Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ലീനാമണിയെ തറയിലിട്ട് ഇരുമ്പ് വടികൾകൊണ്ട് തല്ലിചതച്ചു: ശരീരമാസകലം മർദനമേറ്റ് രക്തമൊഴുകി; മർദ്ദനം അവസാനിപ്പിച്ചത് ബോധം നഷ്ടമായെന്ന് ഉറപ്പായതോടെ: ദാരുണ സംഭവം നേരിൽ കണ്ട സരസമ്മയുടെ വെളിപ്പെടുത്തൽ....

17 JULY 2023 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

വർക്കലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മയെ ഭർത്താവിന്‍റെ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. വർക്കല കളത്തറ സ്വദേശി ലീനാമണിയാണ് വീട്ടിൽ കൊല്ലപ്പെട്ടത്. കൊലപാതകം നേരിൽ കണ്ടതിന്റെ ഞെട്ടലിലാണ് സരസമ്മ. ലീനാമണിയെ തറയിലിട്ട് ഇരുമ്പുവടികൾകൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. ശരീരമാസകലം മർദനമേറ്റ് രക്തമൊഴുകി. തടയാൻ ശ്രമിച്ച എന്നെയും അടിച്ചിട്ടു. ലീനാമണിക്കു ബോധം നഷ്ടമായശേഷമാണ് മർദനം അവസാനിപ്പിച്ചത്’- തന്റെ മുന്നിൽ നടന്ന ദാരുണസംഭവം ഭയപ്പാടോടെയാണ് സരസമ്മ വെളിപ്പെടുത്തിയത്. ലീനാമണി(53)യുടെ സഹായിയായി 20 വർഷത്തോളമായി സരസമ്മ ഒപ്പമുണ്ട്. ഭർത്താവിന്റെ ബന്ധുക്കളിൽനിന്ന്‌ ലീനാമണിക്ക് ഏറെ നാളുകളായി മാനസികവും ശാരീരികവുമായ പീഡനമാണ് ഏറ്റിരുന്നതെന്ന് ഇവരുടെ വാക്കുകളിലൂടെ വ്യക്തമാകുന്നു.

ലീനാമണിയുടെ ശരീരമാസകലം ക്രൂരമായി മർദനമേറ്റിരുന്നതായി പരിശോധിച്ച ഡോക്ടർമാർ പറഞ്ഞതായി ബന്ധുവും പറഞ്ഞു. പരിക്കേറ്റ സരസമ്മയും ചികിത്സയിലാണ്. ലീനാമണിക്കൊപ്പമാണ് ഇവരെയും ആശുപത്രിയിലെത്തിച്ചത്. ഭർത്താവിന്റെ മരണശേഷം അവരുടെ ബന്ധുക്കളിൽനിന്നു സ്വത്തിനെച്ചൊല്ലി ലീനാമണി വലിയ ഭീഷണി നേരിട്ടിരുന്നു. ആഡംബരവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അത് കൈക്കലാക്കാനാണ് ശ്രമം നടത്തിയത്. ഭർത്താവിന്റെ ഒരു സഹോദരൻ കുടുംബവുമായി ഈ വീട്ടിൽ താമസിക്കുന്നതുവരെ കാര്യമെത്തി. ഇതോടെയാണ് പോലീസിലും കോടതിയിലേക്കും പരാതികളെത്തിയത്.

ഇവർക്ക് കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കുേമ്പാഴാണ് വീടിനുള്ളിൽ ലീനാമണി കൊല്ലപ്പെട്ടത്. ലീനാമണിയുടെ ഭർത്താവിന്റെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹ്‌സിൻ എന്നിവർക്കെതിരേ അയിരൂർ പോലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്. സംഭവ സ്ഥലത്തുണ്ടായിരുന്ന അഹദിന്റെ ഭാര്യ റഹീനയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10 മണിയോടെ ലീനാമണിയുടെ വീട്ടിലായിരുന്നു അക്രമം. ഇവരുടെ ഭർത്താവ് സിയാദ് ഒന്നരവർഷം മുമ്പാണ് മരിച്ചത്.

 

ഭർത്താവിന്റെ വസ്തുവകകൾ കൈക്കലാക്കാൻ സഹോദരങ്ങൾ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഭർത്താവിന്റെ സഹോദരനായ അഹദും കുടുംബവും 40 ദിവസം മുൻപ്‌ ബലമായി ഇവരുടെ വീട്ടിൽ താമസമാക്കി. ഇതേക്കുറിച്ച് അയിരൂർ പോലീസ് സ്റ്റേഷനിലും കോടതിയിലും പരാതി നൽകിയിരുന്നു. ബന്ധുക്കളിൽനിന്നു സ്ഥിരമായി ഉപദ്രവമുണ്ടായതോടെ ലീനാമണി കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് നേടി.

ശനിയാഴ്ച സംരക്ഷണ ഉത്തരവുമായി പോലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നു സംശയിക്കുന്നു. ഞായറാഴ്ച രാവിലെ ലീനാമണി ഒരു വിവാഹച്ചടങ്ങിനു പോകാനൊരുങ്ങുമ്പോൾ അഹദും ഷാജിയും മുഹ്‌സിനും വീട്ടിലെത്തി ഇവരുമായി വാക്‌തർക്കത്തിലേർപ്പെട്ടു. തുടർന്നായിരുന്നു അക്രമം. കതകിനു പട്ടയായി ഉപയോഗിക്കുന്ന ഇരുമ്പുകമ്പിയുപയോഗിച്ച് ഇവരുടെ ശരീരമാസകലം മർദിച്ചെന്ന് ലീനാമണിക്കൊപ്പം താമസിക്കുന്ന സരസമ്മ പോലീസിന് മൊഴി നൽകി.

ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വാതിലുകളും ജനാലകളും അടച്ചുപൂട്ടിയായിരുന്നു മർദനം. ബഹളംെവച്ചപ്പോൾ വായിൽ തുണി തിരുകിയതായും ഇവർ പറഞ്ഞു. സരസമ്മയ്ക്കും മർദനമേറ്റു. സംഭവമറിഞ്ഞ് നാട്ടുകാർ ആംബുലൻസ് വിളിച്ചുവരുത്തിയാണ് ഇരുവരെയും വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.

ഉച്ചയോടെ ലീനാമണിയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. മൃതദേഹപരിശോധന തിങ്കളാഴ്ച നടക്കും. കോടതിയുടെ സുരക്ഷാ ഉത്തരവ് നിലവിലുണ്ടായിട്ടും വീട്ടമ്മ കൊല്ലപ്പെട്ടത് പോലീസിന്റെ വീഴ്ചയാണെന്ന് ലീനാമണിയുടെ ബന്ധുക്കൾ ആരോപിച്ചു. ജീവനു ഭീഷണിയുള്ളതിനാൽ വീട്ടിലെ മറ്റു താമസക്കാരെ ഒഴിവാക്കണമെന്ന ലീനാമണിയുടെ ആവശ്യം പോലീസ് അവഗണിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അവർ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends