പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളിയാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഭയത്താല്‍ ആകെ പരിഭ്രാന്തനായിരിക്കുകയാണെന്നാണ് രാഹുല്‍ പറഞ്ഞത്. ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി വേദിയില്‍ പൊട്ടിക്കരഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ബിജാപൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്.
'കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ അദ്ദേഹം പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പറയും. പാത്രം കൊട്ടാനും മൊബൈലിലെ ടോര്‍ച്ച് ഓണ്‍ ചെയ്യാനും പറയും. പക്ഷേ, പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളില്‍ മോദി മിണ്ടുന്നുണ്ടോ? ഭരണഘടന സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. ഒരു വശത്ത് ഭരണഘടന തകര്‍ക്കാനാണ് നരേന്ദ്രമോദിയും ബിജെപിയും ശ്രമിക്കുന്നത്. അദാനി അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സ്വത്ത് എഴുതിക്കൊടുത്ത സര്‍ക്കാര്‍ ആണ് നരേന്ദ്രമോദിയുടേത്. കോര്‍പ്പറേറ്റുകള്‍ക്ക് മോദി നല്കിയ പണം തിരിച്ചുപിടിച്ച് കര്‍ഷകര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും സമൂഹത്തില്‍ താഴേക്കിടയിലുള്ളവര്‍ക്കും വീതിച്ച് നല്‍കും.' - രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിരുദധാരികള്‍ക്കും അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിനുള്ള അവകാശം ആദ്യമായി നല്‍കുന്നത് ഇന്ത്യാ സഖ്യ സര്‍ക്കാരായിരിക്കും. ബിരുദധാരികള്‍ക്കും ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്കും സര്‍ക്കാരില്‍ നിന്ന് തൊഴില്‍ ചോദിക്കാനുള്ള അവകാശം ഉണ്ടായിരിക്കും. ഞങ്ങള്‍ ബിരുദധാരികള്‍ക്ക് അപ്രന്റീസ്ഷിപ്പ് നല്‍കും. മോദി സര്‍ക്കാര്‍ ഒരിക്കലും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളില്ല. എന്നാല്‍ ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടം എഴുത്തിത്തള്ളും' , രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
https://www.facebook.com/Malayalivartha