Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിച്ചാല്‍, വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും.... അങ്ങനെയെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രിന്റെ തീരുമാനം....


സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു...രോഗികളുടെ എണ്ണം ഇരട്ടിയായി... വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിങ്കപ്പൂര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്...


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...

06 MAY 2024 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് ആര്യ......

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്‌പ്രസിന്റെ ഐഎക്‌സ് 1132 വിമാനത്തിലാണ് സംഭവം

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ, കേരള തീരത്ത് പലയിടങ്ങളിലും കള്ളക്കടൽ പ്രതിഭാസത്തിൽ നാശനഷ്ടങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആലപ്പുഴ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും കടല്‍ക്ഷോഭം ശക്തമായി. ഒട്ടേറെ വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. കോടികൾ ചെലവിട്ടു സ്ഥാപിച്ച ടെട്രാപോഡുകൾ കടലെടുത്തു. ആലപ്പുഴ ബീച്ചില്‍ തിരയിൽ അകപ്പെട്ട തമിഴ്നാട് കലിങ്ങാലി സ്വദേശി മനീഷിനെ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷിച്ചു.

രണ്ടു ദിവസമായി കള്ളക്കടൽ പ്രതിഭാസം തുടരുന്ന തൃക്കുന്നപ്പുഴയിൽ ഇന്നലെ രാത്രി വൈകിയും തിരമാലകൾ തീരദേശ റോഡിലേക്ക് ഇരച്ചു കയറി. മണൽ വീണു അടിഞ്ഞു കൂടി റോഡ് മൂടിയിരിക്കുകയാണ്. തുടർന്ന് രാവിലെ ഇത് വഴിയുള്ള കെഎസ്ആർടിസി ഗതാഗതം ഉൾപ്പെടെ തടസപ്പെട്ടിരിക്കുകയാണ്. മണൽ കോരി മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

തിരുവനന്തപുരം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കടലോര മേഖലകളിൽ കഴിഞ്ഞ ദിവസം രാത്രിയിൽ രൂപപ്പെട്ട കള്ളക്കടൽ പ്രതിഭാസത്തിൽ രണ്ടുവീടുകൾ പൂർണമായി തകരുകയും തീരദേശപാതയിലെ പൂത്തുറയ്ക്കു സമീപം തിരമാലകൾ റോഡു ഭേദിച്ചു കടന്നതുമൂലം പാതയപ്പാടെ മണൽമൂടി മണിക്കൂറുകളോളം വാഹനഗതാഗതം തടസപ്പെടുകയും ചെയ്തു. പൂത്തുറ അഞ്ചക്കടവിൽ അനിലഭവനിൽ സെലിൻ(85), പൂത്തുറ കടപ്പുറം ഭാഗത്തു ഷിബു ഫ്രാൻസിസ്(67) എന്നിവരുടെ വീടുകളാണു ശക്തമായ തിരയടിയിൽ തകർന്നത്.

 

അഞ്ചുതെങ്ങ് കോട്ടയ്ക്കു സമീപം തെക്കുവശം കേന്ദ്രീകരിച്ചു തെരുവോരത്തെ ഒട്ടേറെ വീടുകളിലും രാത്രിയിലുണ്ടായ തിരയാക്രമണത്തിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾക്കടക്കം കേടുപാടുകൾ സംഭവിച്ചു. ഇവിടെ കുടുംബങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു വീടുകൾക്കുള്ളിലേക്കു കടൽവെള്ളം ഇരച്ചെത്തിയത്.തീരദേശ റോഡിൽ പൂത്തുറയിൽ റോഡിലേക്കു ശക്തമായ ജലപ്രവാഹത്തിൽ മണൽതിട്ടകൾ രൂപപ്പെടുകയുമുണ്ടായി. രാത്രി രണ്ടുമണിയോടെയാണു തീരത്തു കടലാക്രമണം ശക്തിപ്പെട്ടത്.

പുലർച്ചെയോടെ സമീപവാസികൾ വിളിച്ചറിയിച്ചതിനെത്തുടർന്നു പൊലീസ് സ്ഥലത്തെത്തി പൂത്തുറ വഴിയുള്ള വാഹനഗതാഗതം വഴിതിരിച്ചുവിടുകയായിരുന്നു. ഉച്ചയോടെ പാതയിലെ മണൽ നീക്കി ഗതാഗതം പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്. തീരത്തോടു ചേർന്നുള്ള റോഡിന്റെ ഒരുഭാഗം ശക്തമായ തിരയടിയിൽ തകർന്നടിഞ്ഞ നിലയിലാണ്. വീടുകൾ നഷ്ടമായ ഇരു കുടുംബവും ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ മുതലപ്പൊഴി പതിനാറാം വാർഡിലെ സ്ഥിരതാമസക്കാരാണ്. നിലവിൽ കുടുംബങ്ങൾ സമീപ ബന്ധുവീടുകളിലാണു അഭയം പ്രാപിച്ചിട്ടുള്ളത്. കടൽഭിത്തിയില്ലാത്തതും നേരത്തെ കടലാക്രമണത്തിൽ കടൽഭിത്തി പൂർണമായി തകർന്നടിഞ്ഞതുമായ തീരപ്രദേശങ്ങളിലാണു കടലാക്രമണം കൂടുതലായി നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്.

റവന്യൂ വിഭാഗം സ്ഥലത്തെത്തി തീരത്തു തുടരുന്ന മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്കു മുൻകരുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നിലവിൽ കടൽ ശാന്തമാണെങ്കിലും വേലിയേറ്റ സാഹചര്യം സംജാതമായാൽ തിരയടി കൂടുതൽ ശക്തിയാർജിച്ചേക്കുമെന്നാണു ബന്ധപ്പെട്ടവർ നൽകുന്ന സൂചന. കള്ളക്കടൽ പ്രതിഭാസം മുന്നിൽക്കണ്ടു തീരത്തു ഓറഞ്ച് അലർട്ട് ഇപ്പോഴും തുടരുകയാണ്. തീരത്തോടു ചേർന്നു താമസിക്കുന്നവർ രാത്രികാലങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പൂത്തുറ, അഞ്ചുതെങ്ങ് കോട്ട, പഞ്ചായത്ത് ഓഫിസ്, അഞ്ചുതെങ്ങ് ജംക്‌ഷൻ എന്നീ പ്രദേശങ്ങളിൽ തീരത്തോടു ചേർന്നുള്ള കുടുംബങ്ങൾക്കിടയിൽ ഇപ്പോഴും കടലാക്രമണ ഭീഷണിയും ഭീതിയും നിലനിൽക്കുകയാണ്.


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വലിയ വേളി മുതൽ പെരുമാതുറ വരെയുള്ള ഭാഗങ്ങളിൽ ശക്തമായ കടലേറ്റം ഉണ്ടായിട്ടുണ്ട്. എന്നാൽ വീടുകൾക്ക് കേടുപാടില്ല. താമസക്കാരെ ഒഴിപ്പിക്കേണ്ട ആവശ്യവും ഉണ്ടായില്ല. രണ്ടാഴ്ച മുൻപ് സംഭവവിച്ചതു പോലെ ശനിയാഴ്ച രാത്രിയോടെ 50 മീറ്റർ മീറ്റർ മുതൽ 75 മീറ്റർ വരെ കടൽ കയറി. രാവിലെയും തുടർന്ന പ്രതിഭാസത്തിന് ഉച്ചതിരിഞ്ഞതോടെ ശമനം ഉണ്ടായി. ഇന്നലെ ഞായർ കൂടി ആയതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വള്ളം ഇറക്കിയില്ല. കടൽ ഏറ്റമുണ്ടായെങ്കിലും ഈ മേഖലയിലെ വീടുകൾക്ക് ഭീഷണിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും  (10 minutes ago)

സിംഗപ്പൂരില്‍ പുതിയ കോവിഡ് തരംഗം;  (13 minutes ago)

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (1 hour ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (1 hour ago)

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്  (1 hour ago)

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (1 hour ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (3 hours ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (3 hours ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (3 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (3 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (4 hours ago)

എഞ്ചിനില്‍ തീ  (4 hours ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (4 hours ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (13 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (13 hours ago)

Malayali Vartha Recommends