ഇടഞ്ഞ് നില്‍ക്കുന്ന ഇപിയെ മെരുക്കാനിറങ്ങി പിണറായി വിജയന്‍;ജയരാജാന്ന് നീട്ടിയൊരു വിളി ദേ എത്തി മൂപ്പര്,പാര്‍ട്ടിയില്‍ സജീവമാകണമെന്ന് നിര്‍ദ്ദേശം,ഗോവിന്ദനും ഇപിയും നേര്‍ക്കുനേര്‍ നില്‍ക്കുന്നത് പാര്‍ട്ടിയ്ക്ക് ക്ഷീണം,ഇപിയെ തണുപ്പിക്കാന്‍ പിണറായിക്കല്ലെ കഴിയൂ

പാര്‍ട്ടിയുമായി നിസഹകരണം തുടരുന്ന ഇ.പി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വീണ്ടും സജീവമാകാന്‍ നിര്‍ദേശിച്ച് പിണറായി, LDF യോഗത്തില്‍ ഇപി ജയരാജന്‍ പങ്കെടുക്കും. ജയരാജന്‍ കീറാമുട്ടി പോലെ നിന്നത് സിപിഎമ്മിന് പിന്നില്‍ നിന്നുള്ള അടിയായിരുന്നു. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനുമായ് ഉരസലിലാണ് ഇപി. അത് ഇരുവരും പരസ്യമായ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പരസ്യപ്പോര് പാര്‍ട്ടിക്ക് നാണക്കേടായതോടെ മുഖ്യമന്ത്രി ഇടപെട്ടിരിയ്ക്കുന്നത്. ഇപിയെ തണുപ്പിക്കാന്‍ കഴിയുന്ന ഒരേ ഒരാള്‍ പിണറായി ആണല്ലോ. മടങ്ങി വരൂ ഇപിയെന്ന് പിണറായി വിളിച്ചു ദേ വന്നു ചിറ്റപ്പന്‍
ശനിയാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച. ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച സെമിനാര്‍ ഇ.പി ബഹിഷ്‌കരിച്ചുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച നടന്നത്. പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കിടെ ഇ.പി ജയരാജനോട് നിര്‍ദേശിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം 22ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തേക്കും.
പാര്‍ട്ടി പരിപാടികളിലെയും നേതൃയോഗങ്ങളിലെയും ഇ.പിയുടെ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. അതിനിടെ, ജയരാജന്‍ പ്രവര്‍ത്തനത്തില്‍ സജീവമാകേണ്ടതുണ്ടെന്ന് കഴിഞ്ഞദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുറന്നുപറഞ്ഞു. കോഴിക്കോട്ടെ ഏക സിവില്‍കോഡ് സെമിനാറിന് ജയരാജന്‍ ഇല്ലെന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍, പാര്‍ട്ടി പരിപാടി എല്ലാവര്‍ക്കും ബാധകമാണെന്ന് ഗോവിന്ദന്‍ സ്വരം കടുപ്പിക്കുകയും ചെയ്തിരുന്നു. ആയുര്‍വേദ റിസോര്‍ട്ട് വിവാദം വന്നതിന് പിന്നാലെയാണ് ജയരാജന്‍ പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നത്. പാര്‍ട്ടി ഇടപെടലിനെത്തുടര്‍ന്ന് അദ്ദേഹം പരിപാടികളില്‍ ഇടക്കാലത്ത് സജീവമായെങ്കിലും ദേശീയ സെമിനാറിലെ അസാന്നിധ്യം വീണ്ടും അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഇപി പാര്‍ട്ടിയുമായ് ഇടഞ്ഞ് നില്‍ക്കുന്നത് പാര്‍ട്ടിക്ക് നല്ലതിനല്ലെന്ന് പിണറായിക്ക് നന്നായ് അറിയാം. ഗോവിന്ദനും ഇപിയും പരസ്യപ്പോരിലേക്ക് കടന്നാല്‍ അത് പ്രതിസന്ധിയ്ക്കും വഴിവയ്ക്കും. ഇതിനിടെ സെമിനാറില്‍ പങ്കെടുക്കാത്തതില്‍ ഇപി പ്രതികരിച്ചിരുന്നു. അനാവശ്യ വിവാദമായിരുന്നുവെന്നും സെമിനാറില്‍ താന്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്ന് ചിലരാണ് പറഞ്ഞ് പരത്തിയതെന്നും ഇപി പറഞ്ഞു. സെമിനാര്‍ നാളുകള്‍ മുന്നെ സിപിഎം തീരുമാനിച്ചതാണ്. സംസാരിക്കുന്നവരുടെ പേരും നേരത്തെ പ്രഖ്യാപിച്ചതാണ്. അതിലെവിടെയും തന്റെ പേരുണ്ടായിരുന്നില്ല. താന്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദം സെമിനാറിനെ കളങ്കപ്പെടുത്താന്‍ മാത്രമുള്ള പ്രചാരണമായിരുന്നുവെന്നും ഇപി കുറ്റപ്പെടുത്തി.
എന്തിനായിരുന്നു ഇങ്ങനെയൊരു പ്രചാരണമെന്ന് അറിയില്ല. സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന പ്രചാരണങ്ങള്‍ മാത്രമാണ് ഈ വിവാദം. ഏക സിവില്‍ കോഡിനെ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കും. സിപിഎമ്മാണ് സംഘാടകര്‍. സിപിഎമ്മാണ് അജണ്ട നിശ്ചയിക്കുന്നതും ആര് സംസാരിക്കണമെന്ന് തീരുമാനിക്കുന്നതും. അതിന്റെ അന്തര്‍ദേശിയ തലത്തെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാന്‍ മാത്രമെ വിവാദം ഗുണം ചെയ്യുകയുള്ളു. അത് ഒഴിവാക്കേണ്ടിയിരുന്നുവെന്നും ഇപി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























