ഓര്‍ക്കാട്ടേരിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫ് കസ്റ്റഡിയില്‍... ഷെബിനയെ ഹനീഫ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്

ഓര്‍ക്കാട്ടേരിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫ് കസ്റ്റഡിയില്‍. തിങ്കളാഴ്ച രാത്രിയാണ് കുന്നുമ്മക്കര തണ്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷെബിന മരിച്ചത്. ഷെബിനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഷെബിനയെ ഹനീഫ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ വൈകീട്ടാണ് ഇയാള്‍ പിടിയിലായത്. ഹനീഫിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തി. പൊലീസ് ചോദ്യം ചെയ്തു വരുന്നു. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ എടച്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം നടത്തുന്നു.
അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് അമ്മാവന്‍ കസ്റ്റഡിയിലായത്. ഭര്‍തൃ വീട്ടുകാരുടെ പീഡനമാണ് പിന്നിലെന്നു ഷെബിനയുടെ ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ടായിരുന്നു. വിദേശത്തു നിന്ന് ഭര്‍ത്താവ് എത്തുന്നതിന് തലേ ദിവസമാണ് ഷെബിന മാതാവിനൊപ്പം ഭര്‍തൃവീട്ടിലെത്തിയത്. ഭര്‍ത്താവിന്റെ കുടുംബം യുവതിയെ മാനസികമായും ശാരീരികമായും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഷെബിനയെ രക്ഷിക്കാന്‍ സമയം ഉണ്ടായിട്ടും ഭര്‍തൃവീട്ടുകാര്‍ അത് ചെയ്തില്ലെന്നും കുടുംബം ആരോപിച്ചു. ഷെബിനയുടെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചത്. വിവാഹത്തിന് നല്‍കിയ 120 പവന്‍ സ്വര്‍ണം ഭര്‍തൃവീട്ടുകാര്‍ സ്വന്തമാക്കിയെന്നും കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ എടച്ചേരി പൊലിസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha