ചണ്ഡീഗഡ്ഢിൽ റോഹ്‌തക്കിൽ പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ് 16കാരന് ദാരുണാന്ത്യം

ചണ്ഡീഗഡ്ഢിൽ റോഹ്‌തക്കിൽ പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ് പതിനാറുകാരന് ദാരുണാന്ത്യം. ദേശീയ താരമായ ഹാർദിക്കാണ് മരിച്ചത്.
ലഘാൻ മജ്രയിലെ കോർട്ടിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. കളിക്കിടെ പോസ്റ്റ് ആൺകുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട സുഹൃത്തുക്കൾ ഓടിയെത്തി ആശുപത്രിയിൽ എത്തിക്കാനായി ശ്രമിച്ചെങ്കിലും ഹാർദിക്കിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല,
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിട്ടുണ്ടായിരുന്നു. പരിശീലനത്തിനായി ഹാർദ്ദിക്ക് ഒറ്റയ്ക്കാണ് കോർട്ടിലെത്തിയത്. ഗെയിം തുടങ്ങുന്നതിന് മുന്നോടിയായി ഹാർദിക്ക് പരിശീലനത്തിലേർപ്പെടുകയായിരുന്നു.
ബാസ്കറ്റ്ബോൾ പോസ്റ്റിൽ തൂങ്ങികിടക്കാനായി ശ്രമിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha
























