ലഹരി വില്പന ചോദ്യം ചെയ്തു, ഞാണ്ടൂര്‍കോണത്ത് മൂന്നു പേർക്ക് വെട്ടേറ്റു; കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന് തിരുവനന്തപുരം ഞാണ്ടൂര്‍കോണത്ത് അംബേദ്കർ നഗർ കോളനിയിൽ സംഘർഷം ഏറ്റുമുട്ടലിനിടെ കോളനി നിവാസികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്ക് വെട്ടേറ്റു. ഞാറാഴ്ച രാത്രി 8:30 നാണ് സംഘർഷം നടന്നത്. രാഹുലിന്റെ കഴുത്തിലും, കയ്യിലുമായി ഗുരുതര പരിക്കുണ്ട്. മറ്റു രണ്ട് പേരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ മൂവരെയും കഴക്കൂട്ടം പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് . മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്നാണ് വിവരം.
അംബേദ്കർ നഗർ കോളനി സ്വദേശികളായ പ്രമോദ്, പ്രശാന്ത്, ബെന്റൻ, കാള രാജേഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് കഴക്കൂട്ടം പോലീസ് പറയുന്നത്. ലഹരി വില്പനയെച്ചൊല്ലിയാണ് തർക്കം ഉണ്ടായത്. പുറത്തു നിന്നുള്ളവര്‍ രാത്രികാലങ്ങളില്‍ കോളനിയിലെത്തുന്നത് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.ലഹരി വില്‍പ്പന നടത്തുന്നതിനാണ് ഇവര്‍ എത്തിയിരുന്നതെന്നാണ് ആക്ഷേപം. ഇത് ചോദ്യം ചെയ്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് മടങ്ങിപ്പോയവര്‍ സംഘടിച്ച് ആയുധങ്ങളുമായി തിരികെയെത്തിയാണ് ആക്രമണം നടത്തിയത്. കഴക്കൂട്ടം പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























