നാല് മാസം ഗർഭിണിയായ ദർശന മരിക്കാൻ ഉറച്ച് വിഷം കഴിച്ച് അഞ്ച് വയസുകാരി മകളുമായി പുഴയിലേയ്ക്ക് ചാടി: നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയ യുവതി മരണത്തിന് കീഴടങ്ങിയതിന് പിന്നാലെ, മകളുടെ മൃതദേഹം നാലാം ദിവസം കണ്ടെത്തി...

വെണ്ണിയോട് പുഴയിൽ കാണാതായ അഞ്ചുവയസുകാരി ദക്ഷയുടെ മൃതദേഹം ലഭിച്ചു. കുഞ്ഞുമായി അമ്മ പുഴയിലേക്ക് ചാടിയ വെന്നിയോട് പാത്തിക്കൽ പാലത്തിൽ നിന്ന് രണ്ടുകിലോമീറ്റർ അകലെ കൂടൽ കടവിലാണ് രക്ഷാപ്രവർത്തകർ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് ദക്ഷയുമായി അമ്മ ദർശന പുഴയിലേക്ക് ചാടിയത്. ദർശനയെ നാട്ടുകാർ കരയ്ക്ക് എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
വിഷം കഴിച്ച ശേഷമായിരുന്നു ഇവർ പുഴയിലേക്ക് ചാടിയത്. കുഞ്ഞുമായി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുന്നത് കണ്ട സമീപവാസിയായ യുവാവാണ് ദർശനയെ കരയ്‌ക്കെത്തിച്ചത്. . കുഞ്ഞിനായി നാട്ടുകാരും അഗ്നി രക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും നാട്ടുകാരും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദർശന മരിച്ചത്.
വിശദ പരിശോധനയിൽ ദർശനയുടെ ഉള്ളിൽ വിഷം ചെന്നിട്ടുള്ളതായി സ്ഥിരീകരിച്ചു. കോട്ടത്തറ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യയാണ് മുപ്പത്തിരണ്ടുകാരിയായ ദർശന. നാലുമാസം ഗർഭിണിയായിരുന്നു. കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ത്ഥിനിയാണ് ദക്ഷ.
കുട്ടിയെ കണ്ടെത്താനായി കല്‍പ്പറ്റയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന, ദേശീയദുരന്ത നിവാരണസേന (എന്‍.ഡി.ആര്‍.എഫ്.), കമ്പളക്കാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്. അജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, വെണ്ണിയോട് ഡിഫന്‍സ് ടീം, പള്‍സ് എമര്‍ജന്‍സി ടീം, പനമരം സി.എച്ച്. റെസ്‌ക്യൂ ടീം, തുര്‍ക്കി ജീവന്‍രക്ഷാസമിതി എന്നിവര്‍ സംയുക്തമായി ഫൈബര്‍, ഡിങ്കി ബോട്ടുകളും നെറ്റും ഉപയോഗിച്ച് രാത്രി എട്ടുവരെ തിരച്ചില്‍ നടത്തിയിരുന്നു.
ദര്‍ശന വിഷം കഴിച്ചതിനുശേഷമാണ് വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ ദൂരത്തിലുള്ള പുഴയിലെത്തി കുഞ്ഞിനെയും എടുത്ത് ചാടിയത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇപ്പോഴും വ്യക്തമല്ല. കുട്ടിയുടെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha



























