ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കും....ദേവാലയങ്ങളില്‍ കാല് കഴുകല്‍ ശുശ്രൂഷ നടത്തും, രാവിലെ കുര്‍ബാനയ്ക്കുശേഷം വൈകുന്നേരം വരെ ആരാധന ഉണ്ടാകും, അന്ത്യ അത്താഴത്തിന്റെ സ്മരണയാണ് പെസഹാ വ്യാഴാഴ്ച വീടുകളിലൊരുക്കുന്ന പെസഹാ വിരുന്ന്
ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കും....ദേവാലയങ്ങളില്‍ കാല് കഴുകല്‍ ശുശ്രൂഷ നടത്തും, രാവിലെ കുര്‍ബാനയ്ക്കുശേഷം വൈകുന്നേരം വരെ ആരാധന ഉണ്ടാകും, രാത്രി വീടുകളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തും
'കടന്നുപോകല്‍' എന്നാണ് പെസഹ എന്ന വാക്കിന്റെ അര്‍ഥം. അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ലോകമെങ്ങുമുള്ള െ്രെകസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളില്‍ കാല് കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ഥനകളും നടക്കും. യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായി കഴിച്ച അത്താഴത്തിന്റെ ഓര്‍മക്കായാണ് ഈ ആചാരം.
പാലക്കാട് സെയ്ന്റ് റാഫേല്‍സ് കത്തീഡ്രല്‍ ദേവാലയത്തില്‍ പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലും സുല്‍ത്താന്‍പേട്ട സെയ്ന്റ് സെബാസ്റ്റ്യന്‍സ് കത്തീഡ്രല്‍ ദേവാലയത്തില്‍ ബിഷപ്പ് മാര്‍ പീറ്റര്‍ അബീര്‍ അന്തോണിസാമിയും ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. വിവിധ സഭാവിഭാഗങ്ങളുടെ പള്ളികളിലും പെസഹ ആചരണം ഉണ്ടാകും. രാവിലെ കുര്‍ബാനയ്ക്കുശേഷം വൈകീട്ടുവരെ ആരാധന ഉണ്ടാകും. രാത്രി വീടുകളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തും. അന്ത്യ അത്താഴത്തിന്റെ സ്മരണയാണ് പെസഹാ വ്യാഴാഴ്ച വീടുകളിലൊരുക്കുന്ന പെസഹാ വിരുന്ന്. കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയാണ് പെസഹാ അപ്പം വിതരണം ചെയ്യുക.
ഓശാന ഞായറാഴ്ച ആരംഭിച്ച വിശുദ്ധവാരത്തിലെ അഞ്ചാംദിവസമാണ് പെസഹ. ദുഃഖവെള്ളിയാഴ്ച യേശുവിന്റെ പീഡാസഹനം, കുരിശുമരണം, കബറടക്കം എന്നിവ അനുസ്മരിക്കും. ഞായറാഴ്ചയാണ് ഉയിര്‍പ്പ് തിരുനാള്‍.
"
https://www.facebook.com/Malayalivartha