ലീനാമണി താമസിച്ചിരുന്ന ആഡംബര വീട് കൈക്കലാക്കാനും സ്വത്തുക്കൾ സ്വന്തം പേരിലാക്കാനുമുള്ള ഭർതൃ സഹോദരന്മാരുടെ ക്രൂരത കലാശിച്ചത് കൊലപാതകത്തിൽ: ലീനയെ വധിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും, തര്‍ക്കവും ബഹളവും നടന്നപ്പോള്‍ സംഭവിച്ച് പോയതാണെന്നും മുഖ്യപ്രതിയുടെ ഭാര്യ....

വർക്കലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മയെ ഭർത്താവിന്‍റെ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയുടെ ഭാര്യയും പ്രതിയുമായ രഹീന കസ്റ്റഡിയില്‍. മുഖ്യപ്രതികളും ലീനാമണിയുടെ ഭര്‍ത്താവിന്റെ സഹോദരങ്ങളായ അഹദ്, മുഹ്‌സിന്‍, ഷാജി എന്നിവര്‍ ഒളിവില്‍ തുടരുമ്പോഴാണ് രഹീന മാത്രം കസ്റ്റഡിയിലായത്. ലീനാ മണി വധത്തില്‍ രഹീനയ്ക്ക് പങ്കുണ്ടെന്ന് ഏക സാക്ഷി സരസമ്മ വെളിപ്പെടുത്തിയിരുന്നു. കേസില്‍ രഹീനയെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
രഹീന കസ്റ്റഡിയില്‍ തുടരുകയാണെന്നും ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പ്രതികരിച്ചു. ലീനയെ വധിക്കുകയായിരുന്നില്ല ലക്ഷ്യമെന്നാണ് രഹീന പോലീസിനോട് പറഞ്ഞത്. തര്‍ക്കവും ബഹളവും നടന്നപ്പോള്‍ നടന്ന സംഭവം എന്ന നിലയിലാണ് ലീനയെ വെട്ടിക്കൊന്ന സംഭവത്തെക്കുറിച്ച് രഹീന പറയുന്നത്.
ലീനയെ വെട്ടിക്കൊന്ന അതേ വീട്ടില്‍ നിന്നാണ് രഹീനയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മരിച്ച സിയാദിന് വലിയ വീടും വാഹനങ്ങളുമുണ്ട്. സിയാദിന്റെയും സഹോദരങ്ങളുടെയും പശ്ചാത്തലം ഇപ്പോള്‍ പോലീസ് അന്വേഷിക്കുകയാണ്. ലീനയെ വെട്ടിക്കൊന്നതില്‍ പ്രതികളായ മുഹ്സിനും ഷാജിയുമൊക്കെ കേസുകളില്‍ പ്രതികളാണ്. ഇവര്‍ ഒളിവില്‍ തുടരുമ്പോള്‍ ഇവര്‍ക്ക് എതിരെയുള്ള അന്വേഷവും പോലീസ് ശക്തമാക്കുകയാണ്.
ലീനാമണിയുടെ ശരീരമാസകലം ക്രൂരമായി മർദനമേറ്റിരുന്നതായി പരിശോധിച്ച ഡോക്ടർമാർ പറഞ്ഞതായി ബന്ധുവും പറഞ്ഞു. പരിക്കേറ്റ സരസമ്മയും ചികിത്സയിലാണ്. ലീനാമണിക്കൊപ്പമാണ് ഇവരെയും ആശുപത്രിയിലെത്തിച്ചത്. ഭർത്താവിന്റെ മരണശേഷം അവരുടെ ബന്ധുക്കളിൽനിന്നു സ്വത്തിനെച്ചൊല്ലി ലീനാമണി വലിയ ഭീഷണി നേരിട്ടിരുന്നു.
ആഡംബര വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അത് കൈക്കലാക്കാനാണ് ശ്രമം നടത്തിയത്. ഭർത്താവിന്റെ ഒരു സഹോദരൻ കുടുംബവുമായി ഈ വീട്ടിൽ താമസിക്കുന്നതുവരെ കാര്യമെത്തി. ഇതോടെയാണ് പോലീസിലും കോടതിയിലേക്കും പരാതികളെത്തിയത്. ഇവർക്ക് കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കുേമ്പാഴാണ് വീടിനുള്ളിൽ ലീനാമണി കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാവിലെ 10 മണിയോടെ ലീനാമണിയുടെ വീട്ടിലായിരുന്നു അക്രമം. ഇവരുടെ ഭർത്താവ് സിയാദ് ഒന്നരവർഷം മുമ്പാണ് മരിച്ചത്. ഭർത്താവിന്റെ വസ്തുവകകൾ കൈക്കലാക്കാൻ സഹോദരങ്ങൾ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഭർത്താവിന്റെ സഹോദരനായ അഹദും കുടുംബവും 40 ദിവസം മുൻപ് ബലമായി ഇവരുടെ വീട്ടിൽ താമസമാക്കി. ഇതേക്കുറിച്ച് അയിരൂർ പോലീസ് സ്റ്റേഷനിലും കോടതിയിലും പരാതി നൽകിയിരുന്നു.
ബന്ധുക്കളിൽനിന്നു സ്ഥിരമായി ഉപദ്രവമുണ്ടായതോടെ ലീനാമണി കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് നേടി. ശനിയാഴ്ച സംരക്ഷണ ഉത്തരവുമായി പോലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നു സംശയിക്കുന്നു. ഞായറാഴ്ച രാവിലെ ലീനാമണി ഒരു വിവാഹച്ചടങ്ങിനു പോകാനൊരുങ്ങുമ്പോൾ അഹദും ഷാജിയും മുഹ്‌സിനും വീട്ടിലെത്തി ഇവരുമായി വാക്‌തർക്കത്തിലേർപ്പെട്ടു.
തുടർന്നായിരുന്നു അക്രമം. കതകിനു പട്ടയായി ഉപയോഗിക്കുന്ന ഇരുമ്പുകമ്പിയുപയോഗിച്ച് ഇവരുടെ ശരീരമാസകലം മർദിച്ചെന്ന് ലീനാമണിക്കൊപ്പം താമസിക്കുന്ന സരസമ്മ പോലീസിന് മൊഴി നൽകി. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വാതിലുകളും ജനാലകളും അടച്ചുപൂട്ടിയായിരുന്നു മർദനം. ബഹളംെവച്ചപ്പോൾ വായിൽ തുണി തിരുകിയതായി സഹായി സരസമ്മ വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha



























