Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...

26 APRIL 2024 01:39 PM IST
മലയാളി വാര്‍ത്ത

ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാ യുദ്ധം നടത്തുന്നതിന്റെ പേരിൽ വോട്ടു ചോദിച്ച ഇടതുമുന്നണിയുടെ കൺവീനർ തന്നെ ബിജെപിയിൽ പോകാൻ ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി. ഇന്നത്തെ കോൺഗ്രസ് നേതാക്കൾ നാളത്തെ ബിജെപിക്കാരെന്ന ആക്ഷേപം സിപിഎം ഉയർത്തുമ്പോഴാണ് ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ ഉണ്ടായത്. അതേസമയം, ബിജെപിയുടെയോ സിപിഎമ്മിന്റെയോ മറ്റു നേതാക്കൾ ഇതിൽ കക്ഷി ചേർന്നിട്ടില്ല. പേരു പറയാതെ കഴിഞ്ഞ ചൊവ്വാഴ്ച ശോഭ നടത്തിയ ആദ്യ പ്രതികരണത്തിൽ നേതാവ് ഇ.പി.ജയരാജനാണെന്ന സൂചനകൾ അടങ്ങിയിരുന്നു. ഇ.പിയുമായി സൗഹൃദമുണ്ടെന്ന് പരസ്യമായി അവകാശപ്പെട്ടിട്ടുള്ള ദല്ലാൾ നന്ദകുമാറാണ് ചർച്ചയ്ക്കു മധ്യസ്ഥത വഹിച്ചതെന്ന ശോഭയുടെ വാക്കുകൾ മാത്രമല്ല അതിനു കാരണമായത്;

 

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്ര തൃശൂരിൽ വന്ന ദിവസമാണ് ഇതു സംബന്ധിച്ച ചർച്ച നടന്നതെന്ന അവരുടെ വെളിപ്പെടുത്തൽ കൂടിയാണ്. 2023 മാർച്ചിൽ നടന്ന ഗോവിന്ദന്റെ യാത്രയോടു തുടക്കത്തിൽ നിസ്സഹകരിച്ച ഇ.പി പിന്നീട് പാർട്ടി കണ്ണുരുട്ടിയപ്പോഴാണ് തൃശൂരിലെത്തി ആദ്യമായി അതിന്റെ ഭാഗമായത്. ഇതു മനസ്സിൽ വച്ചു തന്നെയാണ് ചൊവാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ ശോഭ അക്കാര്യം പറഞ്ഞത്.അതിനു ശേഷം ഡൽഹിയിലും ചർച്ച നടന്നെന്നും ഇക്കാര്യം അറിഞ്ഞ സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ജയരാജൻ പിന്മാറിയെന്നുമാണ് ശോഭയുടെ ആരോപണം. ശോഭയുടെ വാക്കുകൾ ജയരാജൻ നിഷേധിച്ചു.

ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയാക്കിയിരുന്നു. സിപിഎം ക്വട്ടേഷൻ ഭയന്നാണ് ജയരാജൻ തീരുമാനത്തിൽ നിന്നു പിന്മാറിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.ജയരാജന്റെ മകൻ ശോഭയ്ക്ക് അയച്ചുവെന്നു പറയുന്ന ‘എന്റെ നമ്പർ നോട്ട് ചെയ്യൂ’ എന്ന വാട്സാപ് സന്ദേശം അവരുടെ വലിയ ആരോപണത്തെ സാധൂകരിക്കാൻ ഉതകുന്നതുമല്ല. എന്നാൽ, അവർ ഈ ചർച്ചകൾ നടന്നതായി പറയപ്പെടുന്ന സന്ദർഭം സന്ദേഹം ഉയർത്തുന്നാണ്. പാർട്ടിയിൽ തന്നെക്കാൾ ജൂനിയറായ എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതോടെ ആ നേതൃത്വവുമായി ഇ.പി പൂർണമായും തെറ്റിയിരുന്നു.നിക്കു വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന കടുത്ത ആരോപണം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.ജയരാജൻ ഉന്നയിച്ചത് ഗോവിന്ദന്റെ അറിവോടെയാണെന്നും ജയരാജൻ സംശയിച്ചു. ഈ പിണക്കം പിന്നീട് നിസ്സഹകരണമായി. ചികിത്സയ്ക്കെന്ന പേരിൽ അവധിയെടുത്തു പാർട്ടി കമ്മിറ്റി യോഗങ്ങളിൽ നിന്നു വിട്ടുനിന്നു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയം അന്വേഷിച്ച പാർട്ടി കമ്മിഷനോടു പോലും സഹകരിച്ചില്ല. കൺവീനറായ ജയരാജൻ ഇങ്ങനെ ഉടക്കി നിന്നത് എൽഡിഎഫിനെ തന്നെ ബാധിച്ചു.ഇതോടെ കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി എന്തിനുള്ള പുറപ്പാടാണെന്ന സന്ദേഹം ഉയർന്നു. ഈ സമയത്ത് എന്തെങ്കിലും പ്രലോഭനങ്ങൾ ജയരാജനു ലഭിച്ചോയെന്നും ഒരു ഘട്ടത്തിൽ അതിന് അദ്ദേഹം വശംവദനായോ എന്നുമുള്ള സന്ദേഹമാണ് ശോഭയുടെ വെളിപ്പെടുത്തൽ ഉയർത്തുന്നത്.ബിജെപിയിൽ ചേരണം എന്ന ആഗ്രഹവുമായി തലയെടുപ്പുള്ള ഏതു നേതാക്കൾ വന്നാലും അവരെ സ്വീകരിക്കും. ബിജെപിയിലേക്ക് ആളെ ചേർക്കാനുള്ള അഞ്ചംഗ കേന്ദ്ര കമ്മിറ്റിയിലെ ഒരംഗമാണ് ഞാൻ. ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന നേതാക്കളുമായി ചർച്ച നടത്താൻ എട്ടു സംസ്ഥാനങ്ങളുടെ ചുമതലയുള്ള എനിക്ക് കേന്ദ്ര കമ്മിറ്റി അധികാരം നൽകിയിട്ടുണ്ട്.എന്നും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (4 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (4 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (5 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (6 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (6 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (6 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (6 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (6 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (6 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (6 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (9 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (9 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (9 hours ago)

Malayali Vartha Recommends