Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാത്രം ഈഡന്‍ ഗാര്‍ഡന്‍സില്‍ പറന്നത് 42 സിക്‌സുകള്‍

27 APRIL 2024 08:17 AM IST
മലയാളി വാര്‍ത്ത

More Stories...

ആഫ്രിക്കയിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

ബാറിലെത്തിയ യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ഭാര്യയുടെ വീട്ടിലെത്തി ഭാര്യ പിതാവിനെ ആക്രമിച്ചു; തടയാനെത്തിയ ഭാര്യയെയും ആക്രമിച്ചു ; കേസിൽ യുവാവ് അറസ്റ്റിൽ

മരണ കാരണത്തിൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെ സിബിഐയുടെ അടുത്ത നീക്കം; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്‍റെ റിപ്പോർട്ട്, ഡെമ്മി പരീക്ഷണം നടത്തിയ റിപ്പോർട്ട് എന്നിവ എയിംസിലേക്ക് അയച്ചു

ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...

ക്രിക്കറ്റില്‍ ഒന്നും അസാധ്യമല്ലെന്ന് തെളിയിക്കുകയാണ് പഞ്ചാബ്. വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് പഞ്ചാബ് വിജയ റണ്‍സ് കുറിച്ചത്.

സ്‌കോര്‍ കൊല്‍ക്കത്ത: ആറിന് 261, പഞ്ചാബ്: 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 262. സെഞ്ചറി നേടിയ ജോണി ബെയര്‍‌സ്റ്റോയാണ് പഞ്ചാബിന്റെ വിജയശില്‍പി. 48 പന്തുകള്‍ നേരിട്ട ഇംഗ്ലിഷ് താരം 108 റണ്‍സുമായി പുറത്താകാതെനിന്നു. ശശാങ്ക് സിങ് (28 പന്തില്‍ 68), പ്രബ്‌സിമ്രന്‍ സിങ് (20 പന്തില്‍ 54) എന്നിവര്‍ അര്‍ധസെഞ്ചറി തികച്ചു. ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ പിന്തുടര്‍ന്നു ജയിക്കുന്ന ഏറ്റവും വലിയ സ്‌കോറാണ് ഇത്.

ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറന്ന ട്വന്റി20 പോരാട്ടം കൂടിയായിരുന്നു ഇത്. ഇരു ടീമുകളും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 42 സിക്‌സുകളാണ്. വെടിക്കെട്ട് തുടക്കമായിരുന്നു മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന്റേത്. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി പഞ്ചാബ് നേടിയത് 93 റണ്‍സ്. ദുഷ്മന്ത ചമീര എറിഞ്ഞ രണ്ടാം ഓവറില്‍ ഓപ്പണര്‍ പ്രഭ്‌സിമ്രന്‍ സിങ് 23 റണ്‍സാണ് അടിച്ചുകൂട്ടിയത്. 18 പന്തുകളില്‍ താരം അര്‍ധ സെഞ്ചറി പൂര്‍ത്തിയാക്കി.

അനുകൂല്‍ റോയിയുടെ ഓവറില്‍ രണ്ടു സിക്‌സും മൂന്നു ഫോറുകളും അടിച്ച് ജോണി ബെയര്‍‌സ്റ്റോ ഓപ്പം ചേര്‍ന്നതോടെ പഞ്ചാബ് സ്‌കോര്‍ അതിവേഗം കുതിച്ചു. പ്രഭ്‌സിമ്രനെ സുനില്‍ നരെയ്ന്‍ റണ്‍ഔട്ടാക്കുകയായിരുന്നു.

തകര്‍ത്തടിക്കുകയെന്നതു മാത്രമായിരുന്നു പിന്നീടെത്തിയ പഞ്ചാബ് ബാറ്റര്‍മാരുടെയും ലക്ഷ്യം. 16 പന്തുകള്‍ നേരിട്ട റിലീ റൂസോ 26 റണ്‍സെടുത്തു പുറത്തായി. ബെയര്‍‌സ്റ്റോയ്ക്കു കൂട്ടായി ശശാങ്ക് സിങ് എത്തിയതോടെ 15 ഓവറില്‍ പഞ്ചാബ് 200 കടന്നു. 45 പന്തുകളില്‍നിന്നാണ് ബെയര്‍‌സ്റ്റോ സെഞ്ചറി തികച്ചത്. അവസാന 12 പന്തുകളില്‍ പഞ്ചാബിനു ജയിക്കാന്‍ വേണ്ടത് വെറും ഒന്‍പതു റണ്‍സായിരുന്നു. എന്നാല്‍ പിന്നീടു ലഭിച്ച നാലു പന്തുകളില്‍ പഞ്ചാബ് വിജയത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 261 റണ്‍സ്. 2024 സീസണില്‍ വമ്പന്‍ സ്‌കോറുകള്‍ പടുത്തുയര്‍ത്തുന്നതു ശീലമാക്കിയ കൊല്‍ക്കത്ത പഞ്ചാബിനെതിരെയും അതു തുടരുകയായിരുന്നു. 37 പന്തില്‍ 75 റണ്‍സെടുത്ത ഫില്‍ സോള്‍ട്ടും, 32 പന്തില്‍ 71 റണ്‍സെടുത്ത സുനില്‍ നരെയ്‌നുമാണ് കൊല്‍ക്കത്ത ഇന്നിങ്‌സിന്റെ കരുത്തായത്.

സോള്‍ട്ട് ആറും നരെയ്ന്‍ നാലും സിക്‌സുകള്‍ ബൗണ്ടറി കടത്തി. ഇരുവരും പുറത്തായതിനു പിന്നാലെയെത്തിയ വെങ്കടേഷ് അയ്യര്‍ (23 പന്തില്‍ 39), ആന്ദ്രെ റസ്സല്‍ (12 പന്തില്‍ 24), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (10 പന്തില്‍ 28) എന്നിവരും സ്വന്തം റോളുകള്‍ ഭംഗിയാക്കി. പഞ്ചാബിനു വേണ്ടി അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. സീസണില്‍ പഞ്ചാബിന്റെ മൂന്നാമത്തെ മാത്രം വിജയമാണിത്. 10 പോയിന്റുമായി കൊല്‍ക്കത്ത രണ്ടാമതുണ്ട്.

അതേസമയം കഴിഞ്ഞ ദിവസത്തെ ഹോം ഗ്രൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളുടെ മോശം ബാറ്റിങ് കണ്ട് അസ്വസ്ഥത പ്രകടിപ്പിച്ച് ടീം ഉടമ കാവ്യ മാരന്‍. കഴിഞ്ഞ മത്സരങ്ങളിലെല്ലാം വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഹൈദരാബാദ്, ആര്‍സിബിക്കെതിരെ അപ്രതീക്ഷിതമായി തകരുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണു നേടിയത്. സണ്‍റൈസേഴ്‌സ് അനായാസം വിജയത്തിലെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

എന്നാല്‍ ബെംഗളൂരു ബോളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നതോടെ ഹൈദരാബാദ് ബാറ്റര്‍മാര്‍ പ്രതിരോധത്തിലായി. 37 പന്തില്‍ 40 റണ്‍സെടുത്ത ഷഹബാസ് അഹമ്മദാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ അഭിഷേക് ശര്‍മ (13 പന്തില്‍ 31), ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (15 പന്തില്‍ 31) എന്നിവരും ഹൈദരാബാദിനായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

20 ഓവറുകള്‍ ബാറ്റു ചെയ്ത ഹൈദരാബാദിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്. സണ്‍റൈസേഴ്‌സിന്റെ ബാറ്റിങ് വെടിക്കെട്ട് കാണാന്‍ ഹൈദരാബാദിലെത്തിയ കാവ്യ മാരന്‍ ഗാലറിയില്‍ മുഴുവന്‍ സമയവും നിരാശയോടെയാണ് ഇരുന്നത്. ഹൈദരാബാദ് താരങ്ങള്‍ പുറത്താകുമ്പോഴുള്ള കാവ്യയുടെ ഭാവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഫ്രിക്കയിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു  (56 minutes ago)

ബാറിലെത്തിയ യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

ഭാര്യയുടെ വീട്ടിലെത്തി ഭാര്യ പിതാവിനെ ആക്രമിച്ചു; തടയാനെത്തിയ ഭാര്യയെയും ആക്രമിച്ചു ; കേസിൽ യുവാവ് അറസ്റ്റിൽ  (1 hour ago)

ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍...  (1 hour ago)

മരണ കാരണത്തിൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെ സിബിഐയുടെ അടുത്ത നീക്കം; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്‍റെ റിപ്പോർട്ട്, ഡെമ്മി പ  (2 hours ago)

നിയമവിദഗ്‌ദ്ധർ പറയുന്നത്  (2 hours ago)

ക്രിമിനല്‍ കേസുകളില്‍ ശിക്ഷ വിധിക്കുമ്പോൾ പ്രതികളുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ മൃദു സമീപനം സ്വീകരിക്കരുത്; മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

ചേർത്തലയിലെ സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ  (2 hours ago)

കടല്‍ കത്തുന്നു, കര കത്തുന്നു, ജനം വറചട്ടിയില്‍ എരിയുന്നു; മുന്നറിയിപ്പില്ലാതെ, മറ്റാര്‍ക്കും ചുമതല നല്‍കാതെ പിണറായി വിജയനും ഭാര്യ കമലയും കുടുംബവും വിദേശ സുഖയാത്രയിലാണ്; റോമാ പട്ടണം കത്തിയെരിഞ്ഞ  (2 hours ago)

കെ.പി.സി.സി കസേരയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കിയ വി.ഡി സതീശനും കെ.സി വേണുഗോപാലിനും അതിവേഗം തിരിച്ചടി കൊടുത്ത് കെ.സുധാകരന്‍ മടങ്ങിയെത്തി; എം.എം ഹസനില്‍ നിന്ന് താല്‍ക്കാലിക ചുമതല മാറ്റി  (2 hours ago)

അമേരിക്കയിൽ ഇത് നടക്കില്ല; യഹൂദവിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയ്ക്കുമെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ  (2 hours ago)

ഇസ്രായേൽ സൈന്യം റഫയിൽ കടന്നുകയറി; ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തു  (2 hours ago)

വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി  (4 hours ago)

ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ  (5 hours ago)

കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം; കാട്ടാന പാഞ്ഞടുത്തതും ചിതറിയോടിയെങ്കിലും കാലിടറി വീണ് മുകേഷ്; ആക്രമണത്തിൽ ഇടുപ്പ് തകർന്നു; കാട്  (5 hours ago)

Malayali Vartha Recommends