Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

22 ന് അറിയാം ഇ.പി. സി പി എമ്മിൽ ഉണ്ടാകുമോയെന്ന് ! പിണറായിയുടെ ശാസനം തള്ളി ഇ.പി.

17 JULY 2023 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

 

ഇനി പാർട്ടിയെ ധിക്കരിച്ചാൽ നടപടി വരുമെന്ന് ഇ പി.ജയരാജനോട് പിണറായി.എന്നാൽ പാർട്ടിയുമായി തത്കാലം സഹകരിക്കാനില്ലെന്നാണ് ജയരാജൻെ നിലപാട്.

ഏകീകൃത സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിനിടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇ.പി. ജയരാജനും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടത്. എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. അതിനു പിന്നാലെ ഇ.പി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

 

 

ശനിയാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയുമായി ഇപി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ വീണ്ടും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ മുഖ്യമന്ത്രി ജയരാജനോട് നിര്‍ദ്ദേശിച്ചതായാണ് സൂചന. അതിന്റെ ഭാഗമായി ഈ മാസം 22ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ പങ്കെടു ക്കാൻ നിർദ്ദേശിച്ചു.ഇടതു മുന്നണി കൺവീനറാണ് ഇ.പി.22 ന് മുന്നണി യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ ജയരാജനെതിരെ നടപടി വരും.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദനെ തെരഞ്ഞെടുത്തത് മുതല്‍ ഇപി സിപിഎമ്മിന്റെ പൊതു വേദികളില്‍ നിന്നെല്ലാം വിട്ട് നില്‍ക്കുകയാണ്. എം.വി.ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയില്‍ മലബാര്‍ മേഖലയിലാകെ ജയരാജന്‍ വിട്ടുനിന്നത് ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് പാര്‍ട്ടി കമ്മിറ്റികളിലും പങ്കെടുത്തിരുന്നില്ല. ഏപ്രില്‍ അഞ്ചിനാണ് അവസാനമായി എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. അതിനിടെയിലണ് സിപിഎം കോഴിക്കോട് സെമിനാര്‍ സംഘടിപ്പിച്ചത്.

സെമിനാറില്‍ എല്‍ഡിഎഫിലെ ആരെയെല്ലാം ക്ഷണിക്കണം എന്നതു സംബന്ധിച്ച കൂടിയാലോചനകളിലും കണ്‍വീനര്‍ പങ്കെടുത്തില്ല. അതിനാല്‍ സെമിനാറിലേക്ക് ക്ഷണിച്ചതുമില്ല. എന്നാല്‍ പാര്‍ട്ടിയിലെ ഉന്നത നേതാക്കളെല്ലാം കോഴിക്കോടേയ്ക്ക് പോയപ്പോള്‍ ഡിവൈഎഫ്‌ഐയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇപി. ജയരാജന്‍ തലസ്ഥാനത്ത് എത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ചര്‍ച്ചയാവുകയും ചെയ്തു.

അതേസമയം പാര്‍ട്ടി സെമിനാറിനെ കളങ്കപ്പെടുത്താനാണു വിവാദമുണ്ടാക്കുന്നതെന്ന് ജയരാജന്‍ പ്രതികരിച്ചു. താന്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്നു ചിലരങ്ങു തീരുമാനിക്കുകയാണ്. അവിടെ പ്രസംഗിക്കാന്‍ നിശ്ചയിച്ചവരുടെ കൂട്ടത്തില്‍ തന്റെ പേരുണ്ടായിരുന്നില്ല. ഡിവൈഎഫ്‌ഐ പരിപാടിക്ക് ഒരു മാസം മുന്‍പേ ക്ഷണിച്ചതാണ്. വെള്ളിയാഴ്ച വരെ ആയുര്‍വേദ ചികിത്സയിലായിരുന്നിട്ടും ഇവരെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ് വന്നത്.'

എല്ലാവരും വിളിച്ചിട്ടല്ല വരുന്നത് എന്നൊക്കെ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതേ കുറിച്ച് അറിയില്ല. കോഴിക്കോട് താന്‍ പങ്കെടുക്കേണ്ട പരിപാടിയായിരുന്നില്ല.ഇടതു മുന്നണി കണ്‍വീനര്‍ പങ്കെടുക്കേണ്ട ഒരു നിലയും ആ പരിപാടിക്ക് ഉണ്ടായിരുന്നില്ല. അതില്‍ തനിക്ക് ഒരു പരിഭവവുമില്ല എന്ന് പറയാന്‍ താനും മനുഷ്യനല്ലേയെന്ന് അദ്ദേഹം ചോദിച്ചു. താനും കൂടി ചേര്‍ന്നതാണ് നേതൃത്വം. വിമര്‍ശിക്കുന്നവരുടെ ആഗ്രഹത്തിന് അനുസരിച്ച് താന്‍ ഉയര്‍ന്നിട്ടുണ്ടാവില്ലെന്നും ഇപി കൂട്ടിച്ചേര്‍ത്തു.

 

 

 

മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പ്രത്യേകതകളൊന്നുമില്ലെന്ന് ജയരാജൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് പോകുമ്പോഴെല്ലാം മുഖ്യമന്ത്രിയെ കാണാറുണ്ട്. മറ്റു നേതാക്കളെയും കാണാറുണ്ട്. പാർട്ടിയിൽ താൻ സജീവമാണെന്നും, കൂടുതൽ സജീവമാകണമെന്ന് മുഖ്യമന്ത്രി പറയേണ്ട സാഹചര്യമില്ലെന്നും ജയരാജൻ വിശദീകരിച്ചു. സെമിനാറിൽ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തല എത്രകാലം അതിനകത്ത് ഉണ്ടാകുമെന്ന് നോക്കിയാൽ മതി.

ഇ.പി.ജയരാജൻ എത്രകാലം സിപിഎമ്മിന് അകത്ത് ഉണ്ടാകുമെന്ന് അറിയില്ലെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, രമേശ് ചെന്നിത്തല എത്രകാലം അതിനകത്ത് ഉണ്ടാകുമെന്ന് നോക്കിയാൽ മതിയെന്നായിരുന്നു ജയരാജന്റെ മറുപടി.

‘‘ഞാൻ തിരുവനന്തപുരത്തു പോകുമ്പോഴെല്ലാം മുഖ്യമന്ത്രിയെ കാണാറുണ്ട്. മുഖ്യമന്ത്രിയെ മാത്രമല്ല, പാർട്ടി നേതാക്കൻമാരെയും കാണാറുണ്ട്. അതിന് പ്രത്യേകതയൊന്നുമില്ല. ഇതെല്ലാം നിങ്ങൾ ഉണ്ടാക്കിയ പ്രശ്നങ്ങളാണ്. നേരത്തേതന്നെ സെമിനാറിന്റെ അജൻഡയെല്ലാം നിശ്ചയിച്ച് രൂപീകരിച്ച് സ്വാഗത സംഘം വ്യക്തമാക്കിയതാണ്. ഏതൊക്കെ നേതാക്കൻമാർ വരും, ആരൊക്കെ പ്രസംഗിക്കും എന്നെല്ലാം നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്റെ പേര് അതിൽ എവിടെയെങ്കിലും ഉണ്ടായിരുന്നോ? ഞാൻ പോയില്ലെന്ന് നിങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്?’ – ജയരാജൻ ചോദിച്ചു.

‘‘സെമിനാറിന് ആർക്കും വരാമെന്നല്ലേ പാർട്ടി സെക്രട്ടറി പറഞ്ഞത്. അത്രേയുള്ളൂ. ഇവിടെ ഒറ്റ വിഷയമേ ഉള്ളൂ. ഏക സിവിൽ കോഡ് ആർഎസ്എസിന്റെ അജൻഡയാണ്. അതിനെ എതിർക്കുന്നവരെയെല്ലാം ഈ പരിപാടിയുടെ ഭാഗമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. തത്വാധിഷ്ഠിതമായ നിലപാട് സ്വീകരിച്ച് പ്രവർത്തിക്കുന്നവരെയെല്ലാം അതിന് വിളിച്ചിട്ടുമുണ്ട്. അതൊരു വാർത്തയാക്കേണ്ട യാതൊരു കാര്യവുമില്ല. വാർത്തയാക്കിയാലും എനിക്കു ദോഷമൊന്നുമില്ല.’

‘‘പാർട്ടിയിൽ ഞാൻ അല്ലെങ്കിലും സജീവമല്ലേ? ഞാൻ കൂടുതൽ സജീവമാകണമെന്ന് പറയേണ്ട ഒരു പ്രശ്നം ഞങ്ങളുടെ മുന്നിലില്ല. നിങ്ങളുടെ മുന്നിൽ മാത്രമേയുള്ളൂ. മുന്നണിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഞങ്ങൾ യോഗം ചേരുന്നുണ്ട്. കാര്യങ്ങളും തീരുമാനിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ എല്ലാക്കാര്യങ്ങളും ചെയ്യുന്നുണ്ട്. ഇനിയും ഞങ്ങൾ കൂടുതൽ യോഗം ചേരണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ? നിങ്ങൾ തന്നെ പറയൂ. ഈ മാസം 22ന് യോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തിൽ ഞാൻ തീർച്ചയായും പങ്കെടുക്കും.’ – ജയരാജൻ പറഞ്ഞു.

വിമര്‍ശിക്കുന്നവരോട് സ്‌നേഹവും ബഹുമാനവും മാത്രമേയുള്ളൂ. പിബി അംഗങ്ങളായ എം.എ. ബേബി, വിജയരാഘവന്‍ എന്നിവരൊന്നും സെമിനാറില്‍ പങ്കെടുത്തിട്ടില്ല. ഇത് എല്‍ഡിഎഫ് നടത്തിയ പരിപാടിയുമായിരുന്നില്ല. ഒരു മനുഷ്യനെന്ന നിലയിലുള്ള പരിഭവങ്ങളൊക്കെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുപ്പക്കാരും അഭ്യുദയകാംക്ഷികളും പാർട്ടിയോട് സമരസപ്പെടാൻ ഇപി യോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇ.പി.കേൾക്കുന്നില്ല. എം.വി. ഗോവിന്ദൻ സീനിയർ നേതാവായ തന്നെ അവഗണിക്കുന്നു എന്നാണ് ഇ.പിയുടെ പരാതി. പാർട്ടിയും മുന്നണിയും രണ്ട് വഴിക്ക് നീങ്ങുന്നതിൽ കേന്ദ്ര നേതൃത്വവും കലാപ്പിലായതു കൊണ്ടാണ് മുഖ്യമന്ത്രി ഇടപെട്ടത്. സി പി ഐ സർക്കാരിനെ തള്ളിയ സാഹചര്യത്തിലാണ് മുന്നണി കാര്യങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെട്ടത്. ഘടകകക്ഷികളുമായി മുന്നണിയിൽ പേരിന് പോലും ചർച്ച നടക്കാത്തതു കൊണ്ടാണ് യച്ചൂരി ഇടപെട്ടത്. ഇനിയും ചർച്ച നടക്കുന്നില്ലെങ്കിൽ ഇ.പിയെ മാറ്റാൻ കേന്ദ്ര നേതൃത്വം തന്നെ തീരുമാനമെടുത്ത് സംസ്ഥാന നേതൃത്വത്തെ അറിയിക്കും.

കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദം ആഗ്രഹിച്ച ഇപി, അത് കിട്ടാതായതോടെ നേതൃത്വവുമായി പിണങ്ങിയിരുന്നു. എംവി ഗോവിന്ദന്‍ തന്നേക്കാള്‍ ജൂനിയറാണെന്നും അങ്ങനെയൊരാൾ നയിക്കുന്ന കമ്മിറ്റിയിലേക്ക് താനില്ലെന്നും ഇപി ചിലരോട് പറഞ്ഞിരുന്നു. ഇത് പിണറായി വിജയനടക്കം നേതാക്കളെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് നേരത്തെ തന്നെ പല നേതാക്കള്‍ക്കും അറിയാമായിരുന്ന റിസോർട്ട് വിഷയം തെറ്റ്തിരുത്തല്‍രേഖാ ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്ന് വന്നത്.


അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദന്‍ നേതൃത്വത്തിലേക്ക് വന്നതോടെ ഇത്തരം പരാതികള്‍ ഗൗരവമായി എടുക്കുമെന്ന വിശ്വാസം കൂടി ആരോപണത്തിന് പിന്നിലുണ്ട്. ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട ശേഷം തന്നെ പാര്‍ട്ടിയില്‍. 'ഒറ്റപ്പെടുത്തിയവര്‍ക്കെതിരെ കലാപം കൂടി പി ജയരാജന്‍റെ മനസിലുണ്ട്. കണ്ണൂരിലെ അണികളുടെ പൂര്‍ണ പിന്തുണയുള്ള പി ജയരാജന്‍ പുതിയ നീക്കത്തിലൂടെ സംസ്ഥാന നേതൃത്വത്തിലേക്ക് കൂടൂതല്‍ അടുക്കുകയാണ്. എംവി ഗോവിന്ദന്‍റെ പിന്തുണ കിട്ടുന്നതിലൂടെ ഈ ചേരിയിലേക്ക് മറ്റ് പ്രമുഖര്‍ കൂടിയെത്താൻ സാധ്യതയുണ്ട്. ഉള്‍പാര്‍ട്ടി സമരം തുടരുമെന്ന പിജെയുടെ തുറന്ന് പറച്ചില്‍ പാര്‍ട്ടിയിലെ അഴിമതി വിരുദ്ധര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.


പുഴയോട് ചേർന്നുള്ള കുന്നുകളാണ് ഉടുപ്പ പ്രദേശത്തുള്ളത്. ഉടുപ്പ കുന്ന് ഇടിച്ചാൽ പ്രദേശത്ത് വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാകും. മണ്ണെടുത്ത് തുടങ്ങിയതോടെ ഇക്കാര്യം പ്രദേശവാസികളാണ് ആദ്യമായി പരിഷത്തിനെ അറിയിക്കുന്നത്. അന്ന് പരിഷത്ത് വിഷയത്തിൽ ഇടപെടുമ്പോൾ ഇപി ജയരാജൻ മുൻ കൈ എടുത്തുള്ള റിസോർട്ട് ആണെന്ന് അറിയില്ലായിരുന്നു. പിന്നീട് ചില ഇടപെടൽ മറുഭാഗത്ത് നിന്നും അത്തരത്തിൽ ഉണ്ടായി. കളക്ടർക്ക് പരാതി നൽകിയതോടെ തഹസിൽദാറോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു.

 

സി പി എം നേതാക്കൾക്ക് കള്ള കച്ചവടങ്ങളിൽ വൻ നിക്ഷേപമുണ്ടെന്ന വാർത്തകൾ സജീവമാണ്. സ്വർണ കടത്ത് ആരോപണം ഉയർന്നപ്പോഴും ഇത്തരം പ്രചരണങ്ങൾ സജീവമായിരുന്നു. സി പി എമ്മിനുള്ളിൽ നിന്നു തന്നെ കലഹമുണ്ടാകുന്നത്

കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിച്ചു. ആരോപണ പ്രത്യാരോപണങ്ങളിൽ പെട്ട് സി പി എം സ്വയം നശിക്കട്ടെ എന്ന ചിന്തയിലാണ് കേന്ദ്ര സർക്കാർ .മുമ്പ് ഊരാളുങ്കലിനെതിരെ സമാന ആരോപണം ഉയർന്നിരുന്നു. ഊരാളുങ്കൽ സി പി എമ്മിൻ്റെ കള്ള പണം വെളുപ്പിക്കൽ സ്ഥപനമാണെന്നാണ് ആരോപണം. കോടികൾ അഴിമതി പണമായി എത്തുമ്പോൾ അത് വെളുപ്പിക്കാൻ സ്ഥാപനം വേണ്ടത് സ്വാഭാവികം മാത്രമാണ്.

 

പിണറായി വിചാരിച്ചാൽ പോലും ഇ പി യെ രക്ഷിക്കാൻ കഴിയില്ല എന്നതാണ് ഇന്നത്തെ സാഹചര്യം. പാർട്ടി എം.വി.ഗോവിന്ദൻ്റെ കൈയിലാണ്.ഗോവിന്ദൻ പ്രവർത്തിക്കുന്നത് സീതാറാം യച്ചൂരിയുടെ നിർദ്ദേശാനുസരണമാണ്. ഇ പി യെ യച്ചൂരിക്കും താൽപ്പര്യമില്ല. കണ്ണൂരിലെ റിസോർട്ട് വിവാദത്തിലാണ് ഇ.പിയെ യച്ചൂരിക്ക് ഇഷ്ടമില്ലാതായത്. ഗോവിന്ദൻ്റെ പോക്കറ്റിലാണ് യച്ചൂരി. അതിനാൽ തനിക്ക് പാർട്ടിയിൽ മികവുറ്റ ഭാവിയില്ലെന്ന് ഇ.പിക്ക് അറിയാം. എന്നാൽ ഇ.പിയെ നിഷ്കരുണം ഒഴിവാക്കാൻ പിണറായിക്കും താൽപ്പര്യമില്ല. പക്ഷേ ഗോവിന്ദനോട് ഇക്കാര്യം നിർദ്ദേശിക്കാൻ പിണറായി തയ്യാറല്ല. അത് പിണറായിയുടെ ഈഗോയാണ്. ജൂലൈ 22 ന് ഇ.പി.മുന്നണി യോഗത്തിന് എത്തിയില്ലെങ്കിൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ തീരുമാനമാകും. ഇടതു മുന്നണി കൺവീനറായ തന്നെ സെമിനാറിൽ ക്ഷണിക്കാത്തത് മനപൂർവമാണെന്ന് ഇ.പി കരുതുന്നു. അതിനാൽ വിട്ടുവീഴ്ചക്ക് ഇ.പി.തയ്യാറല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends