തന്റെ പ്രിയതമനെ കെട്ടി പിടിച്ച് പാറപ്പുറത്ത് ഇരുന്ന് തിരമാലകളെ ആസ്വദിച്ച് 27ക്കാരി; മാതാപിതാക്കളുടെ സന്തോഷ നിമിഷങ്ങൾ കരയിൽ നിന്ന് മൊബൈലിൽ പകർത്തി മക്കൾ; നിനച്ചിരിക്കാതെ മരണം ഒരു കൂറ്റൻ തിരമാലയുടെ രൂപത്തിൽ ഇരച്ചെത്തി

തന്റെ പ്രിയതമനെ കെട്ടി പിടിച്ച് പാറപ്പുറത്ത് ഇരുന്ന് തിരമാലകളെ ആസ്വദിച്ച് 27ക്കാരി . മാതാപിതാക്കളുടെ സന്തോഷ നിമിഷങ്ങൾ കരയിൽ നിന്ന് മൊബൈലിൽ പകർത്തി മക്കൾ . എന്നാൽ നിനച്ചിരിക്കാതെ മരണം ഒരു കൂറ്റൻ തിരമാലയുടെ രൂപത്തിൽ ഇരച്ചെത്തി. മക്കളുടെ കണ്മുന്നിൽ ആ അമ്മയെ കടൽ എടുത്തു.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ആ വീഡിയോയിൽ മമ്മീ മമ്മീ എന്നാലറി വിളിക്കുന്ന കുഞ്ഞുങ്ങളുടെ കരച്ചിലും കേൾക്കാം.
മഹാരാഷ്ട്രയിലെ ബാന്ദ്ര ഫോർട്ടിൽ ഈ മാസം 9നു സംഭവിച്ച ദുരന്തത്തിന്റെ വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്, കടലിലെ പാറക്കെട്ടിലിരുന്ന് ഭർത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ഇരുപത്തിയേഴുകാരിയായ ജ്യോതി സോനാർ ആണ് മരിച്ചത്. ഇതു സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജ്യോതിയും ഭര്‍ത്താവ് മുകേഷും പാറക്കെട്ടിലിരുന്ന് ചിത്രമെടുക്കുന്നതിനിടെയാണ് അപകടത്തില്‍ അകപ്പെട്ടത്. പാറക്കെട്ടിലിരുന്ന ഇവരുടെ മേല്‍ വലിയ തിരയടിച്ചതും നിലതെറ്റി വീഴുകയായിരുന്നു. സംഭവസമയം ഇവരുടെ മൂന്നു മക്കള്‍ കരയില്‍നിന്ന് അലറിവിളിക്കുന്നത് വിഡിയോയില്‍ കാണാം. ഇവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
മുകേഷിനെ പാറക്കെട്ടില്‍ നിന്നവരിലൊരാള്‍ പിടിച്ചു കയറ്റിയെങ്കിലും ജ്യോതിയെ രക്ഷിക്കാനായില്ല. തീരത്തുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. നീണ്ട 20 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പിറ്റേദിവസമാണ് ജ്യോതിയുടെ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























