Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥാന് 9 വിക്കറ്റിന്റെ റോയല്‍ വിജയം; ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേടാനായത് 10 റണ്‍സ് മാത്രം

23 APRIL 2024 08:33 AM IST
മലയാളി വാര്‍ത്ത

ലോകകപ്പ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത സഞ്ജു സാംസന്റെ മനോഹരമായ പെര്‍ഫോമന്‍സാണ് ഐപിഎല്ലില്‍ കണ്ടത്. രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു. പിന്നീട് തുടരെ വിക്കറ്റുകള്‍ വീഴുന്ന കാഴ്ചയാണ് കണ്ടത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേടാനായത് 10 റണ്‍സ് മാത്രമാണ്.

ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിന്റെ അപരാജിത സെഞ്ചറിയുടെ കരുത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 9 വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ മുന്നേറ്റം. മുംബൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം കേവലം ഒരു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ മറികടന്നത്. ഇടയ്ക്ക് മഴ രസംകൊല്ലിയായെങ്കിലും റോയല്‍സിന്റെ ബാറ്റില്‍നിന്ന് റണ്ണൊഴുക്കിന് കുറവുണ്ടായില്ല. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ജോസ് ബട്ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്.

സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 9ന് 179, രാജസ്ഥാന്‍ റോയല്‍സ് 18.4 ഓവറില്‍ 1ന് 183. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിനു വേണ്ടി ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ 74 റണ്‍സ് നേടി നില്‍ക്കേ ബട്ലറെ ക്ലീന്‍ ബോള്‍ഡാക്കി പിയുഷ് ചൗളയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 25 പന്തില്‍ 35 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

പിന്നീടിറങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ജയ്‌സ്വാളിന് മികച്ച പിന്തുണയാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ അപരാജിത സെഞ്ചറി കൂട്ടുകെട്ടും തീര്‍ത്തു. 59 പന്തിലാണ് ജയ്‌സ്വാള്‍ സെഞ്ചറി പൂര്‍ത്തിയാക്കിയത്. ആകെ 60 പന്തില്‍ 9 ഫോറും 7 സിക്‌സും സഹിതം 104 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. സഞ്ജു 28 പന്തില്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു.

ടീം സ്‌കോര്‍ രണ്ടക്കം കടക്കും മുന്‍പ് ഓപ്പണര്‍മാരെ നഷ്ടപ്പെട്ട മുംബൈയെ, അര്‍ധ സെഞ്ചറി നേടിയ തിലക് വര്‍മയും തകര്‍ത്തടിച്ച നേഹല്‍ വധേരയുമാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 45 പന്തില്‍ 65 റണ്‍സ് നേടിയ തിലക് വര്‍മയാണ് അവരുടെ ടോപ് സ്‌കോറര്‍. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 179 റണ്‍സ് നേടിയത്. രാജസ്ഥാനു വേണ്ടി സന്ദീപ് ശര്‍മ 5 വിക്കറ്റു പിഴുതു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ആദ്യ ഓവറില്‍ രോഹിത് ശര്‍മയെയും (6), രണ്ടാം ഓവറില്‍ ഇഷന്‍ കിഷനെയും (0) നഷ്ടമായി. രോഹിത്തിനെ ട്രെന്‍ഡ് ബോള്‍ട്ടും ഇഷനെ സന്ദീപ് ശര്‍മയുമാണ് മടക്കിയത്. ഇരുവരും സഞ്ജു സാംസണ് ക്യാച്ച് നല്‍കിയാണ് പുറത്തായത്. 8 പന്തില്‍ 10 റണ്‍സ് മാത്രം നേടി സൂര്യകുമാര്‍ യാദവ് കൂടി പുറത്തായതോടെ മുംബൈ 3ന് 20 എന്ന നിലയിലേക്ക് വീണു. പിന്നാലെയിറങ്ങിയ മുഹമ്മദ് നബി വ്യക്തിഗത സ്‌കോര്‍ 23ല്‍ നില്‍ക്കേ യുസ്വേന്ദ്ര ചഹലിന് ക്യാച്ച് നല്‍കി മടങ്ങി.

അഞ്ചാം വിക്കറ്റിലൊന്നിച്ച തിലക് വര്‍മയും നേഹല്‍ വധേരയും ചേര്‍ന്ന് ടീമിനെ രക്ഷിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 17ാം ഓവറില്‍ വധേരയെ പുറത്താക്കി ബോള്‍ട്ട് ഈ സഖ്യത്തെ പിരിച്ചു. 24 പന്തില്‍ 3 ഫോറും 4 സിക്‌സും സഹിതം 49 റണ്‍സാണ് താരം അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് 10 റണ്‍സ് മാത്രമാണ് നേടാനായത്. സന്ദീപ് ശര്‍മ എറിഞ്ഞ 20ാം ഓവറില്‍ തിലക് വര്‍മ ഉള്‍പ്പെടെ മൂന്നു മുംബൈ ബാറ്റര്‍മാരാണ് പുറത്തായത്. ടിം ഡേവിഡ് (3), ജെറാള്‍ഡ് കോട്‌സീ (0) എന്നിവര്‍ നിരാശപ്പെടുത്തി. പിയുഷ് ചൗള (1*), ജസ്പ്രീത് ബുമ്ര (2*) എന്നിവര്‍ പുറത്താകാതെ നിന്നു.

അതേസമയം ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തെച്ചൊല്ലി വീണ്ടും വിവാദം. ആര്‍സിബിക്ക് അവകാശപ്പെട്ട സിക്‌സ് അനുവദിക്കുന്നതില്‍ അംപയര്‍ക്കു പിഴവു പറ്റിയെന്നാണ് ആരാധകരുടെ പുതിയ കണ്ടെത്തല്‍. സിക്‌സ് പോയ പന്ത് ഫോര്‍ മാത്രമാണ് അംപയര്‍ നല്‍കിയതെന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു ആരാധകരുടെ പരാതി. ഇതു തെളിയിക്കുന്നതെന്ന് അവകാശപ്പെട്ടുള്ള വിഡിയോ ദൃശ്യങ്ങളും ആര്‍സിബി ഫാന്‍സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (3 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (3 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (3 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (3 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (3 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (3 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (4 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (4 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (4 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (5 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (5 hours ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (9 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (9 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (9 hours ago)

Malayali Vartha Recommends