തിരുവനന്തപുരത്ത് അംബേദ്കര്‍ കോളനിയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്കു വെട്ടേറ്റു....പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം ഞാണ്ടൂര്‍ക്കോണത്ത് അംബേദ്കര്‍ കോളനിയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്കു വെട്ടേറ്റു. ഞായറാഴ്ച രാത്രി 8.30നാണു സംഭവം നടന്നത്. കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഇവിടെ താമസിക്കുന്ന രാഹുല്‍, അഭിലാഷ്, രാജേഷ് എന്നിവര്‍ക്കാണു വെട്ടേറ്റത്.രാഹുലിനു കഴുത്തിലും കൈയിലും ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha



























