ലോറി നൂറ് മീറ്ററിലധികം മുന്നോട്ടുപോയി. പോസ്റ്റിൽ ഇടിച്ചാണ് മുരളിയുടെ ശരീരം കയറിൽ നിന്ന് വേർപെട്ടത്. മുരളിയുടെ കാലും വേർപെട്ടു പോയി.സംഭവത്തിൽ ലോറിയും ജീവനക്കാരായ രണ്ടുപേരെയും നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























