Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിച്ചാല്‍, വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും.... അങ്ങനെയെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രിന്റെ തീരുമാനം....


സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു...രോഗികളുടെ എണ്ണം ഇരട്ടിയായി... വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിങ്കപ്പൂര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്...


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയതായി സഹോദരൻ: നായകളുടെ അസാധരണമായ കുര കേട്ട്, ഉറക്കമുണർന്ന നാട് അറിഞ്ഞത് ക്രൂര കൊലപാതകം...

06 MAY 2024 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് ആര്യ......

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്‌പ്രസിന്റെ ഐഎക്‌സ് 1132 വിമാനത്തിലാണ് സംഭവം

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

ദുരൂഹ സാഹചര്യത്തിൽ കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടത്തിൽ കണ്ടെത്തിയതായാണു സൂചന. അനിലയുടെ മൂക്കിലുടെയും വായിലൂടെയും രക്തം വന്നിട്ടുണ്ട്. അടിയേറ്റതിനെ തുടർന്നാണിതെന്നാണ് പ്രാഥമിക പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അനിലയെ കൊലപ്പെടുത്തിയ ശേഷം സുഹൃ‍ത്തായ സുദർശൻ (ഷിജു)  ജീവനൊടുക്കിയതാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇരുവരും സുഹ‍ൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും വിവാഹിതരാണ്. കോയിപ്രയിലെ എം.അനിലയെയാണ് (36) അന്നൂർ കൊരവയലിലെ റിട്ട. ജവാൻ ജിറ്റി ജോസഫിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജിറ്റി വീട് നോക്കാൻ ഏൽപിച്ച മാതമംഗലത്തിനടുത്തുള്ള വെള്ളരിയാനത്തെ ടാപ്പിങ് തൊഴിലാളി കരിയംപ്ലാക്കൽ സുദർശൻ പ്രസാദിനെ (34) ആണ് ഇരൂളിലെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയാണ് സുദർശൻ. സുദർശന്റെ മരണ വിവരം അറിഞ്ഞ ജിറ്റി സുഹൃത്തിനെ വിളിച്ച് അന്നൂരിലെ വീട്ടിൽ ചെന്നു നോക്കാൻ പറയുകയായിരുന്നു. സുഹൃത്തെത്തി ജനൽ തുറന്നു നോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം നിലത്തു കിടക്കുന്നതു കണ്ടത്. മുഖത്ത് രക്തംപുരണ്ട് വികൃതമായ നിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച രാവിലെ മാതമംഗലത്തെ വ്യാപാര സ്ഥാപനത്തിൽ ജോലിക്കു പോയ അനിലയെ കാണാനില്ലെന്ന് ബന്ധുക്കൾ പെരിങ്ങോം പൊലീസിൽ പരാതി നൽകിയിരുന്നു. മരണം കൊലപാതകമാണെന്ന് അനിലയുടെ സഹോദരൻ അനീഷ് ആരോപിച്ചു.

അനിലയെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. രാവിലെയാണ് മരിച്ച വിവരം കിട്ടിയത് . മുഖം വികൃതമായ നിലയിലായിരുന്നു. മുഖത്ത് പലതും കൊണ്ട് അടിച്ചിട്ടുണ്ട്. മുഴുവൻ രക്തമായിരുന്നു. വീട്ടിൽ നിന്നും ഇട്ട വസ്ത്രം ഇവിടെ കണ്ടിട്ടില്ല. വസ്ത്രം മാറ്റിയിട്ടുണ്ട്. സുദര്‍ശനുമായി അനിലയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇടയ്ക്ക് നിര്‍ത്തിയതായിരുന്നെന്നും അനീഷ് പറഞ്ഞു. അനിലയെ സുദര്‍ശന്‍ ബൈക്കിലാണ് വീട്ടിലെത്തിച്ചതെന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി പറഞ്ഞു. കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയ യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബ സമേതം വിനോദയാത്ര പോകുന്നതിനാൽ പയ്യന്നൂർ അന്നൂരിലെ തന്‍റെ വീട് വീട്ടുടമയായ ബെറ്റി ജോസഫ് പരിചയക്കാരനായ ഷിജുവിനെ നോക്കാൻ ഏൽപ്പിക്കുന്നത്. വീട്ടിലെ നായകളെ പരിചരിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നതിനായിരുന്നു ഇത്. ഷിജുവിന്റെ നാടായ ഇരൂളിൽ താമസിച്ചിരുന്ന പരിചയത്തിന്മേലുള്ള വിശ്വാസത്തിലാണ് വീടിന്റെ താക്കോൽ അദ്ദേഹം കൈമാറിയത്.

ഞായറാഴ്ച രാവിലെ ബെറ്റിയുടെ വീട്ടിൽനിന്ന് നായകളുടെ അസാധരണമായ കുര കേട്ടാണ് സമീപവാസികൾ ഉണർന്നത്. തലേദിവസം അസ്വാഭാവികമായൊന്നും വീട്ടിൽനിന്ന് കേട്ടിരുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച ഷിജുവിനെ പരിസരത്തുള്ള വീട്ടമ്മമാർ കണ്ടിരുന്നതായും വിവരമുണ്ട്. നായകളുടെ കുര കേട്ടാണ് പരിസരവാസികൾ ബെറ്റിയുടെ ബന്ധുക്കളെ വിവരമറിയിക്കുന്നത്. തുടർന്ന്, അവർ സ്ഥലത്തെത്തി പരിശോധിക്കുമ്പോഴാണ് ഒരു സ്ത്രീയുടെ മൃതദേഹം നിലത്ത് കിടക്കുന്നനിലയിൽ കാണുന്നത്. രക്തം വാർന്നൊലിക്കുന്ന നിലയിലുള്ള ശരീരം കണ്ട ഉടനെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

കൊലപാതകം നടത്തിയശേഷം നേരം പുലരും മുമ്പ് ഷിജു ഇദ്ദേഹം സ്വന്തം നാട്ടിലെത്തി തൂങ്ങി, മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. അന്നൂരില്‍നിന്ന് 22 കിലോമീറ്ററോളം അകലെയുള്ള ഇരൂളിലെ വീട്ടുവളപ്പിലാണ് ഷിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെ ഇയാളുടെ സഹോദരന്‍ ടാപ്പിങ്ങിനായി പോയ സമയത്താണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിയനിലയില്‍ ഷിജുവിന്റെ മൃതദേഹം കണ്ടത്.

 

അനിലയുടെ മുഖത്തും ശരീരത്തിലും മാരകമായ മുറിവുകള്‍ ഉണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സഹോദരന്‍ അനീഷ് പറഞ്ഞു. മാതമംഗലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അനില. സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് അനിലയും ഷിജുവും. പിന്നീട്, വര്‍ഷങ്ങള്‍ക്ക് ശേഷം സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ വീണ്ടും പരിചയം പുതുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും  (16 minutes ago)

സിംഗപ്പൂരില്‍ പുതിയ കോവിഡ് തരംഗം;  (19 minutes ago)

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (1 hour ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (1 hour ago)

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്  (1 hour ago)

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (1 hour ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (3 hours ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (3 hours ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (3 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (4 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (4 hours ago)

എഞ്ചിനില്‍ തീ  (4 hours ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (4 hours ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (13 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (13 hours ago)

Malayali Vartha Recommends