Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇക്ക് സംഗീതാദരവുമായി എആർ റഹ്മാനും ബുർജീൽ ഹോൾഡിങ്സും; റഹ്മാൻ ചിട്ടപ്പെടുത്തി, ബുർജീൽ ആശയമേകിയ ഗാനം 'ജമാൽ അൽ ഇത്തിഹാദ്' ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നവംബർ 29-ന് അവതരിപ്പിക്കും...


പ്രതി രക്ഷപെടാതെ കരുതലോടെ കൊണ്ട് പോകണമെന്ന് ജയിൽവകുപ്പിന്‍റെ നിർദ്ദേശം: ഒരുകൈയിൽ പ്രതി വാസുവിന്റെ അനുമതിയോടെ കൈവിലങ്ങ്: പൊലീസുകാർക്കെതിരെ ശുപാർശകളൊന്നുമില്ലാതെ അന്വേഷണ റിപ്പോർട്ട്: എ.പത്മകുമാറിനെ കോടതിയിൽ ഹാജരാക്കുമ്പോൾ വിലങ്ങ് അണിയിക്കരുതെന്ന നിർദ്ദേശത്തിന് പിന്നിൽ...


മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടു..? അഭ്യൂഹങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റായി.. ഇമ്രാന്‍ സ്‌ട്രെച്ചറില്‍ കിടക്കുന്ന വീഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നു...


കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കില്ലെന്ന് സുധാകരൻ: കുടഞ്ഞെറിഞ്ഞ് കെ മുരളീധരന്‍: ഒളിഞ്ഞും തെളിഞ്ഞും രാഹുൽ മാങ്കൂട്ടത്തിനെതിരെ നീക്കം...


ഹൈക്കോടതിയിലും'ഭാരതാംബ'..ഭാരതാംബയുടെ ചിത്രം നോക്കി, ആരാണ് ഈ സ്ത്രീ എന്നാണ് ചിലരുടെ ചോദ്യം..കട്ടയ്ക്കിറങ്ങി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍..പ്രതിഷേധവുമായി ഡിവൈഎഫ്ഐ...

ഗ്യാന്‍വാപി ക്ഷേത്രമോ അതോ പള്ളിയോ? വു​ദു​ഖാ​നയും ശിവലിംഗവും തമ്മിൽ ഉള്ളത് .. നിലവറയിലെ 'ആ' രഹസ്യം..!! ഗ്യാന്‍വാപി പള്ളിയുടെ സ്ഥാനത്ത് ഹൈന്ദവ ക്ഷേത്രം നിലനിന്നിരുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ?

31 JANUARY 2024 05:59 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതി രക്ഷപെടാതെ കരുതലോടെ കൊണ്ട് പോകണമെന്ന് ജയിൽവകുപ്പിന്‍റെ നിർദ്ദേശം: ഒരുകൈയിൽ പ്രതി വാസുവിന്റെ അനുമതിയോടെ കൈവിലങ്ങ്: പൊലീസുകാർക്കെതിരെ ശുപാർശകളൊന്നുമില്ലാതെ അന്വേഷണ റിപ്പോർട്ട്: എ.പത്മകുമാറിനെ കോടതിയിൽ ഹാജരാക്കുമ്പോൾ വിലങ്ങ് അണിയിക്കരുതെന്ന നിർദ്ദേശത്തിന് പിന്നിൽ...

പത്മകുമാറിനെ വിലങ്ങണിയിക്കാൻ ഇരട്ട ചങ്കനും വിറച്ചു മുഖ്യൻ പൂജപ്പുരയിലേക്ക് അയച്ച ദൂത്, ആ സത്യങ്ങൾ പുറത്ത്

ശ്രീലേഖ IPSന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപ്രതീക്ഷിത നീക്കം IPS ഇവിടെ വേണ്ടെന്ന്. !!! BJPയുടെ ഫ്ലക്സുകൾ അഴിച്ചുമാറ്റി

വിലങ്ങ് കൊണ്ടുവന്നവനെ ​ദഹിപ്പിച്ച് പത്മകുമാർ; ഭയന്ന് വിറച്ച CPM ആ നാറിയ കളി കളിച്ചു SITയെ പോലും വകവയ്ക്കാതെ!!!

കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കില്ലെന്ന് സുധാകരൻ: കുടഞ്ഞെറിഞ്ഞ് കെ മുരളീധരന്‍: ഒളിഞ്ഞും തെളിഞ്ഞും രാഹുൽ മാങ്കൂട്ടത്തിനെതിരെ നീക്കം...

 വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് ഇടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നീണ്ട നിയമ യുദ്ധത്തിന് ശേഷം ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗത്തിന് പൂജകള്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുകയാണ് വാരണാസി ജില്ലാ കോടതി.

പള്ളിയുടെ തെക്കുഭാഗത്തെ അറയിലാണ് പൂജകള്‍ നടത്തുക. ഹിന്ദു വിഭാഗത്തിന് പൂജകള്‍ നടത്താനുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ശ്രീ കാശി വിശ്വനാഥ് ക്ഷേത്ര ട്രസ്റ്റ് തീരുമാനിക്കുന്ന പൂജാരിക്ക് ഇവിടെ പൂജകള്‍ നടത്താമെന്നും കോടതി നിര്‍ദേശിച്ചു. മസ്ജിദിനു താഴെ മുദ്രവച്ച പത്ത് നിലവറകളുടെ മുന്നില്‍ പൂജചെയ്യാനാണ് അനുമതി നല്‍കിയത്. 2002-ല്‍ ആണ് ഈ നിലവറ സുപ്രീംകോടതി സീല്‍ ചെയ്തത് . പിന്നീട് മസ്ജിദില്‍ സര്‍വേ നടത്തിയ ശേഷമാണ് ഈ നിലവറ തുറന്നത്.

എന്നാൽ ശാശ്വത സമാധാനം എന്ന് കരുതാനാവില്ല . അഞ്ജുമാന്‍ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി കൗണ്‍സില്‍ അഖ്‌ലാഖ് അഹമ്മദ് കോടതി വിധിയെ മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് . ഫെബ്രുവരി എട്ടിന് പള്ളി കമ്മിറ്റിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. പൂജകള്‍ നടത്തണമെന്ന വാദം തള്ളിക്കളയണമെന്നാണ് പള്ളി കമ്മിറ്റി ആവശ്യപ്പെടുന്നത്.

പതിനാറാം നൂറ്റാണ്ടില്‍ കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് പള്ളി പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും വാരണാസി കോടതിയിലും നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മസ്ജിദിനു താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ ഹൈന്ദവ വിഗ്രഹങ്ങളുണ്ടെന്നും ഇവിടെ പൂജ നടത്താന്‍ അനുമതി വേണമെന്നും നിലവറകള്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു.

ഗ്യാന്‍വാപിയുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ നിലവറയിലുണ്ടെന്നും പുരാവസ്തു ഗവേഷണ വകുപ്പിന് സര്‍വേ നടത്താന്‍ നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഗ്യാന്‍വാപിയിലെ പത്ത് നിലവറകള്‍ തുറക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കാശി വിശ്വനാഥക്ഷേത്രത്തോടുചേര്‍ന്ന ഗ്യാന്‍വാപി പള്ളിസമുച്ചയത്തില്‍ ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ ശാസ്ത്രീയപരിശോധനയുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഹിന്ദുവിഭാഗം അഭിഭാഷകര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഗ്യാന്‍വാപി പള്ളിയുടെ സ്ഥാനത്ത് ഹൈന്ദവ ക്ഷേത്രം നിലനിന്നിരുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ടിലുണ്ടെന്ന് ഹിന്ദുവിഭാഗത്തിന്‍ നിന്നുള്ളവരുടെ അവകാശവാദം.


 
എന്താണ് ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം എന്ന് പരിശോധിക്കാം... വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ളതാണ് ഗ്യാന്‍വാപി മസ്ജിദ് . പതിനാറാം നൂറ്റാണ്ടില്‍ കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് പള്ളി പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും വാരണാസി കോടതിയിലും നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

 

1991-ല്‍ പ്രാദേശിക പുരോഹിതന്മാര്‍ ഗ്യാന്‍വാപി മസ്ജിദ് പ്രദേശത്ത് ആരാധന നടത്താന്‍ അനുമതി തേടി വാരണാസി കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു. 16ാം നൂറ്റാണ്ടില്‍ ഔറംഗസേബിന്റെ ഭരണകാലത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്ത് ഔറംഗസേബിന്റെ കല്‍പ്പന പ്രകാരം മസ്ജിദ് നിര്‍മ്മിച്ചു എന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള പ്രചാരണത്തിനിടെ ബി ജെ പിയും വിശ്വഹിന്ദു പരിഷത്തും (വി എച്ച് പി) ആര്‍ എസ് എസും ഈദ്ഗാഹ് മസ്ജിദ്, ഗ്യാന്‍വാപി മസ്ജിദ് തുടങ്ങിയ വിഷയങ്ങളും ഉന്നയിച്ചിരുന്നു.

 

കൃഷ്ണജന്മഭൂമി, കാശി വിശ്വനാഥ ക്ഷേത്രം എന്നിവ തകര്‍ത്താണ് മുസ്ലീം പള്ളികള്‍ നിര്‍മ്മിച്ചതെന്നാണ് ഇവരുടെ വാദം. 2019 ഡിസംബറില്‍ അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം വീണ്ടും ഉടലെടുക്കുന്നത്. വാരണാസി ആസ്ഥാനമായുള്ള അഭിഭാഷകനായ വിജയ് ശങ്കര്‍ റസ്തോഗി കീഴ്ക്കോടതിയില്‍ ഗ്യാന്‍വാപി മസ്ജിദിന്റെ നിര്‍മ്മാണം നിയമവിരുദ്ധമാണെന്ന് അവകാശപ്പെടുകയും പള്ളിയുടെ പുരാവസ്തു സര്‍വേ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

ഇതില്‍ വാരാണസി കോടതി 2021 ഏപ്രിലില്‍ സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ എസ് ഐയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും ഗ്യാന്‍വാപി മസ്ജിദ് നടത്തുന്ന അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയും റസ്‌തോഗിയുടെ ഹര്‍ജിയെ എതിര്‍ത്ത് രംഗത്തെത്തിയതോടെ വാദം നീണ്ടു. തുടര്‍ന്ന് വിഷയം അലഹബാദ് ഹൈക്കോടതിയില്‍ എത്തുകയും കേസില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളുടെയും വാദം കേട്ടതിന് ശേഷം, സര്‍വേ നടത്തുന്നതിന് എ എസ് ഐക്ക് നല്‍കിയ നിര്‍ദ്ദേശം ഇടക്കാലമായി സ്റ്റേ ചെയ്യുകയും ചെയ്തു.

1991ലെ ആരാധനാലയ നിയമം അനുസരിച്ച്, 1947 ഓഗസ്റ്റ് 15ന് നിലനിന്നിരുന്ന ആരാധനാലയത്തിന്റെ മതപരമായ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നത് നിയമം വിലക്കുന്നുവെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ഇതിന് പിന്നാലെ വിഷയം സുപ്രീംകോടതിയിലുമെത്തി. 2021 മാര്‍ച്ചില്‍, അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച്, ആരാധനാലയ നിയമത്തിന്റെ സാധുത പരിശോധിക്കാന്‍ സമ്മതിച്ചു.

വാ​രാ​ണ​സി​യി​ലെ ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് വു​ദു​ഖാ​ന​യി​ലെ ‘ശി​വ​ലിം​ഗ’​ത്തി​ന്റെ കാ​ല​പ്പ​ഴ​ക്കം നി​ർ​ണ​യി​ക്കു​ന്ന​തി​ന് ശാ​സ്ത്രീ​യ സ​​ർ​വേ ന​ട​ത്താ​ൻ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്ക് (എ.​എ​സ്.​ഐ) നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹ​ര​ജി​ക്കാ​രാ​യ നാ​ലു വ​നി​ത​ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. വൃത്താകൃതിയിലുള്ള ഹൗളിലെ മധ്യത്തിലുള്ള തടിച്ച ഫൗണ്ടൈൻ പോലുള്ള ഭാഗം ശിവലിംഗമാണെന്നും അതല്ല മുഗള്‍ കാലത്തെ പള്ളികളിലെല്ലാം ഹൗളുകളുടെ മധ്യത്തില്‍ ഈ ആകൃതിയിലുള്ള ഫൗണ്ടയ്‌നുകളുണ്ടാകാറുണ്ട് എന്നും വ്യത്യസ്ത വാദമാണ് ഉയരുന്നത്

 


പള്ളിയിലെ അടച്ചിട്ട ഭാഗത്ത് പര്യവേഷവും, ശാസ്ത്രീയ സര്‍വേയും നടത്തണമെന്ന ആവശ്യം ഉയർന്നത് ഇങ്ങനെയാണ് . മുസ്ലീം പള്ളി പണിയുന്നതിന് മുമ്പ് ഇവിടെ വലിയ ക്ഷേത്രമുണ്ടായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ നാല് സ്ത്രീകള്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ നിന്ന് 15 ശിവലിംഗം, വിഷ്ണുവിന്റെ മൂന്ന് ശില്പങ്ങൾ, ഗണപതിയുടെ മൂന്ന്, നന്ദിയുടെ രണ്ടെണ്ണം എന്നിങ്ങനെ 55 ശിലാ ശില്പങ്ങൾ കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ പറയുന്നു. രണ്ട് കൃഷ്ണ വിഗ്രഹവും, അഞ്ച് ഹനുമാൻ വിഗ്രഹവും കണ്ടെത്തിയതായും എഎസ്ഐ റിപ്പോർട്ടിലുണ്ട്.

നാല് വാല്യങ്ങളിലായുള്ള റിപ്പോർട്ടിന്റെ പകർപ്പുകൾ കോടതിക്കും, ഹിന്ദു, മുസ്ലിം വ്യവഹാരക്കാർക്കും കൈമാറി. 55 ശിലാ ശില്പങ്ങൾ, 21 വീട്ടുപകരണങ്ങളും ഉൾപ്പെടെ 259 കല്ലുകൊണ്ടുള്ള വസ്തുക്കൾ കണ്ടെത്തിയതായാണ് എഎസ്ഐ റിപ്പോർട്ട്. കൂടാതെ 113 ലോഹ വസ്തുക്കളും 93 നാണയങ്ങളും കണ്ടെത്തിയതായും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്.


ഗ്യാൻവാപി പള്ളിപരിസരത്ത് സർവേയിൽ കണ്ടെത്തിയ വസ്തു ശിവലിംഗം ആണോ എന്ന് പരിശോധിക്കാൻ അലഹാബാദ് ഹൈക്കോടതി കഴിഞ്ഞവർഷം മേയ് 12-ന് അനുമതി നൽകിയിരുന്നു. എന്നാൽ, ഹൈക്കോടതിനിർദേശം നടപ്പാക്കുന്നത് സുപ്രീംകോടതി തത്‌കാലത്തേക്ക് മാറ്റിവെച്ച് മുസ്‍ലിം കക്ഷികളുടെ അപേക്ഷയിൽ കേന്ദ്രത്തിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും മറുപടി തേടിയിരുന്നു

 

വു​ദു​ഖാ​ന ഒ​ഴി​കെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ സ​ർ​വേ റി​പ്പോ​ർ​ട്ട് നേ​ര​ത്തേ എ.​എ​സ്.​ഐ ജി​ല്ല കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​ത് ക​ക്ഷി​ക​ൾ​ക്ക് കൈ​മാ​റാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു. പു​രാ​ത​ന ക്ഷേ​ത്രം ത​ക​ർ​ത്താ​ണ് 17ാം നൂ​റ്റാ​ണ്ടി​ൽ പ​ള്ളി നി​ർ​മി​ച്ച​തെ​ന്ന് ഈ ​റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹി​ന്ദു​വി​ഭാ​ഗം അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യു​മു​ണ്ടാ​യി.

 

പതിനേഴാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ക്ഷേത്രമാണിതെന്നും അത് പുനര്‍നിര്‍മിച്ച് പള്ളിയാക്കി മാറ്റിയതാണെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.തു​ട​ർ​ന്നാ​ണ് കോ​ട​തി സം​ര​ക്ഷി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച വു​ദു​ഖാ​ന​കൂ​ടി സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഹ​ര​ജി​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ന​മ​സ്കാ​ര​ത്തി​നു​മു​മ്പ് വി​ശ്വാ​സി​ക​ൾ അം​ഗ​ശു​ദ്ധി വ​രു​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വു​ദു​ഖാ​ന​യി​ലെ ജ​ല​ധാ​ര​യാ​ണ് ‘ശി​വ​ലിം​ഗ’​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് മു​സ്‍ലിം വി​ഭാ​ഗ​ത്തി​ന്റെ വാ​ദം.

പള്ളിയിലെ ഒരു മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയ അറബിക്-പേര്‍ഷ്യന്‍ ലിഖിതത്തില്‍ ഔറംഗസേബിന്റെ ഭരണകാലത്താണ് (1676-77 CE) മസ്ജിദ് നിര്‍മിക്കപ്പെട്ടതെന്ന് പരാമര്‍ശിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം പൊളിക്കുകയായിരുന്നു. ഒരു ഭാഗം പൊളിച്ച് പരിഷ്‌കരിച്ച നിലവിലുള്ള ഘടനയിലേക്ക് മാറ്റുകയായിരുന്നുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

എഎസ്‌ഐ സര്‍വേ റിപ്പോര്‍ട്ട് കേസിലെ ഇരുകക്ഷികള്‍ക്കും നല്‍കുമെന്ന് കോടതി അറിയിച്ചു. ക്ഷേത്രത്തിലെ തൂണുകളടക്കം പൊളിച്ചു. പുതിയവ കൂട്ടിച്ചേര്‍ത്തു. പള്ളിയുടെ മുന്‍വശത്ത് നമസ്‌കാരത്തിനായി വലിയ പ്ലാറ്റ്‌ഫോം ഉണ്ടാക്കി. ഹൈന്ദവ ദേവന്മാരെ ചിത്രീകരിക്കുന്ന ശില്‍പ്പങ്ങളും മണ്ണിനടയില്‍ നിന്ന് കണ്ടെടുത്ത വാസ്തുവിദ്യാ ഘടകങ്ങളും കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ക്ഷേത്രങ്ങളിലെ കല്ലുകളില്‍ ദേവനാഗിരി, ഗ്രന്ഥ, തെലുങ്ക്, കന്നഡ ലിപികളിലുള്ള ലിഖിതങ്ങളും കണ്ടെടുത്തതായി സര്‍വേ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈബര്‍ ക്രിക്കറ്റ് ലീഗ് 2025- സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്‍...  (39 minutes ago)

ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി സെവന്‍സ് ഫുട്ബോള്‍ ഫൈനല്‍: നവംബര്‍ 27 ന്  (43 minutes ago)

പ്രതി രക്ഷപെടാതെ കരുതലോടെ കൊണ്ട് പോകണമെന്ന് ജയിൽവകുപ്പിന്‍റെ നിർദ്ദേശം: ഒരുകൈയിൽ പ്രതി വാസുവിന്റെ അനുമതിയോടെ കൈവിലങ്ങ്: പൊലീസുകാർക്കെതിരെ ശുപാർശകളൊന്നുമില്ലാതെ അന്വേഷണ റിപ്പോർട്ട്: എ.പത്മകുമാറിനെ കോടത  (46 minutes ago)

യുഎഇക്ക് സംഗീതാദരവുമായി എആർ റഹ്മാനും ബുർജീൽ ഹോൾഡിങ്സും; റഹ്മാൻ ചിട്ടപ്പെടുത്തി, ബുർജീൽ ആശയമേകിയ ഗാനം 'ജമാൽ അൽ ഇത്തിഹാദ്' ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നവംബർ 29-ന് അവതരിപ്പിക്കും...  (47 minutes ago)

Imran Khan പാകിസ്ഥാനിൽ പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍  (56 minutes ago)

പത്മകുമാറിനെ വിലങ്ങണിയിക്കാൻ ഇരട്ട ചങ്കനും വിറച്ചു മുഖ്യൻ പൂജപ്പുരയിലേക്ക് അയച്ച ദൂത്, ആ സത്യങ്ങൾ പുറത്ത്  (1 hour ago)

ശ്രീലേഖ IPSന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപ്രതീക്ഷിത നീക്കം IPS ഇവിടെ വേണ്ടെന്ന്. !!! BJPയുടെ ഫ്ലക്സുകൾ അഴിച്ചുമാറ്റി  (1 hour ago)

വിലങ്ങ് കൊണ്ടുവന്നവനെ ​ദഹിപ്പിച്ച് പത്മകുമാർ; ഭയന്ന് വിറച്ച CPM ആ നാറിയ കളി കളിച്ചു SITയെ പോലും വകവയ്ക്കാതെ!!!  (1 hour ago)

കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കില്ലെന്ന് സുധാകരൻ: കുടഞ്ഞെറിഞ്ഞ് കെ മുരളീധരന്‍: ഒളിഞ്ഞും തെളിഞ്ഞും രാഹുൽ മാങ്കൂട്ടത്തിനെതിരെ നീക്കം...  (2 hours ago)

Rajendra Arlekar ഗവർണർ വീണ്ടും പണി തുങ്ങി  (2 hours ago)

നഗരസഭാ ഭരണ സംവിധാനങ്ങളിൽ നിർമ്മിത ബുദ്ധി ബുദ്ധി; ഭരണത്തിൽ പരമാവധി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 hours ago)

രാഹുൽ പൂർണമായും പൊതു പ്രവർത്തകൻ എന്ന നിലയിലും ഒരു പുരുഷൻ എന്ന നിലയിലും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണു ചെയ്തത്; വിവാഹം കഴിക്കാം എന്ന പ്രതീക്ഷ നൽകി പെൺകുട്ടികളുടെ മനസ്സു മാറ്റി ലൈംഗിക വേഴ്ചയ്ക്  (3 hours ago)

രണ്ട് പെൺകുട്ടികളെ അനാഥരാക്കിയവരാണ് ഇന്ന് എനിക്കെതിരെ വരുന്നത്; വാക്കുകളിലൂടെ മറ്റുള്ളവരെ കൊല്ലാൻ ശ്രമിക്കുന്ന ആളുകൾ വന്നിട്ട് എന്റെ മുഖം വച്ച് പോസ്റ്റ് ഇടുന്നു; ഇത്ര വിഷയ ദാരിദ്ര്യമോ പി.പി. ദിവ്യയ്ക്  (3 hours ago)

സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരിയായ  (4 hours ago)

പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ്  (5 hours ago)

Malayali Vartha Recommends