ഇറാന് പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി റിപ്പോര്‍ട്ട്...
ഇറാന് പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി റിപ്പോര്‍ട്ട്. മാനുഷിക പരിഗണന വെച്ച് കപ്പലിലെ എല്ലാ ജീവനക്കാരേയും വിട്ടയച്ചുവെന്ന് ഇറാന് അറിയിച്ചതായി പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു.ഏപ്രില്‍ 13-നാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ഇസ്രായേല്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്തത്.
കപ്പല്‍ പിടിച്ചെടുക്കുമ്പോള്‍ 25 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരു മലയാളി വനിത ഉള്‍പ്പെടെ നാല് മലയാളികളടക്കം 17 പേര് ഇന്ത്യക്കാരായിരുന്നു. കപ്പലിലുണ്ടായിരുന്ന ഏക വനിത തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ ജോസഫിനെ നേരത്തെ വിട്ടയച്ചിരുന്നു.
ഇസ്രയേലുമായി ബന്ധമുള്ള യു.കെ. ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരി ടൈമിന്റെ എം.എസ്.സി. ഏരീസ് ചരക്ക് കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന് സൈന്യം പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha