Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കേരള ലോട്ടറിയുടെ ഭാഗ്യചിഹ്നമായി പച്ചക്കുതിരയെ അവതരിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ലാവലിന്‍ കേസ് എന്ന വാള്‍ തലയിലേയ്‌ക്കെത്തിയത് അവിചാരിതമെന്ന് കരുതാമെങ്കിലും സര്‍ക്കാരിന്റെ പ്ച്ചക്കുതിരയെ വിമര്‍ശിക്കുകയാണ്

17 JULY 2023 08:11 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

പരമോന്നത നീതിപീഠത്തിന്റെ തന്നെ ചരിത്രം മാറ്റിമറിച്ച ലാവ്‌ലിന്‍ കേസ് വീണ്ടും സജീവ രാഷ്ട്രീയ  ചര്‍ച്ചകളിലേയ്ക്ക് ഉയര്‍ന്നുവരുന്നത് നീണ്ട ഇടവേളയ്ക്കു ശേഷമാണ്. കേരളത്തില്‍ രണ്ട ദശാബ്ദമായി വിവാദി കൊടുങ്കാറ്റഴിച്ചു വിട്ടു കൊണ്ടിരിക്കുന്ന എസ് എന്‍സി ലാവലിന്‍ അഴിമതി കേസിന്റെ കുന്ത മുന നീളുന്നത് പിണറായി വിജയനിലേയ്ക്കാണ്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായരുന്ന കാലത്ത് നടന്ന അഴിമതിയെ കുറിച്ചുള്ള വാദം സുപ്രീം കോടതി 33 തവണ മാറ്റി വെച്ചതും ഏറെ വിവാദമായിരുന്നു. ഇടതുപക്ഷം ഏക സിവില്‍ കോഡില്‍ രാജ്യവ്യാപക േ്രപക്‌ഷോഭത്തിന് തുടക്കം കുറിച്ചതിന് തൊട്ടുപിന്നാലെയാണ് ലാവലിന്‍ കേസിന്റെ വിചാരണ തീയ്യതിയും പുറത്തു വന്നത്. എന്തായാലും പിണറായിയ്‌ക്കെതിരെ ഉപയോഗിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി തന്നെ എസ് ന്‍സി ലാവലിന്‍ തുടരുകയാണ്.

കേരള ലോട്ടറിയുടെ ഭാഗ്യചിഹ്നമായി പച്ചക്കുതിരയെ അവതരിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ലാവലിന്‍ കേസ് എന്ന വാള്‍ തലയിലേയ്‌ക്കെത്തിയത് അവിചാരിതമെന്ന് കരുതാമെങ്കിലും സര്‍ക്കാരിന്റെ പ്ച്ചക്കുതിരയെ വിമര്‍ശിക്കുകയാണ്. ചന്ദ്രയാന്‍ അയക്കുന്നതിന് മുന്‍പ് അതിന്റെ ശാസ്ത്രജ്ഞര്‍ ചന്ദ്രയാന്റെ മാതൃകയുമായി തിരുപ്പതിയില്‍ വെങ്കിടേശ്വര സന്നിധിയിലെത്തി പ്രാര്‍ത്ഥനകളും പൂജകളും നടത്തിയതിനെ ഇടത് സൈബര്‍ സേനകള്‍ വളഞ്ഞിട്ടാക്രമിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് പിണറായി സര്‍ക്കാരിന്റെ പച്ചക്കുതിര ഭാഗ്യ ചിഹ്നം പുറത്തുവിട്ടത് എന്നതും ശ്രദ്ധേയമാണ്. എന്തായാലും സ്വപ്‌നയുടെ ആരോപണങ്ങള്‍ അല്പമൊന്നും തണുത്ത നിന്ന സാഹചര്യത്തിലാണ് അതിന്റെ വിടവ് നികത്താനെന്ന രീതിയില്‍ ലാവലിന്‍ കേസ് വീണ്ടും പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നത്. പച്ചക്കുതിര ഭാഗ്യ ചിഹ്നത്തെ കുറിച്ച് ഇടത് നേതാക്കളാരും പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ലാവ്‌ലിന്‍ ലിന്‍ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കുമെന്ന വിവരമാണ് പുറത്തു വരുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. മുഖ്യമന്ത്രി പിണറായ വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജി. ജസ്റ്റിസ് സിടി രവികുമാര്‍ പിന്മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയത്. ഹൈക്കോടതിയില്‍ ഇതേ കേസില്‍ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവികുമാര്‍ പിന്മാറിയത്. ഈ മാസം 18ന് കേസ് പരിഗണിക്കുമെന്ന് സുപ്രീം കോടതി വെബ്‌സൈറ്റില്‍ അറിയിച്ചിട്ടുണ്ട്. 33 തവണ മാറ്റി വച്ചതിന് ശേഷമാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്ക് എതിരെയുള്ള  സിബിഐയുടെ അപ്പീലും, ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നേരത്തെ പലതവണയായി സിബിഐ ഉള്‍പ്പടെ ആവശ്യപ്പെട്ടതിന്റെ ഫലമായാണ് കേസ് നീട്ടിവച്ചത്.

2017 ഓഗസ്റ്റ് 23നാണ് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹന ചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് ജോയിന്റെ സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. 2017 ഡിസംബറിലാണ് മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.  കേസ് അനന്തമായി വൈകുന്നതില്‍ സുപ്രീം കോടതി റജിസ്ട്രാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എംപി ചീഫ് ജസ്റ്റിസിന് നേരത്തെ കത്തു നല്കിയിരുന്നു.കേസ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് 2021 ഏപ്രിലില്‍ കക്ഷികള്‍ തീരുമാനിച്ച ശേഷവും അതുതന്നെ സംഭവിക്കുന്നതായി കത്തില്‍ പറയുന്നു.

മറ്റൊരു കേസ് ബെഞ്ചില്‍ വരാതെ ഒരു വര്‍ഷം താമസിപ്പിച്ച റജിസ്ട്രിയുടെ തീരുമാനം വിശദീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് നോട്ടിസും നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലാവ്ലിന്‍ കേസിലെ കാലതാമസവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിനിടെ എസ്എന്‍സി ലാവ്‌ലിന്‍ കേസും സ്വര്‍ണക്കടത്തു കേസിലെ തുടര്‍വിചാരണയും കേരളത്തില്‍ നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന ഹര്‍ജിയും സുപ്രീം കോടതിയുടെ മുന്നിലെത്തിയിരുന്നു.  2018 ജനുവരിയില്‍ നോട്ടിസ് അയച്ച ശേഷം ലാവ്‌ലിന്‍ കേസ് ഇതുവരെ 32 തവണ മാറ്റി. സ്വര്‍ണക്കടത്തു കേസില്‍ ഇഡിയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചിരുന്നു. .

ലാവ്ലിന്‍ കേസില്‍ ഗൂഢാലോചനയുടെ വശം പരിശോധിക്കാതെയാണു മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ മൂന്നു പേരെ ഹൈക്കോടതി തിരഞ്ഞുപിടിച്ച് ഒഴിവാക്കിയതെന്ന് ആരോപിച്ചാണ് സിബി ഐ സുപ്രീം കോടതിയെ സമീപിച്ചരിക്കുന്നത്.
 കേസില്‍ കെ.മോഹനചന്ദ്രന്‍, പിണറായി വിജയന്‍, എ.ഫ്രാന്‍സിസ് എന്നിവരുടെ പങ്കിനു മതിയായ തെളിവുകളുണ്ട്. പ്രഥമദൃഷ്ട്യാ ഗൂഢാലോചനയ്ക്കും തെളിവുണ്ട്. അതു വിചാരണഘട്ടത്തില്‍ മാത്രമേ വ്യക്തമാകുകയുള്ളു.  തെളിവുണ്ടെന്നു വിലയിരുത്തിയശേഷ വും ഗൂഢാലോചനയുടെ വശം പരിശോധിക്കാതെയാണു മറ്റു മൂന്നു പ്രതികളെ ഒഴിവാക്കിയത്. ഇത്തരമൊരു നടപടി നിയമപരമായി അനുവദനീയമല്ലെന്നാണ് സിബി ഐ വാദിക്കുന്നത്.

കേസില്‍ നിയമവശമാണു ഹൈക്കോടതി പരിശോധിക്കേണ്ടിയിരുന്നത്. എന്നാല്‍, കുറ്റപത്രത്തില്‍ പിഴവുകള്‍ കണ്ടെത്താനാണു ശ്രമിച്ചത്. ചില കാര്യങ്ങള്‍ വിചാരണയില്‍ മാത്രം പരിശോധിക്കണമെന്നു തീരുമാനിച്ച ഹൈക്കോടതിതന്നെ മൂന്നു പ്രതികളെ വിചാരണയില്‍നിന്ന് ഒഴിവാക്കി. റിവിഷനല്‍ കോടതിയായി പ്രവര്‍ത്തിച്ച ഹൈക്കോടതി വസ്തുതാപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുക വഴി വിചാരണക്കോടതിയുടെ അധികാരം കവര്‍ന്നെടുത്തു. അന്വേഷണത്തില്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കുന്നത്. എന്നാല്‍, ചിലരെ തിരഞ്ഞുപിടിച്ചു കേസിലുള്‍പ്പെടുത്തുന്ന രീതിയാണ് അന്വേഷണ ഏജന്‍സിയുടേതെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍, വസ്തുതാപരമായി തെളിവുകളുണ്ടായിട്ടും ചിലരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുകയാണ് ഹൈക്കോടതി ചെയ്തത്. കുറ്റാരോപിതര്‍ക്കെതിരെ നടപടി തുടരാന്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടോയെന്നു പരിശോധിക്കുന്നതിനു പകരം, തെളിവത്രയും പരിശോധിച്ച് കേസ് തീര്‍പ്പാക്കുകയാണു ഹൈക്കോടതിയും വിചാരണക്കോടതിയും ചെയ്തതെന്നാണ് സി ബി ഐ വാദിക്കുന്നത്.

ഹൈക്കോടതിയില്‍ കുറ്റവിമുക്തരാക്കിവരെ രാ്ഷ്ട്രീയ അജന്‍ണ്ടയുടെ പേരില്‍ പ്രതി ചേര്‍ക്കാന്‍ സിബി ഐ നാടകം കളിക്കുന്നു എന്നാണ് പിണറായി വിജയന്റെ ആരോപണം. കേരളത്തില്‍ വന്‍ രാ്ഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയ വിഷയത്തില്‍ മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും വലിയ പങ്കുണ്ട്. ലാവലിനില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമായ ധാരണയോടെയാണ് വി.എസ് വിശദീകരിച്ചിരുന്നതെന്നതും ശ്രദ്ധേയമാണ്. മു്ഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നു വന്ന സ്വര്‍ണ്ണക്കടത്ത് , ഡോളര്‍ക്കടത്ത് കേസുകളിലും വ്യക്തമായ ഉത്തരവും കേരളം തേടുന്നുണ്ട്. കേന്ദ്രസര്‍ക്കാരുമായുള്ള പിണറായിയുടെ അമിത ബന്ധമാണ് കേസുകള്‍ അന്തമായി നീണ്ടു പോകുന്നതിന് പിന്നിലെന്ന ആരോപണവും ശക്തമാണ് . പ്രതിപക്ഷം പലതവണ ഈ ആരോപണങ്ങള്‍ ഉന്നയിച്ച് സമരങ്ങളും നടത്തിയിട്ടുണ്ട്.

എന്തായാലും കേസ് പുതിയ ബെഞ്ചിന്റെ പിഗണനയ്ക്ക് വന്നതോടെ ഇതുസംബന്ധിച്ച വിവാദങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. വിവാദങ്ങളുടെ പെരുമഴ കാരണം മുഖ്യമന്ത്രി മാസങ്ങളായി മാധ്യമങ്ങളോട് പോലും സംസാരിക്കാറില്ല. ഉയര്‍ന്നു വിവാദങ്ങളില്‍ ഒന്നിന് പോലും അദ്ദേഹം മറുപടി പറഞ്ഞിട്ടില്ല. മറുപടി അര്‍ഹിക്കാത്ത ആരോപണങ്ങള്‍ അതേ അര്‍ത്ഥത്തില്‍ തള്ളിക്കളയുന്നു എന്നാണ് സിപിഎം നേതാക്കളും പറയുന്നത്. ഏറ്റവും ഒടുവില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിലേയ്ക്ക് മെട്രോമാന്‍ ഇ.ശ്രീധരനെ കൊണ്ടു വന്നതോടെ ബിജെപി ബന്ധത്തിന്റെ ആഴവും പുറത്തു വന്നിരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്തായാലും ലാവലിന്‍ വീണ്ടും തുറന്ന പോരിന് വഴിയൊരുക്കിയിരിക്കുകയാണ്. ഇത്തവണ പിണറായി വിജയനെ മാത്രമല്ല കേന്ദ്രസര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് പ്രചരണത്തിന് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends