മുതലപ്പൊഴിയിലെ അപകടം... ബിജെപിക്ക് അവസരം നല്‍കിയാല്‍ തീരദേശ ജനതയുടെ സമഗ്ര വികസനം ഉറപ്പാക്കും; എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നിട്ടും തീരദേശ ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല; കോണ്‍ഗ്രസ് എംപിയുടെ നാളത്തെ സത്യാഗ്രഹം വെറും നാടകം മാത്രമാണെന്ന് കെ സുരേന്ദ്രന്‍

തീരദേശമേഖലയെ സഹായിക്കുന്ന സമീപനമാണ് ബിജെപിക്കുള്ളതെന്നും മുതലപ്പൊഴിയില്‍ ഇടത് വലത് മുന്നണികള്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് എംപിയുടെ നാളത്തെ സത്യാഗ്രഹം വെറും നാടകം മാത്രമാണ്. എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നിട്ടും തീരദേശ ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്ക് അവസരം നല്‍കിയാല്‍ തീരദേശ ജനതയുടെ സമഗ്ര വികസനം ഉറപ്പാക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടല്ല ബിജെപിക്ക്. തീരദേശത്തെ ജനതയെ പുനരധിവസിപ്പിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങളിലും വികാര്‍ ജനറല്‍ ഫാ.യൂജിന്‍ പെരേരക്കെതിരെ കേസ് എടുത്തതിനുമെതിരെ ഇന്നലെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്ന് പ്രതിഷേധ ഞായര്‍ ആചരിച്ചിരുന്നു. കേരളാ ലാറ്റിന്‍ കത്തോലിക്ക് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ദിനാചരണം.
സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിക്കുമ്പോള്‍, സഭയെ അപമാനിക്കാനും, കേസുകളില്‍ കുരുക്കി നിശ്ശബ്ദരാക്കാനുമാണ് ശ്രമം എന്നാണ് വിമര്‍ശനം. ഇത് സംബന്ധിച്ച അറിയിപ്പ് കു!ബാനയ്ക്കിടെ വായിക്കും. രൂപതകളും ഇടവകകളും സംഘടനകളും കേന്ദ്രീകരിച്ചു പ്രതിഷേധം സംഘടിപ്പിച്ചു. എല്ലാ സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ട് സംയുക്ത പ്രതികരണ സംഗമങ്ങള്‍ നടത്താനും ആഹ്വാനം ഉണ്ട്.
ശനിയാഴ്ച പുതുക്കുറിച്ചി ഫെറോനയുടെ നേതൃത്വത്തില്‍ മുതാലപ്പൊഴിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. വിഴിഞ്ഞം സമരത്തിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തുള്ള ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലറും പള്ളികളില്‍ വായിച്ചിരുന്നു.
മുതലപ്പൊഴി അപകടത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പേരിലാണ് ലത്തീന്‍ സഭാ വികാരി ജനറലിനെതിരെ കേസെടുത്തത്. മന്ത്രിമാരെ മുതലപ്പൊഴിയില്‍ തടഞ്ഞതിന് പിന്നാലെയാണ് വൈദികന്‍ യൂജിന്‍ പേരെരെക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തത്. റോഡ് ഉപരോധിച്ച മത്സ്യത്തൊഴിലാളികള്‍ക്കെതിരെയും കേസുണ്ട്.
https://www.facebook.com/Malayalivartha



























