മൂവാറ്റുപുഴയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി.... ഭര്‍ത്താവ് കസ്റ്റഡിയില്‍
മൂവാറ്റുപുഴയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നിരപ്പ് കുളങ്ങാട്ട് പാറ കത്രിക്കുട്ടിയാണ് മരിച്ചത്. കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി.
ഭര്‍ത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജോസഫ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.
ആറ് മാസത്തിലേറെയായി വയോധിക കിടപ്പുരോഗിയാണ്. മറ്റുള്ളവരുടെ സഹായത്തോടെയാണ് പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റിയിരുന്നത്. കിടപ്പുരോഗിയായിരുന്ന കത്രിക്കുട്ടിയെ ഭര്‍ത്താവ് തന്നെയായിരുന്നു പരിചരിച്ചിരുന്നത്.
പ്രായം കൂടുന്നതോടെ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തില്‍ നയിച്ചതെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് ജോസഫിനെ(86) പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്നലെ വീട്ടില്‍ മതപരമായ ചടങ്ങ് നടക്കുന്നതിന്റെ ഭാഗമായി ഇവരുടെ രണ്ടു പെണ്മക്കളും വീട്ടില്‍ എത്തിയിരുന്നു.
രാത്രി പെണ്മക്കളിലൊരാള് അമ്മ ഉറങ്ങിയോയെന്നറിയാനായി നോക്കിയപ്പോഴാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മക്കള്‍ക്ക് അമ്മയെ പരിചരിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് ജോസഫ് പൊലീസിന് നല്കിയ മൊഴി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവ സ്ഥലത്തെത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
അതേസമയം യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പുതിയകടവ് മന്‍സിലില്‍ പികെ മുഹമ്മദ് അന്‍സാര്‍(26), കല്ലുത്താന്‍കടവ് സ്വദേശി ശ്യാം, മനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 10.45ഓടെ കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ രാജാജി റോഡിലാണ് സംഭവം നടന്നത്.
അന്‍സാറിന്റെയും ശ്യാമിന്റെയും സുഹൃത്തായ യുവതിയെ മനു ഫോണില്‍ വിളിച്ച് അപമാനിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇരുവരും മനുവിനെ കണ്ട് കാര്യം അന്വേഷിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടെ മനു ഇരുവരെയും ബിയര്‍കുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. ശ്യാമിന്റെ കഴുത്തിന് ബിയര്‍കുപ്പി കൊണ്ടുള്ള കുത്തേറ്റു. അന്‍സാറിന് തലക്കാണ് പരിക്കേറ്റത്. അന്‍സാറിന്റെ പരാതിയില്‍ കസബ പൊലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha