ഗുരുവായൂരപ്പന് കൈനീട്ടം സംക്രമ സുദിനത്തില്‍....വിഷുദിനത്തില്‍ ഗുരുവായൂരപ്പന് ചാര്‍ത്താന്‍ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിന്‍ കിരീടം സമ്മാനിച്ച് ദമ്പതിമാര്‍

ഗുരുവായൂരപ്പന് കൈനീട്ടം സംക്രമ സുദിനത്തില്‍....വിഷുദിനത്തില്‍ ഗുരുവായൂരപ്പന് ചാര്‍ത്താന്‍ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിന്‍ കിരീടം സമ്മാനിച്ച് ദമ്പതിമാര്‍. കോയമ്പത്തൂര്‍ സ്വദേശി ഗിരിജയും ഭര്‍ത്താവ് രാമചന്ദ്രനുമാണ് തങ്കകിരീടം സമര്‍പ്പിച്ചത്.
വിഷു തലേന്ന് ദീപാരാധന കഴിഞ്ഞായിരുന്നു കിരീട സമര്‍പ്പണം നടന്നത്. തങ്ക കിരീടത്തിന് 160.350 ഗ്രാം തൂക്കമുണ്ട്. ഏകദേശം 13,08,897 രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്.
ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡിഎ.പ്രമോദ് കളരിക്കല്‍, കിരീടം രൂപകല്പന ചെയ്ത രാജേഷ് ആചാര്യ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ വര്‍ഷം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ്ഗയും ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ചിരുന്നു. 32 പവന്‍ തൂക്കം വരുന്നതാണ് ഈ സ്വര്‍ണ കിരീടം. അന്ന് പതിനാല് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് സ്വര്‍ണ കിരിടം സമര്‍പ്പിച്ചത്.
കിരീടത്തിനൊപ്പം ചന്ദനം അരക്കുന്ന മെഷീനും സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. രണ്ട് ലക്ഷം രൂപ വിലവരുന്നതാണ് ഈ മെഷീന്‍. ആര്‍.എം എഞ്ചിനീയറിങ് ഉടമയും തൃശൂര്‍ സ്വദേശിയുമായ കെ.എം രവീന്ദ്രനാണ് ഈ മെഷീന്‍ തയ്യാറാക്കിയിരുന്നത്.
അതേസമയം ഗുരുവായൂരമ്പലത്തില്‍ കണി ദര്‍ശനത്തിനായി ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
"
https://www.facebook.com/Malayalivartha