എവിടെ ഞങ്ങളുടെ ഇ പി...സെമിനാറിലെ അസാന്നിധ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളോട്, പ്രതികരിച്ച് എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായി ഇ.പി.ജയരാജൻ....കുറ്റം മാധ്യമങ്ങളുടേത്...

എവിടെ ഞങ്ങളുടെ ഇ പി...ഇന്നലെ എല്ലാവരും തിരഞ്ഞത് ഇ പി ജയരാജനെ ആയിരുന്നു...എല്ലാം നേതാക്കന്മാരും കോഴിക്കോട്ടേക്ക് കുതിച്ചപ്പോൾ ഇ പി മാത്രം തിരുവനന്തപുരത്ത്. അതും പോരാഞ്ഞിട്ട് പാർട്ടി സെക്രട്ടറിയുടെ വാക്കുകൾ കൂടെ ആയപ്പോൾ എല്ലാവരും ഉറപ്പിച്ച് ഇ പി ഇടഞ്ഞു തന്നെ..എന്ന്. എന്നാൽ ഇപ്പോൾ ഇ പി ജയരാജൻ തന്നെ വന്നു അതിനുള്ള മറുപടി നൽകി ഇരിക്കുകയാണ്. ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം കോഴിക്കോട്ട് നടത്തിയ സെമിനാറിലെ അസാന്നിധ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായി ഇ.പി.ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പ്രത്യേകതകളൊന്നുമില്ലെന്ന് ജയരാജൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് പോകുമ്പോഴെല്ലാം മുഖ്യമന്ത്രിയെ കാണാറുണ്ട്. മറ്റു നേതാക്കളെയും കാണാറുണ്ട്. പാർട്ടിയിൽ താൻ സജീവമാണെന്നും, കൂടുതൽ സജീവമാകണമെന്ന് മുഖ്യമന്ത്രി പറയേണ്ട സാഹചര്യമില്ലെന്നും ജയരാജൻ വിശദീകരിച്ചു.
സെമിനാറിൽ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തല എത്രകാലം അതിനകത്ത് ഉണ്ടാകുമെന്ന് നോക്കിയാൽ മതി.ഇ.പി.ജയരാജൻ എത്രകാലം സിപിഎമ്മിന് അകത്ത് ഉണ്ടാകുമെന്ന് അറിയില്ലെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ,രമേശ് ചെന്നിത്തല എത്രകാലം അതിനകത്ത് ഉണ്ടാകുമെന്ന് നോക്കിയാൽ മതിയെന്നായിരുന്നു ജയരാജന്റെ മറുപടി.‘‘ഞാൻ തിരുവനന്തപുരത്തു പോകുമ്പോഴെല്ലാം മുഖ്യമന്ത്രിയെ കാണാറുണ്ട്. മുഖ്യമന്ത്രിയെ മാത്രമല്ല, പാർട്ടി നേതാക്കൻമാരെയും കാണാറുണ്ട്. അതിന് പ്രത്യേകതയൊന്നുമില്ല. ഇതെല്ലാം നിങ്ങൾ ഉണ്ടാക്കിയ പ്രശ്നങ്ങളാണ്. നേരത്തേതന്നെ സെമിനാറിന്റെ അജൻഡയെല്ലാം നിശ്ചയിച്ച് രൂപീകരിച്ച് സ്വാഗത സംഘം വ്യക്തമാക്കിയതാണ്. ഏതൊക്കെ നേതാക്കൻമാർ വരും, ആരൊക്കെ പ്രസംഗിക്കും എന്നെല്ലാം നേരത്തെ തന്നെ അറിയിച്ചിരുന്നു.
എന്റെ പേര് അതിൽ എവിടെയെങ്കിലും ഉണ്ടായിരുന്നോ? ഞാൻ പോയില്ലെന്ന് നിങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്?’ – ജയരാജൻ ചോദിച്ചു.‘‘സെമിനാറിന് ആർക്കും വരാമെന്നല്ലേ പാർട്ടി സെക്രട്ടറി പറഞ്ഞത്. അത്രേയുള്ളൂ. ഇവിടെ ഒറ്റ വിഷയമേ ഉള്ളൂ. ഏക സിവിൽ കോഡ് ആർഎസ്എസിന്റെ അജൻഡയാണ്. അതിനെ എതിർക്കുന്നവരെയെല്ലാം ഈ പരിപാടിയുടെ ഭാഗമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. തത്വാധിഷ്ഠിതമായ നിലപാട് സ്വീകരിച്ച് പ്രവർത്തിക്കുന്നവരെയെല്ലാം അതിന് വിളിച്ചിട്ടുമുണ്ട്. അതൊരു വാർത്തയാക്കേണ്ട യാതൊരു കാര്യവുമില്ല. വാർത്തയാക്കിയാലും എനിക്കു ദോഷമൊന്നുമില്ല.’‘‘പാർട്ടിയിൽ ഞാൻ അല്ലെങ്കിലും സജീവമല്ലേ? ഞാൻ കൂടുതൽ സജീവമാകണമെന്ന് പറയേണ്ട ഒരു പ്രശ്നം ഞങ്ങളുടെ മുന്നിലില്ല. നിങ്ങളുടെ മുന്നിൽ മാത്രമേയുള്ളൂ.
മുന്നണിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഞങ്ങൾ യോഗം ചേരുന്നുണ്ട്. കാര്യങ്ങളും തീരുമാനിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ എല്ലാക്കാര്യങ്ങളും ചെയ്യുന്നുണ്ട്. ഇനിയും ഞങ്ങൾ കൂടുതൽ യോഗം ചേരണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ? നിങ്ങൾ തന്നെ പറയൂ. ഈ മാസം 22ന് യോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തിൽ ഞാൻ തീർച്ചയായും പങ്കെടുക്കും.’ – ജയരാജൻ പറഞ്ഞു.
https://www.facebook.com/Malayalivartha



























