Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മുസ്ലീം സ്ത്രീകളെ അടിച്ചമര്‍ത്തി സിപിഎമ്മിന്റെ സെമിനാര്‍;സമസ്തയ്ക്ക് കുഴലൂത്ത് നടത്തി സഖാക്കള്‍,വേദിയിലോ സെമിനാര്‍ ഹാളിലോ മുസ്ലീം സ്ത്രീകളെ അടുപ്പിച്ചില്ല,സ്ത്രീപക്ഷ പാര്‍ട്ടി കവലപ്രസംഗത്തില്‍ മാത്രം,പക്ഷെ പരിപാടി ഗംഭീരമെന്ന് സഖാക്കളുടെ വീമ്പിളക്കല്‍

16 JULY 2023 07:26 PM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

കോഴിക്കോട് സിപിഎം സംഘടിപ്പിച്ച എകെ സിവില്‍ കോഡിനെതിരായ സെമിനാര്‍ നല്ല ഒന്നാന്തരം ഊളപ്പരിപാടിയായിരുന്നു. ക്ഷമിക്കണം ഇതിലും മികച്ച ഒരു വാക്ക് ആ പരിപാടിയേക്കുറിച്ച് പറയാനില്ല അതുകൊണ്ടാ. നടന്നത് സിപിഎം സെമിനാറാണോ അതോ സമസ്തയുടെ പരിപാടി ആയിരുന്നോ. ഇത് പറഞ്ഞാല്‍ വര്‍ഗീയത പറഞ്ഞേയെന്നും പറഞ്ഞ് ആരും എന്റെ മെക്കിട്ട് കയറാന്‍ വരണ്ട. സിപിഎം കാണിച്ച ഒരു അനീതിയെ ചോദ്യം ചെയ്യുകയാണ്. സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ മുസ്ലിം സ്ത്രീകളെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് തുറന്നടിച്ച് എഴുത്തുകാരിയും മുസ്ലീം വുമണ്‍ ജെന്റര്‍ ജസ്റ്റിസ് ഫോറം ചെയര്‍പേഴ്‌സണുമായ ഡോ. ഖദീജ മുംതാസ്. വളരെ മികച്ച സ്ത്രീ സ്വാതന്ത്ര്യം ആണിത്. അതും കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ത്തന്നെ ഈ നെറികേട്. സെമിനാറില്‍ സമസ്ത നേതാക്കള്‍ ഉണ്ടായിരുന്നത് കൊണ്ടാണോ മുസ്ലിം സ്ത്രീകളെ സംസാരിക്കാന്‍ അനുവദിക്കാതെ ഇരുന്നത്. ആ ടീംസിന് സ്ത്രീകളും പെണ്‍കുട്ടികളും പൊതുവേദിയില്‍ വരുന്നത് ദഹിക്കാത്തവരാണല്ലോ.

സിപിഎം സംഘടിപ്പിച്ച ഏക സിവില്‍കോഡ് സെമിനാറില്‍ മുസ്ലിം വനിതകളെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് തെറ്റാണെന്ന് ഡോ. ഖദീജ മുംതാസ്. സെമിനാറിന്റെ ആലോചന യോഗത്തിലേക്ക് തന്നെ ക്ഷണിച്ചെങ്കിലും തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. വ്യക്തിനിയമങ്ങളില്‍ പരിഷ്‌കരണം വേണമെന്ന തന്റെ നിലപാടാകാം സംഘാടകരെ പിന്തിരിപ്പിച്ചതെന്നും ഖദീജ മുംതാസ് പറഞ്ഞു.
മതനേതാക്കളെ ഭയന്നാണോ മുസ്ലിം വനിതകളെ വേദിയില്‍ ഇരുത്താതിരുന്നത് ?. വ്യക്തി നിയമ പരിഷ്‌കരണം മുസ്ലിം സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഇടതുപക്ഷത്തില്‍ തനിക്ക് വിശ്വാസമുണ്ട്. അവര്‍ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഖദീജ മുംതാസ് പറഞ്ഞു.

ആലോചന യോഗത്തില്‍ പങ്കെടുത്ത് അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞതോടെ ഖദീജയെ പരിപാടിയില്‍ നിന്ന് വെട്ടിയിരുന്നു. സിപിഎം മത്തില്‍ തൂങ്ങിയാടുകയാണ് വ്യക്തികളാണ് അവര്‍ക്ക് വലുതെങ്കില്‍ ഖദീജയെ പോലുള്ള നിരവധി മുസ്ലീം സ്ത്രീകള്‍ പരിപാടി നടക്കുന്ന ഹോളില്‍ അല്ല ആ വേദിയില്‍ ഉണ്ടാകുമായിരുന്നു. അങ്ങനെ വേണമായിരുന്നു കേന്ദ്ര സര്‍ക്കാരിന് മറുപടി കൊടുക്കാന്‍. ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ ഏകസിവില്‍കോഡ് നടപ്പാക്കണം എന്ന് ഒരു വിഭാഗം വാദിക്കുന്നതിലെ കാരണം എന്താണെന്ന്. മനുഷ്യനെ മനുഷ്യനായ് കാണാന്‍ പഠിക്കുക അല്ലാതെ മതമായിട്ടല്ല. പുരോഗമനവും സ്ത്രീ സ്വാതന്ത്ര്യവും പറയുന്ന സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖം കോഴിക്കോട് അഴിഞ്ഞ് വീണിട്ടുണ്ട്. നമുക്ക് ഒരു വനിത മതില്‍ കൂടി പണിത് കേരളം സ്ത്രീപക്ഷ സംസ്ഥാനമെന്ന് ഉറക്കെ വിളിച്ച് പറയണം സഖാക്കളെ. കഷ്ടം തന്നെ ഇങ്ങനെ അടിമപ്പെട്ട് പോകരുത്.

ഖദീജയുടെ വാക്കുകള്‍ ഇങ്ങനെ...

'15ാം തിയ്യതിയിലെ യോഗത്തില്‍ പങ്കെടുക്കണമെന്ന് അറിയിച്ചിരുന്നു. സെമിനാറുമായി ബന്ധപ്പെട്ട് ആലോചന യോഗം നടക്കുന്നുണ്ടെന്നും വന്നാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. ഞാന്‍ ആലോചനയോഗത്തില്‍ പങ്കെടുത്തിരുന്നു. മുസ്‌ലിം സ്ത്രീകളെ ചൂണ്ടിക്കൊണ്ടാണ് മോദി സിവില്‍ കോഡ് വേണമെന്ന് പറയുന്നത് തന്നെ. അനുഭവിക്കുന്നത് മുസ്‌ലിം സ്ത്രീകളാണെന്ന് പറഞ്ഞുകൊണ്ടാണ് മോദി അത് പറയുന്നത്. ആ സമയത്ത് തീര്‍ച്ചയായും മുസ്‌ലിം സ്ത്രീയുടെ ഭാഗം കേള്‍ക്കേണ്ടതുണ്ട്. സിവില്‍ കോഡ് വേണ്ടെന്ന് വെറുതെ പറയുകയല്ലാതെ ഇതല്ല ബദല്‍, വ്യക്തി നിയമ പരിഷ്‌കാരമാണെന്ന് പറയുകയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സ്ത്രീ സംഘടനകളുടെയുമൊക്കെ ഉത്തരവാദിത്തം. മതനേതൃത്വങ്ങളെ അതിന് പ്രേരിപ്പിക്കുക എന്നത് കൂടി അവരുടെ ഉത്തരവാദിത്തമാണ്.

ഇതാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് ഞാന്‍ പറയുകയുണ്ടായി. എന്നാല്‍ അത്തരത്തിലുള്ള പ്രാധാന്യം അവര്‍ തന്നില്ല. എന്നെ വിളിച്ചപ്പോള്‍ തന്നെ ഇതാണ് ഞാന്‍ മുന്നോട്ട് വെക്കുന്നതെന്ന് പറഞ്ഞിരുന്നു. സിവില്‍ കോഡിനെ എതിര്‍ക്കുന്നതിനൊപ്പം തന്നെ എനിക്ക് ഒരു വ്യത്യസ്ത അഭിപ്രായമാണുള്ളത്. എന്നാല്‍ അത് സംസാരിക്കാന്‍ ഒരു അവസരം തന്നില്ല. കാനത്തില്‍ ജമീലയും പി.കെ. സൈനബയുമെല്ലാം ഈ വിഷയത്തില്‍ വ്യക്തമായ കാഴ്ചപ്പാടുള്ളയാളാണ്. ഒരു പക്ഷേ ഇവര്‍ സംസാരിച്ച് കഴിഞ്ഞാല്‍ മത നേതൃത്വങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പിണങ്ങും എന്നുമുള്ള ഭയം അവര്‍ക്ക് ഉണ്ടാകാം. സെമിനാറില്‍ മുസ്‌ലിം സ്ത്രീകളെ പങ്കെടുപ്പിക്കാത്തത് തെറ്റാണ്. അത് തിരുത്തുമെന്ന് തോന്നുന്നു. എനിക്ക് ഇടതുപക്ഷത്തില്‍ പ്രതീക്ഷയുണ്ട്. സിവില്‍ കോഡ് രാഷ്ട്രീയ സ്റ്റണ്ടാണെന്ന് മിക്കവാറും ആളുകള്‍ക്ക് അറിയാം. ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരായിട്ടുള്ള മൂവ്‌മെന്റ് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. പക്ഷേ ഈ ഒരു വിഷയം എടുക്കുന്നുണ്ടെങ്കില്‍ വ്യക്തിനിയമ പരിഷ്‌കാരവും പറഞ്ഞുകൊണ്ടേയിരിക്കണം,' ഖദീജ പറഞ്ഞു.

നടന്നത് സിപിഎം പരിപാടിയല്ല സമസ്ത സങ്കടിപ്പിച്ച പരിപാടിയാണ്. അതാണ് വേദിയില്‍ മുസ്ലിം സ്ത്രീകളെ അടുപ്പിക്കാതിരുന്നത്. ഇത് സിപിഎമ്മിന് നേരെ ഉയരുന്ന പരിഹാസമാണ്. സിപിഎം ആരെയാണ് ഇങ്ങനെ ഭയക്കുന്നത്. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ഇത്തരം വിവേചനങ്ങള്‍ക്ക് മുന്നില്‍ മൗനംപാലിക്കുകയാണ് ഈ സര്‍ക്കാര്‍. മുന്‍പ് ഒരു പത്താംക്ലാസ്സുകാരി പൊതുവേദിയില്‍ വന്ന് സമ്മാനം വാങ്ങിയപ്പോള്‍ ഇടഞ്ഞ സമസ്തയ്‌ക്കെതിരെ ഒരക്ഷരം സഖാക്കള്‍ മിണ്ടിയില്ല. കൊടിയ അനീതിയാണ് നടന്നത്. ആ കുട്ടിയ്ക്ക് ഉണ്ടായ മാനസിക ബുദ്ധിമുട്ട് എത്രത്തോളം ആയിരിക്കുമെന്ന് ഓര്‍ത്ത് നോക്കണം. സ്ത്രീകളേയും പെണ്‍കുട്ടികളേയും അടിച്ചമര്‍ത്തി വെച്ച് വെളിച്ചം കാണിക്കാത്ത ടീംസിന് കുഴലൂത്ത് നടത്തി വോട്ട് ബാങ്ക് സേഫാക്കുന്ന ഇന്നത്തെ സിപിഎമ്മിനോട് പരമ പുച്ഛമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (3 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends