Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

നാളെ രാവിലെ മുതൽ പ്രബുദ്ധ കേരളത്തിലെ പുരോഗമന -ബുദ്ധിജീവി ഇടങ്ങളിൽ പൊട്ടിമുളയ്ക്കുന്ന ഒരു പ്രത്യേകതരം ഇസം ഉണ്ട്; അതാണ്‌ രാവണനിസം!!!നാളെ രാവിലെ മുതൽ ത്രേതായുഗത്തിൽ നിന്നും നേരെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് വണ്ടി റോക്കറ്റുവേഗത്തിൽ പായിച്ച് സീതാദേവിക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള പരക്കം പാച്ചിലുകളായിരിക്കും; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

17 JULY 2023 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

നാളെ രാവിലെ മുതൽ പ്രബുദ്ധ കേരളത്തിലെ പുരോഗമന -ബുദ്ധിജീവി ഇടങ്ങളിൽ പൊട്ടിമുളയ്ക്കുന്ന ഒരു പ്രത്യേകതരം ഇസം ഉണ്ട്. അതാണ്‌ രാവണനിസം!!!നാളെ രാവിലെ മുതൽ ത്രേതായുഗത്തിൽ നിന്നും നേരെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് വണ്ടി റോക്കറ്റുവേഗത്തിൽ പായിച്ച് സീതാദേവിക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള പരക്കം പാച്ചിലുകളായിരിക്കും .നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്, കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

നാളെ രാവിലെ മുതൽ പ്രബുദ്ധ കേരളത്തിലെ പുരോഗമന -ബുദ്ധിജീവി ഇടങ്ങളിൽ പൊട്ടിമുളയ്ക്കുന്ന ഒരു പ്രത്യേകതരം ഇസം ഉണ്ട്. അതാണ്‌ രാവണനിസം!!!നാളെ രാവിലെ മുതൽ ത്രേതായുഗത്തിൽ നിന്നും നേരെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് വണ്ടി റോക്കറ്റുവേഗത്തിൽ പായിച്ച് സീതാദേവിക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള പരക്കം പാച്ചിലുകളായിരിക്കും സ്ത്രീസുരക്ഷയ്ക്ക് മതിലുകെട്ടിയ കേരളത്തിലെങ്ങും .ശ്രീരാമനെതിരെ ഗാർഹിക പീഡനവകുപ്പ് ചുമത്തി ജനകീയ വിചാരണ ചെയ്ത് മെയിൽ ഷോവനിസ്റ്റായി ലേബലൊട്ടിച്ചു കഴിഞ്ഞാൽ പിന്നെ രാവണഫാൻസിന്റെ വരവാണ്.

ഭൂമിയിൽ വിശ്രവസ്സ്‌ എന്ന ബ്രാഹ്മണമുനിയുടെയും ദൈത്യ രാജകുമാരിയായ കൈകസിയുടെയും മകനായാണ് രാവണൻ ജനിച്ചതെങ്കിലും ഇവിടെ കേരളത്തിൽ അച്ഛന്റെ കുലത്തേക്കാൾ പ്രസക്തി കൈകസിയുടെ കുലത്തിനാണ്. അസുരരാജാവായ രാവണനാവുമ്പോൾ വെറുതെ ഇരിക്കുന്ന ബ്രാഹ്മണിക്കൽ ഹെജിമണിയുടെ മണ്ടയ്ക്കിട്ട് നന്നായിട്ട് വീക്കാമല്ലോ.! ശിവഭക്തനായ രാവണന്റെ ശിവഭക്തിയിൽ പുരോഗമനവാദികൾക്ക് മതിപ്പില്ലെങ്കിലും സ്ത്രീലമ്പടനായ രാവണനോട് വല്ലാത്ത ആരാധനയാണ് .

ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഏകപത്നീവ്രതത്തിനൊന്നും ഇവിടെ സ്ഥാനമില്ല. ലിവിങ്ങ് ടുഗെദറും ചുംബനസമരവും സായുധപ്പോരാട്ടമായി കണക്കാക്കുന്ന ഈ നാട്ടിൽ ഒരു ഭാര്യ മതിയെന്ന ചിന്താഗതിക്കൊക്കെ പുല്ല് വിലയാണല്ലോ. മണ്ഡോദരിയെന്ന പട്ടമഹിഷിയെ വീട്ടിലിരുത്തി വേറൊരാളുടെ ഭാര്യയായ സീതയെ അടിച്ചോണ്ടു വന്ന രാവണൻ പ്രബുദ്ധകേരളത്തിൽ നമ്പർ 1 ഹീറോയാണെങ്കിലും വലതിടങ്ങളിലെ ചിലർ പറയുന്ന റേപ്പ് ജോക്കുകൾ ഇവിടെ വൻ പാപമാണ്.

ശ്രീരാമന്റെ പേരിൽ നാളെ ചുമത്തിപ്പെടുന്ന മറ്റൊരു വകുപ്പാണ് ദളിത് വിരുദ്ധത കം ദളിത് കൊലപാതകം. വാത്മീകി രാമായണം കാണാത്തവർ ഒക്കെ ഉത്തരകാണ്ഡത്തിലെ ശംബൂകനെ കാണും. ദളിതനായ ശംബൂകനെ വധിച്ച ശ്രീരാമന്റെ സവർണ്ണ ഫാസിസത്തിനെതിരെ പോരാടും. ഈ പോരാട്ടം കണ്ട് മധുവിന്റെയും വിശ്വനാഥന്റെയും ആത്മാക്കൾ അത്ഭുതം കൂറും. ഉത്തരകാണ്ഡത്തിലെ ദളിതനായ ശംബൂകനു നൂറ്റാണ്ടുകൾക്ക് ശേഷവും നീതി വാങ്ങി കൊടുക്കേണ്ടത് മാനിഫെസ്റ്റോ മാനവികതാവാദമാണെന്ന് അവർ തിരിച്ചറിയും.

ശരിക്കും ഇവറ്റകളുടെ ഇത്തരത്തിലുളള നരേഷൻസ് കാണുമ്പോൾ സനാതനധർമ്മവിശ്വാസിയായ എനിക്ക് എന്റെ മതത്തോടുള്ള മതിപ്പ് വീണ്ടും വീണ്ടും കൂടും. ഭാരതീയസംസ്കൃതിയുടെ ഭാഗമായ ഇതിഹാസങ്ങളെ പേർത്തും പേർത്തും വ്യാഖ്യാനിച്ചു വിമർശിക്കാൻ അവർക്ക് കഴിയുന്നത് സനാതനധർമ്മത്തിന്റെ സഹിഷ്ണുതാധർമ്മം കാരണമാണല്ലോ എന്ന് ഞാൻ ഓർക്കും. ഫാസിസം ഫാസിസം എന്നാർത്തിരമ്പി ഭാരതീയ ഇതിഹാസങ്ങളെ ഇകഴ്ത്തിയിട്ടും തല ഉടലിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അതാണ് സനാതനധർമ്മത്തിന്റെ എറ്റവും വലിയ മൂല്യമെന്ന് രാമായണമാസം ഉറക്കെ വീണ്ടും പ്രഖ്യാപിക്കും.

ഒരു പേര് ഉപയോഗിച്ചതുകൊണ്ട് മതനിന്ദ ആരോപിക്കപ്പെട്ട ജോസഫ് മാഷ് തൊട്ടുമുന്നിൽ നില്ക്കുമ്പോൾ , മെത്രാന്റെ അംശവടിയിൽ തൂങ്ങിയ ചിഹ്നം കാരണം ലളിതകലാ അക്കാഡമി അവാർഡ് നഷ്ടമായ ചിത്രകാരൻ ഇവിടെ നില്ക്കുമ്പോൾ വാല്മീകി രചിച്ച രാമായണത്തിന്മേലുള്ള പുരോഗമന താത്വിക അവലോകനങ്ങൾ അറഞ്ചം പുറഞ്ചം ശ്രീരാമനെന്ന ഇതിഹാസപുരുഷനെ ജനകീയവിചാരണ ചെയ്യുമ്പോൾ ഉയർന്നുനില്ക്കുന്നത് സനാതനധർമ്മത്തിന്റെ സഹിഷ്ണുതാ മന്ത്രം കാരണമാണ്. ദേവനെയോ അസുരനെയോ ആരെ വേണമെങ്കിലും ആരാധിക്കാൻ നല്കുന്ന സ്വാതന്ത്ര്യമാണ്.

രാമനെ ആരാധിച്ചാലും രാവണനെ ആരാധിച്ചാലും വായിക്കപ്പെടുന്നത് അവർ കഥാപാത്രങ്ങളാകുന്ന ഇതിഹാസമാണല്ലോ എന്ന ബോധ്യമാണ്. എന്തായാലും രാവണൻ ഫാൻസുകാരെ, നിങ്ങൾ പതിവു തെറ്റിക്കണ്ടാ. ശ്രീരാമനെതിരെയുള്ള ഓഡിറ്റിങ്ങ് ഇനിയുള്ള ഒരു മാസം തുടർന്നുക്കൊള്ളൂ. അപ്പോൾ കമ്മികൾ അല്ലാത്ത സാധാരണ മനുഷ്യർ ഇങ്ങനെ ഹൃദയം കൊണ്ട് ചൊല്ലും -യാവത് സ്ഥാസ്യന്തിഗിരയഃ സരിതശ്ചമഹീതലേ, താവത് രാമായണകഥലോകേഷു പ്രചരിഷ്യതി.”

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends