Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

എങ്ങനെയെങ്കിലും ഒന്നും ശരീരം അനങ്ങി പണിയെടുക്കാൻ, പതിനെട്ടാമത്തെ അടവും പയറ്റാൻ ഒരുങ്ങുകയാണ് പിണറായി വിജയൻ....സംഗീത പരീക്ഷണം...മ്യൂസിക് സിസ്റ്രം സ്ഥാപിക്കാൻ 13,440 രൂപ അനുവദിച്ചു...

17 JULY 2023 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

എങ്ങനെയെങ്കിലും ഒന്നും ശരീരം അനങ്ങി പണിയെടുക്കാൻ പതിനെട്ടാമത്തെ അടവും പയറ്റാൻ ഒരുങ്ങുകയാണ് പിണറായി വിജയൻ. വന്നു വന്നു സർക്കാർ ഉദ്യോഗസ്ഥരെല്ലാം കുഴിമടിയന്മാരായി പോവുകയാണ് , അതുകൊണ്ടാണ് ഇനി അടുത്ത പരിപാടിയുമായി വരുന്നത്. കെട്ടിക്കിടക്കുന്ന ഫയലുകൾ മണിമണിപോലെ നീങ്ങാൻ ഒരു സൂത്രപ്പണി ഒരുക്കുകയാണ് പൊതുഭരണവകുപ്പ്. ജീവനക്കാരെ നല്ല പാട്ടുകൾ നിരന്തരം കേൾപ്പിക്കുക. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള വകുപ്പിലാണ് സംഗീത പരീക്ഷണം. പലരും പല മാനസികാവസ്ഥ ഉള്ളവരാണെന്ന് മനസിലാക്കിയാണോ പരീക്ഷണം എന്ന് വ്യക്തമല്ല. ഏതായാലും ധാരാളം ട്രോളുകൾ പ്രചരിക്കുന്നുണ്ട്.പൊതുഭരണവകുപ്പിൽ ആൾ ഇന്ത്യസിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന എ.ഐ.എസ് വിഭാഗത്തിൽ മ്യൂസിക് സിസ്റ്രം സ്ഥാപിക്കാൻ 13,440 രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് സെൽ അഡിഷണൽ സെക്രട്ടറി പി.ഹണി ഉത്തരവും ഇറക്കി.

ചീഫ് സെക്രട്ടറിയുടെ സ്‌പെഷ്യൽ ഓഫീസറായ അഞ്ജന ഐ.എ.എസ് ആണ് ഈ ആവശ്യവുമായി പൊതുഭരണവകുപ്പിനെ സമീപിച്ചത്. അഞ്ജനയെ കൂടാതെ ഈ ഓഫീസിൽ ഒരു ഓഫീസ് അറ്റൻഡന്റും കംപ്യൂട്ടർ അസിസ്റ്റന്റുമാണുള്ളത്. പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.സർക്കാർ ഓഫീസുകളിൽ, ജീവനക്കാർക്ക് വാർത്തകൾ അറിയാൻ ടെലിവിഷനുകൾ സ്ഥാപിക്കുന്നത് സാധാരണമാണെങ്കിലും ഇതാദ്യമായാണ് മ്യൂസിക് സംവിധാനം ഒരുക്കുന്നത്.സംഗീതം ആസ്വദിച്ച് ജോലി ചെയ്താൽ ഫയൽ നോട്ടം വേഗത്തിലാവുമെന്ന് ആരോ ഉപദേശിച്ചതാണ് തീരുമാനത്തിന് പിന്നിലെന്നാണ് ജീവനക്കാർ പറയുന്നത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിനോട് ചേർന്നാണ് എ.ഐ.എസ് സെക്ഷൻ.സെക്രട്ടേറിയറ്റ് മന്ദിരത്തിൽ 43 വകുപ്പുകളാണ് ഉള്ളത്. പൊതുഭരണ വകുപ്പിന് കീഴിൽ 25 സെക്ഷനുകളുണ്ട്. അതിൽ ഒരു സെക്ഷൻ മാത്രമാണ് സംഗീത സാന്ദ്രമാക്കിയത്. സെക്രട്ടേറിയറ്റിൽ രണ്ടു ലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നതായാണ് കണക്ക്. ഇടക്കിടെ മുഖ്യമന്ത്രി തന്നെ പറയുന്ന ഒരു കാര്യമാണ് ഓരോ ഫയലും ഓരോ ജീവിതമാണെന്ന്, പക്ഷെ അവിടുത്തെ ഉദ്യോഗസ്ഥർക്ക് അതിന്റ വില അറിയില്ലലോ...പുതിയ തീരുമാനത്തിനെതിരെ സംഘടനകളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ട്രോളുകൾ നിറയുകയാണ്. സെക്രട്ടേറിയറ്റ് മൊത്തത്തിൽ മ്യൂസിക് ആക്കിയാലോ എന്നാണ് ഒരു ട്രോൾ.

 

എല്ലാവരും പാട്ടുകേട്ട് സ്വയം മറന്ന് ഇരുന്നാൽ ഡി.എ സറണ്ടർ ആധി വ്യാധികളൊക്കെ മറക്കും. ഒപ്പം ഇടയ്ക്കിടക്ക് വാഴ്ത്തുപാട്ടുകൾ ഇട്ട് കൂടെ പാടിക്കാനും പറ്റും, നാട് കത്തുമ്പോൾ വീണവായിക്കണം എന്നാണല്ലോ വേദ(ന)വാക്യം, പച്ചക്കറി ഇല്ലെങ്കിലും പച്ചക്കുതിര വേണം എന്നതും ഇടയ്ക്കിടെ പാട്ടിനിടയിൽ ഇട്ടാൽ വിലക്കയറ്റം കുറയ്ക്കുകയും ചെയ്യാം,കുറച്ചു കറവപ്പശുക്കളെക്കൂടി കൊണ്ടുവന്ന് കെട്ടിയാൽ അവറ്റകൾ നല്ല പാലു ചുരത്തുക കൂടി ചെയ്യും, അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്തു രസം. 'എന്താ ദാസാ ഈ പുത്തി നമുക്ക് മുമ്പേ തോന്നാത്തെ"എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends