ക്രിക്കറ്റ് ബാറ്റുകൊണ്ട് അമ്മാവനെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ മരുമകന്‍ അറസ്റ്റില്‍

ക്രിക്കറ്റ് ബാറ്റുകൊണ്ട് അമ്മാവനെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ മരുമകന്‍ അറസ്റ്റില്‍. പീരുമേടിന് സമീപം കൊടുവാക്കരണത്താണ് സംഭവം നടന്നത്. ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റ് ജെ പി ജസ്റ്റിന്‍ എന്നയാളാണ് മരിച്ചത്. കൊടുവാക്കരണം രണ്ടാം ഡിവിഷന്‍ എസ്‌റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന ജെറിന്‍ രാജാണ് (25) അറസ്റ്റിലായത്. ജെറിന്റെ അമ്മാവനാണ് കൊല്ലപ്പെട്ട ജെ പി ജസ്റ്റിന്‍.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൊടുവക്കാരണത്തെ ചെറിയ മൈതാനത്ത് ജെറിനും സംഘവും ക്രിക്കറ്റ് കളിക്കുകയായിരുന്നു. മദ്യപിച്ചെത്തിയ അമ്മാവന്‍ ജെസ്റ്റിനും ജെറിനും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. തുര്‍ന്ന് വീട്ടിലേക്ക് പോയ ജസ്റ്റില്‍ കത്തിയുമായി തിരികെയെത്തി. വീണ്ടും സംഘര്‍ഷമുണ്ടായപ്പോള്‍ ജസ്റ്റിന്‍ നിലത്ത് വീണു. ഈ സമയം ജെറിന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ജസ്റ്റിന്റെ തലക്കടിച്ചു. അടിയേറ്റു വീണ ജസ്റ്റിനെ മറ്റുള്ളവര്‍ ചേര്‍ന്ന് ജസ്റ്റിന്‍ താമസിച്ചിരുന്ന ലയത്തില്‍ എത്തിച്ചു.
പിറ്റേന്ന് ഉച്ചയോടെ ലയത്തിന്റെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ട് ജസ്റ്റിന്റെ സഹോദരി ഉള്ളില്‍ കയറി നോക്കിയപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ പീരുമേട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു. മെഡിക്കല്‍ കോളജില്‍ അടിയന്തിര ശസ്ത്രക്രിയയും നടത്തി.
ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ജസ്റ്റിന്‍ മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തില്‍ തലക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് പീരുമേട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ ജെറിനെ കൊടുവാക്കരണത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























