ഭോപ്പാൽ- ദില്ലി വന്ദേഭാരത് ട്രെയിനിൽ തീ പിടിത്തം; കോച്ചിന്റെ ബാറ്ററി ബോക്സിലാണ് തീപിടിച്ചത്

വന്ദേ ഭാരതിന് തീ പിടിച്ചിരിക്കുന്നു . ഭോപ്പാൽ- ദില്ലി വന്ദേഭാരതിന് ട്രെയിനിനാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കോച്ചിന്റെ ബാറ്ററി ബോക്സിലാണ് തീപിടിച്ചത്. കൂടുതൽ വിവരങ്ങൾ നമുക്ക് ലഭ്യമാകുന്നതേയുള്ളൂ എന്നാലും തീപിടിച്ചു എന്ന വാർത്തയാണ് ഇപ്പോൾ ഏറ്റവും പ്രധാനമായും പുറത്തുവരുന്നത്.
അതേസമയം, കേരളത്തിലെ വന്ദേ ഭാരത് കഴിഞ്ഞയാഴ്ച വൈകി ഓടിയിരുന്നു. വന്ദേഭാരതിന്റെ യാത്ര മുടങ്ങുന്ന സംഭവങ്ങൾ തുടരെ തുടരെ ആവർത്തിക്കുകയാണ്.എന്താണ് പ്രശ്നമാകുന്നത് എന്നത് സൂചിപ്പിക്കുന്ന റെയിൽവേ റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.വന്ദേഭാരതിൽ ചെറിയ പ്രശ്നമുണ്ടായാൽപ്പോലും സുരക്ഷാക്രമീകരണങ്ങൾ മുഴുവൻ സ്വയംപരിശോധിക്കുന്ന ഹൈടെക് സംവിധാനമാണ് ഇത്തരത്തിൽ പ്രശ്നം സൃഷ്ടിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത് .
ഇന്നലെ തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടേണ്ട വന്ദേഭാരത് 6.28നാണ് കാസർകോട്ടേക്ക് യാത്രതിരിച്ചത്. മറ്റ് ട്രെയിനുകളുടെ സർവീസിനേയും ഇത് ബാധിച്ചു. പ്രവർത്തനത്തെ ബാധിക്കുന്ന എന്തെങ്കിലുമുണ്ടായാൽ മറ്റ് ട്രെയിനുകളിൽ അലർട്ട് കിട്ടും. ലോക്കോ പൈലറ്റാണ് ട്രെയിൻ നിറുത്തേണ്ടത് . ആ പ്രശനം പരിഹരിച്ചു കഴിഞ്ഞാൽ യാത്ര തുടരാം. വന്ദേഭാരതിലാണെങ്കിൽ സ്വയം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ട്രെയിൻ നിൽക്കുമെന്ന അവസ്ഥയാണ് ഉള്ളത് . മാനുവലിലേക്ക് മാറ്റേണ്ടുന്ന അവസ്ഥയാണ് ഉള്ളത്. തകരാർ പരിഹരിച്ച് മാനുവലായി യാത്ര തുടരുന്നതിൽ യാതൊരു പ്രശ്നമില്ല.
https://www.facebook.com/Malayalivartha



























