പുല്ലാട് രമാദേവി കൊലക്കേസിൽ പ്രതി അറസ്റ്റിലായിട്ടും തീരാത്ത ദുരൂഹത: പ്രതിയെന്ന് സംശയിച്ചിരുന്ന ചുടലമുത്തു ഇപ്പോഴും കാണാമറയത്ത്...

കടുത്ത സംശയ രോഗത്തെ തുടർന്നായിരുന്നു പുല്ലാട് രമാദേവിയെ പതിനേഴ് വർഷങ്ങൾക്ക് മുമ്പ്, ഭർത്താവ് ജനാര്‍ദനന്‍ നായര്‍ കൊലപ്പെടുത്തിയത്. ഭാര്യയ്‌ക്ക് മറ്റാരുമായോ അവിഹിതം ഉണ്ടായിരുന്നുവെന്നും അതു വഴി അവര്‍ ഗര്‍ഭിണിയായെന്നും സംശയിച്ചായിരുന്നു അരുംകൊല നടത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസവം നിര്‍ത്തിയ രമാദേവിക്ക് ട്യൂബ് പ്രഗ്നന്‍സി ഉണ്ടായത് താന്‍ മൂലമല്ലെന്ന വിശ്വാസത്തിലായിരുന്നു കൊലപാതകം നടന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ സര്‍ജറിയിലൂടെയാണ് അത് ഒഴിവാക്കിയത്.
അതോടെ ഭാര്യയുടെ മേലുള്ള സംശയം ജനാര്‍ദനന്‍ നായര്‍ക്ക് വര്‍ദ്ധിച്ചുവെന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിറ്റക്‌ടീവ് ഇന്‍സ്പെക്ടര്‍ സുനില്‍ രാജ് പറഞ്ഞു. എന്നാൽ കേസിൽ കുറ്റവാളി പിടിയിലായെങ്കിലും ഇപ്പോഴും പ്രതിയെന്ന് മുൻപ് സംശയിച്ചിരുന്ന ചുടലമുത്തുവിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സംശയരോഗം കൊലപാതകത്തിലേയ്ക്ക് വഴിവച്ചെങ്കിലും, ചില വലിയ ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം. ചുടലമുത്തു കുറ്റവാളിയല്ലെങ്കില്‍ എന്തിന് ഒളിവില്‍പ്പോയി എന്നുള്ളതാണ് പ്രധാന ചോദ്യം. മാത്രമല്ല ചുടല മുത്തുവിൻ്റെ ചെരുപ്പ്, സഞ്ചി, വാച്ച് എന്നിവ സംഭവ സ്ഥലത്തു നിന്ന് കണ്ടെടുത്തിരുന്നു.
ഇവ സംഭവ സ്ഥലത്ത് എങ്ങനെ വന്നു എന്നുള്ളതും ചോദ്യമുയർത്തുന്നു. ഇതിനിടെ ജനാർദ്ദനൻ നായരുടെ അറസ്റ്റ് ഇത്രയും താമസിക്കാനുള്ള കാരണം എന്താണെന്നും രമാദേവിയുടെ ബന്ധുക്കൾ ഉൾപ്പെടെ ചോദ്യമുയർത്തുന്നുണ്ട്. കൊലപാതകത്തിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധം ചുടലമുത്തുവിന് കാണുമോ എന്ന സംശയവും ക്രെെംബ്രാഞ്ചിനുണ്ട്. കൊലപാതകം ഇത്ര ക്രൂരമാകാന്‍ കാരണം ഭാര്യയിലുണ്ടായിരുന്ന സംശയമായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ അന്നുതന്നെ സൂചിപ്പിച്ചിരുന്നുവെന്നാണ് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ സുനില്‍ രാജ് ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ ചുടലമുത്തുവിന് വേണ്ടിയുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും അവര്‍ സൂചന നല്‍കുന്നുണ്ട്. ജനാര്‍ദനന്‍ നായരാണ് കൊലപാതകി എങ്കില്‍ പിന്നെ ഇനി ചുടലമുത്തുവിനെ അന്വേഷിക്കേണ്ടതുണ്ടോ എന്ന ചോദ്യം ചിലർ ഉയർത്തുന്നുണ്ട്.
യഥാർത്ഥത്തിൽ ചുടലമുത്തുവിൻ്റെ വാച്ച്, സഞ്ചി, ചെരുപ്പ് എന്നിവ അവഗണിക്കാവുന്ന തെളിവുകള്‍ അല്ല. അയാള്‍ ഒരു സ്ത്രീലമ്പടനായിരുന്നു എന്നുള്ളതും രമാദേവിയുടെ വീട്ടില്‍ നിന്ന് കഷ്ടിച്ച് അര കിലോമീറ്റര്‍ മാറിയാണ് ഇയാള്‍ താമസിച്ചിരുന്നതെന്നുള്ളതും ഇയാൾക്ക് എതിരെയുള്ള തെളിവുകളായി പലരും ചൂണ്ടിക്കാണിക്കുന്നു.
ചുടലമുത്തുവിനൊപ്പം ഒപ്പം ഒരു സ്ത്രീയും കഴിഞ്ഞിരുന്നു. ഇയാൾക്ക് നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. വീട്ടില്‍ തനിച്ചുള്ള സുന്ദരികളായ സ്ത്രീകളെ ശല്യപ്പെടുത്തുക ഇയാളുടെ പതിവായിരുന്നു എന്നും പറയപ്പെടുന്നു. ചുടലമുത്തു ഒരു ഒളിഞ്ഞു നോട്ടക്കാരനും കൂടിയായിരുന്നു എന്നും നാട്ടിലുള്ളവർ പറയുന്നുണ്ട്.
കൊലപാതകം നടന്ന ദിവസം ഇയാൾ നാട്ടിലുണ്ടായിരുന്നു. പിറ്റേദിവസം ഉച്ചവരെയും ഇയാൾ അവിടെത്തന്നെയുണ്ടായിരുന്നു. പൊലീസ് തന്നെയും അന്വേഷിക്കുന്നുവെന്ന് അറിഞ്ഞാണ് നാടുവിടുകയായിരുന്നു. പിറ്റേന്ന് രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രി ഓ.പിയില്‍ ഇയാള്‍ ചികില്‍സ തേടിയിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.എന്നാൽ കൊലയാളി അയാള്‍ ആയിരുന്നുവെങ്കില്‍ സംഭവം നടക്കുന്നതിന് പിന്നാലെ തന്നെ ഇയാൾ നാടുവിടുമായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നുത്.
ചുടലമുത്തുവിനൊപ്പം താമസിച്ചിരുന്ന സ്ത്രീയെ കഴിഞ്ഞ വര്‍ഷം തെങ്കാശിയില്‍ നിന്ന് കണ്ടുപിടിച്ചെിരുന്നു. എന്നാൽ ചുടലമുത്തു എവിടെയെന്ന് അറിയില്ലെന്നാണ് അവർ വ്യക്തമാക്കുന്നത്. സംഭവം നടന്ന ദിവസം ചുടലമുത്തു തന്നെ ഉപേക്ഷിച്ച് എവിടേക്കോ പോയെന്നാണ് അവര്‍ പറഞ്ഞയുന്നത്. എന്നാൽ ഈ മൊഴി അന്വേഷണസംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല. ചുടലമുത്തുവിനായുള്ള അന്വേഷണം നടക്കുകയാണെന്നാണ് അന്വമഷണ സംഘവും വ്യക്തമാക്കുന്നത്.
2006 മേയ് 26 ന് വൈകിട്ടാണ് രമാദേവിയുടെ മരണം. അന്ന് ഉച്ചയ്‌ക്ക് ശേഷം വീട്ടിലേക്ക് വിളിച്ച് രമാദേവി ഗീതാജ്‌ഞാന യജ്‌ഞത്തിന് പോകുന്നുണ്ടോയെന്ന് അന്വേഷിച്ചു. പോകരുതെന്ന് കര്‍ശനമായി വിലക്കുകയും ചെയ്‌തു. വൈകിട്ട് ആറിനും രാത്രി ഏഴിനുമിടയ്‌ക്കാണ് കൊലപാതകം നടന്നത്. വീട്ടിലെത്തിയ ജനാര്‍ദനന്‍ രമാദേവിയുമായി പതിവു പോലെ ചുടലമുത്തുവിനെ ചൊല്ലി വഴക്ക് തുടങ്ങി. ഇവര്‍ തമ്മില്‍ പിടിവലിയും അടിപിടിയും നടന്നു. അടിപിടിക്കിടെ രമാദേവി ഭര്‍ത്താവിന്റെ തലയുടെ ഇരുവശത്തു നിന്നുമായി മുടിയിഴകള്‍ പറിച്ചെടുത്തു. രണ്ടു കൈയും കൊണ്ട് തലയില്‍ പിടിച്ചപ്പോഴാണ് മുടിയിഴകള്‍ പറിഞ്ഞു പോന്നത്.
ഒരു കൈയില്‍ 36, മറുകൈയില്‍ നാല് എന്നിങ്ങനെയാണ് മുടിയിഴകള്‍ ഉണ്ടായിരുന്നത്. മോഷണമായിരുന്നു ലക്ഷ്യമെന്ന് അറിയിക്കാന്‍ ഇവരുടെ രണ്ടു പവന്റെ മാലയും എടുത്തു മാറ്റി. അതേ സമയം അവരുടെ ശരീരത്തുള്ള മറ്റ് സ്വര്‍ണാഭരണങ്ങള്‍ യഥാസ്‌ഥാനത്തു തന്നെയുണ്ടായിരുന്നു. വീട്ടിലെ അലമാരയില്‍ 12 പവനും പണവും ആരും തൊടാതെയുമിരുന്നു. കൊല നടത്തിയത് ചുടലമുത്തുവാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം.
https://www.facebook.com/Malayalivartha



























