മദ്യപിച്ച് അടുത്ത വീട്ടിലെത്തി ബഹളമുണ്ടാക്കിയ 21കാരനെ സ്വന്തം വീട്ടുകാർ വീട്ടിലേയ്ക്ക് തിരിച്ചെത്തിച്ചു: തൊട്ട് പിന്നാലെ വീടിനുളളിൽ നടന്നത് കൊലപാതകം...

21 വയസ്സുകാരനായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്കിൽ ആദർശ് (21) ആണ് മരിച്ചത്. വീടിനുളളിൽ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്. അച്ഛനും അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയിൽ. ഇന്ന് രാവിലെയാണ് മൃതദേഹം വീടിനകത്ത് കണ്ടെത്തിയത്.
മരിച്ച ആദര്‍ശിന്‍റെ അമ്മ നാട്ടുകാരിലൊരാളെ വിവരമറിയിക്കുകയും ഇയാള്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. പൊലീസെത്തി മൃതദേഹം പരിശോധിച്ചതില്‍ നിന്ന് കൊലപാതകമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്.
കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആദർശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. വീട്ടുകാരോടും ആദർശ് കയർത്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
https://www.facebook.com/Malayalivartha



























