ഇ പി ജയരാജനേയും, ശോഭ സുരേന്ദ്രനേയും കോൺഗ്രസിലേക്ക് ക്ഷണിച്ച് എം എം ഹസൻ...രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാൻ തയ്യാറായാൽ ഞങ്ങൾ അവരെ സ്വീകരിക്കും...

പരാതിയുമായി ഇടഞ്ഞു നിൽക്കുന്നവരെയൊക്കെ ചെറുതായി പാർട്ടിയിലേക്ക് ക്ഷണിക്കാനുള്ള നീക്കങ്ങൾ അന്തർ ധാരയിൽ നടക്കുന്നുണ്ടോ എന്നാണ് ഇപ്പോൾ സംശയം. കാരണം അത് സൂചിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളാണ് നേതാക്കൾ നടത്തുന്നത്. യു ഡി എഫ് കൺവീനറും മുൻ കെ പി സി സി അധ്യക്ഷനുമായ എം എം ഹസൻ ആണ് രംഗത്ത് വന്നിരിക്കുന്നത് , എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനേയും ബി ജെ പി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനേയും കോൺഗ്രസിലേക്ക് ക്ഷണിച്ച് യു ഡി എഫ് കൺവീനറും മുൻ കെ പി സി സി അധ്യക്ഷനുമായ എം എം ഹസൻ. സ്വതന്ത്രമായി രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാൻ തയ്യാറായാൽ ഇരുവരേയും ഉൾക്കൊള്ളുന്ന കാര്യം കോൺഗ്രസ് പരിഗണിക്കുമെന്നാണ് എം എം ഹസൻ പറഞ്ഞത്. ട്വന്റിഫോർ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.'ഇ പി ജയരാജനെ പോലൊരാൾ തീർച്ചയായും മാർക്കിസ്റ്റ് പാർട്ടിയുടെ സർവ്വാധിപത്യത്തിനും ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരായ നിലപാട് സ്വീകരിച്ച് അദ്ദേഹം കോൺഗ്രസിന്റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വാസം അർപ്പിച്ച് കൊണ്ട് കോൺഗ്രസിലേക്ക് കടന്ന് വരാൻ തീരുമാനിച്ചാൽ ഞങ്ങൾ അക്കാര്യം ആലോചിക്കും തീരുമാനമെടുക്കും.
ശോഭ സുരേന്ദ്രനെ പോലുള്ളവർക്ക് ബി ജെ പിയുടെ പ്രവർത്തനങ്ങളിൽ വളരെ അധികം അഭിപ്രായ വ്യത്യാസമുണ്ട്. ബി ജെ പി നയങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് കൊണ്ട് അവരും സ്വതന്ത്രമായി രാഷ്ട്രീയ ശുദ്ധവായുശ്വസിക്കാൻ തയ്യാറായാൽ ഞങ്ങൾ അവരേയും തീർച്ചയായും ഉൾക്കൊള്ളുന്നത് ആലോചിക്കും', ഹസൻ പറഞ്ഞു.കഴിഞ്ഞ കുറച്ച് നാളുകളായി സി പി എം നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുകയാണ് ഇ പി ജയരാജൻ. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടർന്ന് പുതിയ പാർട്ടി സെക്രട്ടറിയായി അദ്ദേഹത്തെ പരിഗണിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല തന്നെക്കാൾ ജൂനിയറായ എം വി ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയതും പോളിറ്റ്ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തതുമെല്ലാം ജയരാജനെ ചൊടിപ്പിച്ചിരുന്നു.മുതിർന്ന നേതാവായിട്ട് കൂടി പാർട്ടിയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപവും അദ്ദേഹം ഉയർത്തിയിരുന്നു. കടുത്ത അതൃപ്തിയുടെ പശ്ചാത്തലത്തിൽ പല എൽ ഡി എഫ് നേതൃയോഗങ്ങളിൽ നിന്നും അദ്ദേഹം വിട്ടു നിന്ന സാഹചര്യവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം സി പി എം സംഘടിപ്പിച്ച ഏക സിവിൽ കോഡ് വിഷയത്തിലെ സെമിനാറിൽ അദ്ദേഹം പങ്കെടുക്കാതിരുന്നതും വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ഈ സാഹചര്യത്തിലാണ് എംഎം ഹസന്റെ ക്ഷണം.പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദനെ തെരഞ്ഞെടുത്തത് മുതല്‍ ഇപി സിപിഎമ്മിന്റെ പൊതു വേദികളില്‍ നിന്നെല്ലാം വിട്ട് നില്‍ക്കുകയാണ്.
എം.വി.ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയില്‍ മലബാര്‍ മേഖലയിലാകെ ജയരാജന്‍ വിട്ടുനിന്നത് ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് പാര്‍ട്ടി കമ്മിറ്റികളിലും പങ്കെടുത്തിരുന്നില്ല. ഏപ്രില്‍ അഞ്ചിനാണ് അവസാനമായി എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. അതിനിടെയിലണ് സിപിഎം കോഴിക്കോട് സെമിനാര്‍ സംഘടിപ്പിച്ചത്.സെമിനാറില്‍ എല്‍ഡിഎഫിലെ ആരെയെല്ലാം ക്ഷണിക്കണം എന്നതു സംബന്ധിച്ച കൂടിയാലോചനകളിലും കണ്‍വീനര്‍ പങ്കെടുത്തില്ല. അതിനാല്‍ സെമിനാറിലേക്ക് ക്ഷണിച്ചതുമില്ല. എന്നാല്‍ പാര്‍ട്ടിയിലെ ഉന്നത നേതാക്കളെല്ലാം കോഴിക്കോടേയ്ക്ക് പോയപ്പോള്‍ ഡിവൈഎഫ്‌ഐയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇപി. ജയരാജന്‍ തലസ്ഥാനത്ത് എത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ചര്‍ച്ചയാവുകയും ചെയ്തു.
അതേസമയം പാര്‍ട്ടി സെമിനാറിനെ കളങ്കപ്പെടുത്താനാണു വിവാദമുണ്ടാക്കുന്നതെന്ന് ജയരാജന്‍ പ്രതികരിച്ചു. താന്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്നു ചിലരങ്ങു തീരുമാനിക്കുകയാണ്. അവിടെ പ്രസംഗിക്കാന്‍ നിശ്ചയിച്ചവരുടെ കൂട്ടത്തില്‍ തന്റെ പേരുണ്ടായിരുന്നില്ല. ഡിവൈഎഫ്‌ഐ പരിപാടിക്ക് ഒരു മാസം മുന്‍പേ ക്ഷണിച്ചതാണ്. വെള്ളിയാഴ്ച വരെ ആയുര്‍വേദ ചികിത്സയിലായിരുന്നിട്ടും ഇവരെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ് വന്നത്.'എല്ലാവരും വിളിച്ചിട്ടല്ല വരുന്നത് എന്നൊക്കെ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതേ കുറിച്ച് അറിയില്ല. കോഴിക്കോട് താന്‍ പങ്കെടുക്കേണ്ട പരിപാടിയായിരുന്നില്ല.ഇടതു മുന്നണി കണ്‍വീനര്‍ പങ്കെടുക്കേണ്ട ഒരു നിലയും ആ പരിപാടിക്ക് ഉണ്ടായിരുന്നില്ല. അതില്‍ തനിക്ക് ഒരു പരിഭവവുമില്ല എന്ന് പറയാന്‍ താനും മനുഷ്യനല്ലേയെന്ന് അദ്ദേഹം ചോദിച്ചു. താനും കൂടി ചേര്‍ന്നതാണ് നേതൃത്വം. വിമര്‍ശിക്കുന്നവരുടെ ആഗ്രഹത്തിന് അനുസരിച്ച് താന്‍ ഉയര്‍ന്നിട്ടുണ്ടാവില്ലെന്നും ഇപി കൂട്ടിച്ചേര്‍ത്തു. അതേസമയം ശോഭ സുരേന്ദ്രന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പാർട്ടിയിൽ താൻ ഒതുക്കപ്പെടുന്നുണ്ടെന്ന തോന്നൽ ശോഭയ്ക്കുണ്ട്. ഇതിനെതിരെ അവർ കടുത്ത ഭാഷയിൽ തന്നെ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























