നിഷയുടെ ഫോൺ വിളികളിൽ വിനോദിന് സംശയം; ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിനോദ് നിഷയുമായി തർക്കത്തിലായി; ഫോൺ ആവശ്യപ്പെട്ട വിനോദിന് നിഷ ഫോൺ കൊടുത്തില്ല; കയ്യാങ്കളി അവസാനിച്ചത് കത്തിക്കുത്തിൽ; ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു

വരന്തരപ്പിള്ളിയിൽ യുവാവ് മരിച്ച നിലയിൽ. കലവറക്കുന്നിൽ വിനോദിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. ഇതോടെ തൃശൂർ ടൗണിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഭാര്യ നിഷയെ പോലീസ് അറസ്റ്റ് ചെയ്തു. മരണത്തിന് കാരണം കത്തി കൊണ്ടേറ്റ കുത്താണെന്ന് കണ്ടെത്തുകയും ചെയ്തു.മണിക്കൂറുകൾ ചോദ്യം ചെയ്തതിനു ശേഷമാണ് നിഷയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ പതിനൊന്നാം തീയതി രാത്രിയാണ് എല്ലാം സംഭവിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിനോദ് നിശയുമായി തർക്കത്തിലായി . നിഷയുടെ ഫോൺ വിളികളിൽ വിനോദിന് സംശയമുണ്ടായിരുന്നു. ഇരുവരും ഈ വിഷയത്തിൽ കലഹിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വൈകീട്ട് ജോലി കഴിഞ്ഞെത്തിയ വിനോദ് നിഷ ഫോൺ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചു. ഇരുവരും തമ്മിൽ തർക്കത്തിലേക്ക് കടന്നു. . ഫോൺ ആവശ്യപ്പെട്ട വിനോദിന് നിഷ ഫോൺ കൊടുത്തില്ല . ബലപ്രയോഗത്തിലൂടെ നിഷയിൽ നിന്ന് ഫോൺ വാങ്ങാൻ വിനോദ് ശ്രമിച്ചു .
ഇതോടെ ഇരുവരും തമ്മിൽ മൽപിടുത്തമുണ്ടായി . പിടിവലിക്കിടയിൽ നിഷയുടെ കൈപിടിച്ച് തിരിച്ചു . അതുകൊണ്ട് , നിഷ സമീപത്തിരുന്ന മൂർച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തിപ്പരിക്കേൽപ്പിച്ചു നെഞ്ചിൽ കുത്തേറ്റ വിനോദ് കട്ടിലിൽ ഇരുന്നു. പെട്ടെന്ന് നിഷ മുറിവ് അമർത്തിപ്പിടിച്ചു . ഇതോടെ വിനോദിന് ആന്തരീക രക്തസ്രാവമുണ്ടായി. വിനോദ് തളർന്നു , ശബ്ദമൊന്നും കേൾക്കാതായി. ഇതോടെ അടുത്ത് താമസിക്കുന്ന വിനോദിന്റെ മാതാവ് വന്നു നോക്കിയപ്പോൾ, ഇരുവരേയും പ്രശ്നമൊന്നുമില്ലാത്ത രീതിയിൽ കണ്ടു. തിരിച്ചു പോയി , പക്ഷേ ഈ സമയത്തൊക്കെയും വിനോദിന് രക്തസ്രാവം ഉണ്ടായിരുന്നു.
രക്തം നിൽക്കാത്ത സാഹചര്യമായതോടെ വണ്ടി വിളിച്ച് നിഷ വിനോദിനെ ആശുപത്രിയിലെത്തിച്ചു . പക്ഷേ , ചികിത്സക്കിടെ വിനോദ് മരിച്ചു . പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോ കൊണ്ടതാണ് മുറിവിന് കാരണമെന്നായിരുന്നു നിഷ ആശുപത്രിയിൽ പറഞ്ഞത്. വിനോദിന്റെ അസ്വാഭാവിക മരണത്തെ തുടർന്ന് വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി കഴിഞ്ഞു. . പോസ്റ്റ് മോർട്ടത്തിൽ പൊലീസ് സർജൻ പറഞ്ഞത് , കൊലപാതകമാവാം എന്നതായിരുന്നു.
അയൽവാസികളോടും ബന്ധുക്കളോടും ഇടയിൽ നടത്തിയ അന്വേഷണത്തിൽ ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് കണ്ടെത്തി. വിനോദ് ആശുപത്രി ചികിത്സയിലിരിക്കെ നിഷ സൂത്രത്തിൽ വീട്ടിലെത്തി തെളിവുകളെല്ലാം നശിപ്പിക്കാനും ശ്രമിച്ചു . ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയ നിഷ കത്തി കഴുകി ഒളിപ്പിച്ചു വച്ചു .
ഈ സമയം വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നു .അവയെല്ലാം കത്തിച്ചു കളഞ്ഞു. മരണാനന്തര ചടങ്ങുകൾക്ക് ശേഷം നിഷയെ കണ്ട് പ്രത്യേകാന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തപ്പോഴും നിഷ പറഞ്ഞത് താഴെ വീണ് മുറിവേറ്റതാണെന്നായിരുന്നു. ആ വാദത്തിൽ ഉറച്ചുനിന്ന ഇവർ പിന്നീട് നടന്ന കാര്യങ്ങൾ പറഞ്ഞു. കത്തികൊണ്ടുള്ള തന്റെ കുത്തേറ്റതാണ് വിനോദ് മരണപ്പെടാൻ കാരണമെന്ന് നിഷ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























