കേരളത്തിന്റെ അമൂല്യമായ തോറിയം സമ്പത്ത് ചില സ്വകാര്യ കമ്പനികളും വ്യക്തികളും സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ വര്‍ഷങ്ങളായി കൊള്ളയടിക്കുന്നു... രാജ്യ താല്പര്യം മുന്‍ നിര്‍ത്തി ഇതു തടയാന്‍ ഹൈക്കോടതി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ്
കേരളത്തിന്റെ അമൂല്യമായ തോറിയം സമ്പത്ത് ചില സ്വകാര്യ കമ്പനികളും വ്യക്തികളും സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ വര്‍ഷങ്ങളായി കൊള്ളയടിക്കുകയാണ്. രാജ്യ താല്പര്യം മുന്‍ നിര്‍ത്തി ഇതു തടയാന്‍ ഹൈക്കോടതി ശക്തമായ നടപടി സ്വീകരിക്കണം.
ലോക വിപണിയില്‍ വന്‍ വിലയുള്ള ആണവ ഇന്ധനമായ തോറിയത്തിന്റെ അയിരായ മോണോസൈറ്റ് വിദേശങ്ങളിലേക്ക് കടത്തിയാണ് സ്വകാര്യ കമ്പനികള്‍ കൊള്ളലാഭം നേടുന്നത്. ഇവരെ സഹായിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വം ലാഭവിഹിതം വിദേശ നാണ്യമായും അല്ലാതെയും പറ്റുന്നു.
സ്വകാര്യ മേഖലയിലെ കരിമണല്‍ ഖനനം കേന്ദ്ര നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും, പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഖേനയാണ് ചില സ്വകാര്യ കമ്പനികള്‍ തുച്ഛമായ വിലയ്ക്ക് ടണ്‍കണക്കിന് കരിമണല്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്. കരിമണലില്‍ നിന്നും മോണോസൈറ്റ് വേര്‍തിരിച്ചെടുത്ത് വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നു. മറ്റുധാതുക്കള്‍ ഉപയോഗിച്ചാണ് ടൈറ്റാനിയം, സിന്തറ്റിക്ക് റൂട്ടൈയില്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്.
ആലപ്പാട്, തൃക്കുന്നപ്പുഴ ആറാട്ടുപുഴ, തോട്ടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ കരിമണല്‍ നിക്ഷേപമുള്ള സ്ഥലങ്ങള്‍ ചില സ്വകാര്യവ്യക്തികള്‍ ഭൂനിയമം ലംഘിച്ച് വാങ്ങിക്കൂട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ കൈവശമുള്ള സ്ഥലങ്ങളില്‍ നിന്നാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവില്‍ ഇപ്പോഴും കരിമണല്‍ ടാങ്കര്‍ ലോറികളില്‍ കടത്തിക്കൊണ്ടിരിക്കുന്നത്.
കേരള തീരത്തെ രണ്ടു ലക്ഷത്തോളം ടണ്‍ വരുന്ന തോറിയം നിക്ഷേപം ഒരു അക്ഷയ ഖനിയാണ്. ഇത് യഥായോഗ്യം വിനിയോഗിച്ചാല്‍ കേരളത്തിന് ഭാവിയില്‍ സാമ്പത്തിക സുസ്ഥിരത നേടാം. മികച്ച ഊര്‍ജ്ജ സ്രോതസായ തോറിയം ഉപയോഗിച്ചാണ് ആണവ നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്പാദിപ്പിക്കാം. റോക്കറ്റ്, വേഗതയേറിയ വിമാനങ്ങള്‍ എന്നിവയ്ക്ക് ഇന്ധനമായി ഉപയോഗിക്കാം.
"
https://www.facebook.com/Malayalivartha