Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സപ്ലൈക്കോ ഔട്ട്‍ലെറ്റുകളിൽ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന്, മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി...വിവാദ സർക്കുലറുമായി സപ്ലൈക്കോ സിഎംഡി ശ്രീറാം വെങ്കിട്ടരാമൻ...

21 FEBRUARY 2024 03:26 PM IST
മലയാളി വാര്‍ത്ത

സപ്ലൈക്കോ ഔട്ട്‍ലെറ്റുകളിൽ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജീവനക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. സപ്ലൈക്കോ സിഎംഡി ശ്രീറാം വെങ്കിട്ടരാമനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. മുന്‍കൂര്‍ അനുമതി ഇല്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്ന ദൃശ്യങ്ങളും വാര്‍ത്തകളും പുറത്തുവരുന്ന സാഹചര്യത്തിലാണ് സർക്കുലർ. ജീവനക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. സപ്ലൈക്കോ മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങളുടെ അടക്കം ക്ഷാമം തുടരുന്നതിനിടെയാണ് സർക്കുലർ പുറത്ത് വരുന്നത്.

 

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടിയത്. അതേസമയം സംസ്ഥാനത്തെ സപ്ലൈക്കോ സ്റ്റോറുകളിൽ 40ഇന ഉത്പന്നങ്ങൾക്കെത്തിക്കാൻ വിളിച്ച ടെണ്ടർ മൂന്നാം വട്ടവും മുടങ്ങിയിരുന്നു. കുടിശിക തീർപ്പാക്കാത്തതിനാൽ ടെണ്ടർ ബഹിഷ്കരിക്കുന്നതായി വിതരണക്കാരുടെ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് ടെണ്ടർ സപ്ലൈക്കോ പിൻവലിച്ചത്.


സപ്ലൈക്കോ മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങളുടെയടക്കം ക്ഷാമം തുടരുമെന്ന് റിപ്പോർട്ട്. 40ല​ധികം ഉത്പന്നങ്ങളെത്തിക്കാൻ വിളിച്ച ടെണ്ടർ മൂന്നാം വട്ടവും മുടങ്ങിയിരുന്നു. ഇതോടെയാണ് സബ്സിഡി ഉത്പന്നങ്ങളുടെ അടക്കം ക്ഷാമം തുടരുന്നത്. കുടിശിക തീർപ്പാക്കാത്തതിനാൽ ടെണ്ടർ ബഹിഷ്കരിക്കുന്നതായി വിതരണക്കാരുടെ സംഘടന വ്യക്തമാക്കിയതിനുപിന്നാലെയാണ് സപ്ലൈക്കോ ടെണ്ടർ പിൻവലിച്ചത്.എട്ട് മാസമായുള്ള 600 കോടി കുടിശ്ശികയിൽ തീരുമാനമില്ലെങ്കിൽ ടെണ്ടറിൽ പങ്കെടുക്കില്ലെന്ന് ആവർത്തിച്ചിരിക്കുകയാണ് വിതരണക്കാരുടെ സംഘടന. എന്നാൽ പുതുക്കിയ നിരക്കനുസരിച്ച് ടെണ്ടർ പുനക്രമീകരിക്കേണ്ടതിനാലാണ് തീരുമാനമെന്നാണ് ഔദ്യോദിക വിശദീകരണം.

 

ഡിസംബറിലും ജനുവരിയിലും വിളിച്ച ടെണ്ടറിന് പിന്നാലെ ഇ ടെണ്ടറിൽ നിന്നും സംഘടന വിട്ട് നിന്നിരുന്നു. ഇതോടെയാണ് ടെണ്ടർ നടപടികൾ സപ്ലൈക്കോ നിർത്തി വെച്ചത്.സപ്ലൈകോ വിലവർധനവ് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. സഭയിൽ ചർച്ച കൂടാതെയാണ് വില കൂട്ടിയത്. വില കൂട്ടില്ലെന്ന് വാക്ക് കൊടുത്താണ് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതെന്നും സഭ സമ്മേളിക്കുമ്പോൾ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (2 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (2 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (2 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (2 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (2 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (2 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (2 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (2 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (3 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (6 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (6 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (6 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (9 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (9 hours ago)

Malayali Vartha Recommends