17കാരിയെ കൂട്ടബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ കാമുകനും സുഹൃത്തുക്കളും പിടിയില്‍

പത്തനംതിട്ട അടൂരില്‍ 17കാരിയെ കൂട്ടബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ കാമുകനും സുഹൃത്തുക്കളും ഉള്‍പ്പടെ ആറു പേര്‍ പിടിയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഇവര്‍ ഒളിവിലായിരുന്നു. പൊലീസിന്റെ അന്വേഷണത്തിനൊടുവില്‍ ആലപ്പുഴയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.
കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17കാരിയുടെ മൊഴി. പിന്നീട് കാമുകന്‍ ഇയാളുടെ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ കൈമാറി. പെണ്‍കുട്ടിയെ ഇവര്‍ക്ക് പരിചയപ്പെടുത്തി. ഇവരുമായി സൗഹൃദത്തിലാകാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്നാണ് കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂലായ് ആദ്യവാരമാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കേസെടുത്തതോടെ പെണ്‍കുട്ടിയുടെ കാമുകന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായാണ് ഇവരെ പിടികൂടിയത്. രണ്ടുപ്രതികളെ ആലപ്പുഴയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha



























