Widgets Magazine
18
Jun / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീകോവിലിന് സമീപം വീണ്ടും മുതലക്കുഞ്ഞ്... ​ബ​ബി​യ​-3​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​പു​തി​യ​ ​മു​ത​ല​ക്കു​ഞ്ഞ്...അരമണിക്കൂറോളം കിടന്നശേഷം കുളത്തിലേക്ക് പോയി..ദൃശ്യം മൊബൈലിൽ പകർത്തി..


തിങ്കളാഴ്ച വിപണി തുറന്നപ്പോള്‍ ആശ്വാസമായി സ്വർണ വില ഇന്ന് ഇടിഞ്ഞിരിക്കുകയാണ്...ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്...


പക്ഷിപ്പനിയില്‍ ജാഗ്രത ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍... വൈറസിന് ജനിതകമാറ്റമുണ്ടായാല്‍ മനുഷ്യനിലേക്ക് പടരാനുള്ള സാദ്ധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പിന്റെ നടപടി...


ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ തിരിച്ചുവരവ് നീട്ടിവച്ച് നാസ.. ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികർ..ഭൂമിയിലേക്കു തിരികെ വരാനുള്ള തീയതി ജൂൺ 22 ആയി പുതുക്കി...


താൻ തൃശൂരിലൊതുങ്ങില്ല...! കേരളത്തിന്റെ എംപിയായി പ്രവർത്തിക്കും- സുരേഷ് ഗോപി:- ബൂത്ത് പ്രവർത്തകന്റെ പണിയും ഓരോരുത്തരുടെയും പാതിപണിയും വരെ നിങ്ങൾ എന്നെക്കൊണ്ടു ചെയ്യിച്ചു.... ഇതിനുള്ള പ്രതികാരമാകും ഇനിയുള്ള അഞ്ചുവർഷമെന്ന് അണികൾക്ക് മുന്നറിയിപ്പ്...

കേരളത്തിന്റെ ധനകാര്യത്തെ സംബന്ധിച്ചിടത്തോളം എൻഡിഎ സർക്കാരിന്റെ അധികാരാരോഹണം...കേരളത്തിൽ യുഡിഎഫിനുണ്ടായ വിജയവും ഏറ്റവും നിരാശാജനകമാണെന്ന് മുൻ ധനകാര്യമന്ത്രിയും, പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഡോ. തോമസ് ഐസക്...

11 JUNE 2024 02:08 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ കണ്ട കരുത്തുറ്റ വനിതകളില്‍ ഒരാളാണ് നിര്‍മല സീതാരാമന്‍. രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും പ്രചോദനവും. ആദ്യത്തെ മുഴുവന്‍ സമയ വനിതാ ധനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് നിര്‍മ്മല.മധുര സ്വദേശിയും സാമ്പത്തിക ശാസ്്ത്രത്തില്‍ ബിരുദാനന്തര ബിരുദവും എം.ഫില്ലുമുള്ള നിര്‍മ്മലാ സീതാരാമന് മോദിയുടെ മൂന്നു മന്ത്രി സഭയിലും കാബിനറ്റ് റാങ്ക് ലഭിച്ചു. ആദ്യമന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്നു. ഇന്ദിരക്കുശേഷം ഇന്ത്യ കണ്ട രണ്ടാമത്തെ വനിതാ പ്രതിരോധമന്ത്രി. രണ്ടാം മോദി സര്‍ക്കാരില്‍ ധനമന്ത്രാലയത്തിന്‌റെയും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്‌റെയും ചുമതല വഹിച്ചു. അങ്ങിനെ രാജ്യത്തെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ ധനമന്ത്രിയുമായി.പക്ഷെ കേരളത്തെ സംബന്ധിച്ച് നിർമല സീതാരാമൻ എപ്പോഴും സർക്കാരിന് തലവേദനയാണ് തരാറുള്ളത്.

 

കേരളത്തിന്റെ ധനകാര്യത്തെ സംബന്ധിച്ചിടത്തോളം എൻഡിഎ സർക്കാരിന്റെ അധികാരാരോഹണവും കേരളത്തിൽ യുഡിഎഫിനുണ്ടായ വിജയവും ഏറ്റവും നിരാശാജനകമാണെന്ന് മുൻ ധനകാര്യമന്ത്രിയും പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഡോ. തോമസ് ഐസക്. നിർമ്മലാ സീതാരാമൻ ധനമന്ത്രിയായുള്ള മോദിയുടെ രണ്ടാം സർക്കാരാണ് നാളിതുവരെ രാജ്യത്ത് പ്രാബല്യത്തിലിരുന്ന വായ്പാ മാനദണ്ഡങ്ങൾ തിരുത്തിക്കൊണ്ട് കേരള സർക്കാരിന്റെ സാധാരണഗതിയിലുള്ള വായ്പ വെട്ടിക്കുറച്ച് ധനപ്രതിസന്ധി സൃഷ്ടിച്ചതെന്നും,അതേ നിർമ്മലാ സീതാരാമൻ വീണ്ടും ധനകാര്യ മന്ത്രിയാകുമ്പോൾ കേന്ദ്ര സമീപനത്തിൽ മാറ്റമൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ എന്നും തോമസ് ഐസക് ചോദിച്ചു.യുഡിഎഫിന്റെ പൂർണ പിന്തുണയോടെയാണ് കേരളത്തിനെതിരായ ഈ സാമ്പത്തിക ഉപരോധം കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്.

കേരളത്തിനുവേണ്ടി വാദിക്കാൻ വീണ്ടും ഒരു എംപിയേ ലോകസഭയിൽ ഉണ്ടാവൂ. രാജ്യത്ത് ആദ്യമായി ധനകാര്യം സംബന്ധിച്ച് കേന്ദ്രത്തിനെതിരെ കേസ് കൊടുക്കാൻ തയ്യാറായ കേരളത്തോട് കൂടുതൽ വിവേചനപരമായ നിലപാടായിരിക്കും ഒരു പക്ഷേ കേന്ദ്രം സ്വീകരിക്കുക.1999-ൽ കേരള നിയമസഭ ഏകകണ്ഠമായിട്ടാണ് കിഫ്ബി നിയമം പാസ്സാക്കിയത്. 2016-ൽ ഏകകണ്ഠമായിട്ടാണ് കിഫ്ബി നിയമം പരിഷ്കരിച്ചത്. ഇതിനിടയിൽ യുഡിഎഫിന്റെ കാലത്ത് കിഫ്ബി വഴി വായ്പയെടുത്തിട്ടുണ്ട്. പക്ഷേ, ഒരിക്കൽപ്പോലും കിഫ്ബി വായ്പ സർക്കാരിന്റെ വായ്പയായി കണക്കാക്കിയിരുന്നില്ല. ഇതുപോലുള്ള മറ്റ് ഓഫ് ബജറ്റ് വായ്പകളും സർക്കാർ വായ്പയായി കണക്കാക്കുന്ന പതിവില്ല. ഓരോ വർഷവും ലക്ഷക്കണക്കിനു കോടി രൂപയുടെ ഓഫ് ബജറ്റ് വായ്പ എടുത്തുകൊണ്ടിരുന്ന കേന്ദ്ര സർക്കാരും കണക്ക് എഴുതുമ്പോൾ അവ ബജറ്റിനു പുറത്തുള്ള വായ്പയായിട്ടാണ് കണക്കാക്കുക. അവ കേന്ദ്ര സർക്കാരിന്റെ കടബാധ്യതയായി പരിഗണിച്ചിട്ടില്ല.

 

ഈ ചട്ടമാണ് കേന്ദ്ര സർക്കാർ തിരുത്തിയത്. കേന്ദ്രത്തിന് ആവാം സംസ്ഥാനത്തിന് പറ്റില്ല എന്നാണു വാദം.യുഡിഎഫിന് ഒരു പ്രതിഷേധവുമില്ല. ഇങ്ങനെ ചെയ്യാൻ കേന്ദ്ര സർക്കാരിന് അവകാശമുണ്ടോയെന്നതു സുപ്രീം കോടതി വിധി പറയട്ടെ. പക്ഷെ, നിലവിലുള്ള മാനദണ്ഡത്തിൽ മാറ്റംവരുത്തുമ്പോൾ അതിന് എങ്ങനെയാണ് മുൻകാല പ്രാബല്യം നൽകുക? ഇനിമേൽ കിഫ്ബി എടുക്കുന്ന വായ്പകൾ സർക്കാർ കടമായി കണക്കാക്കുമെന്നല്ല, 2016 മുതലുള്ള വായ്പകൾ സർക്കാർ കടത്തിൽ ഉൾപ്പെടുത്തുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യത്തിൽപ്പോലും കേരളത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കാൻ യുഡിഎഫ് തയ്യാറല്ല.കേന്ദ്ര വിവിചേനത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടി വരും. കേരളത്തിന്റെ ധനകാര്യത്തെക്കുറിപ്പും കടഭാരത്തെക്കുറിച്ചും യുഡിഎഫും മാദ്ധ്യമങ്ങളും ചില പണ്ഡിതന്മാരും സൃഷ്ടിച്ചിട്ടുള്ള പൊതുബോധ്യത്തെ പൊളിച്ചടുക്കേണ്ടതുണ്ട്.

 

റോഡുകൾ, പാലങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, വ്യവസായ പാർക്കുകൾ തുടങ്ങി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്യാദൃശ്യമായ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടിയിരുന്നില്ല, അവയൊക്കെ അടുത്തൊരു കാൽനൂറ്റാണ്ടുകൊണ്ട് പണിതാൽ മതിയായിരുന്നോയെന്ന ചോദ്യമാണ് അവയുടെ ഗുണഭോക്താക്കളായ ജനങ്ങളുടെ മുന്നിൽ ഉയർത്തേണ്ടത്. ഈ പ്രക്ഷോഭ പ്രചാരണം നടത്തുന്നതിനോടൊപ്പം ഇന്നത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തിക്കൊണ്ടുള്ള മുൻഗണനകളും നിശ്ചയിക്കേണ്ടതുണ്ടെന്നും ഐസക് ഫേസ്‌ബുക്കിൽ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍മേനിയയില്‍ മലയാളി യുവാവിനെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി  (5 hours ago)

മണിപ്പൂരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ നിര്‍ദ്ദേശം... നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ  (5 hours ago)

കാഞ്ചന്‍ജംഗ എക്സ്പ്രസ് അപകടം... റെയില്‍വേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്  (5 hours ago)

ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷം... നവജാത ശിശുവിനെ മുത്തച്ഛന്‍ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു  (7 hours ago)

സുഹൃത്തിനെ കാണാനെത്തിയ യുവതിയെ മയക്കമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി കൂട്ടബലാത്സംഗം ചെയ്തു  (7 hours ago)

സ്ത്രീകളുടെ മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച മൂന്ന് പേരെ പൊലീസ് പിടികൂടി  (7 hours ago)

വ്യാജ പാസ്‌പോര്‍ട്ട് കേസ്..മുഖ്യപ്രതിയായ തുമ്പ സ്റ്റേഷനിലെ പൊലീസുകാരന്‍ അന്‍സില്‍ അസീസ് ഒളിവില്‍  (7 hours ago)

മഹേഷ് കുഞ്ഞുമോന്റെ വീട്ടിലെത്തി നടന്‍ ദിലീപ്...  (7 hours ago)

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം  (8 hours ago)

സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി; സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിർദ്ദേശം.  (8 hours ago)

സിപിഎമ്മിൻ്റെ തകർച്ചയ്ക്ക് കാരണം മുസ്ലിം പ്രീണനം: കെ.സുരേന്ദ്രൻ  (8 hours ago)

കേരള - കർണാടക-ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം...  (8 hours ago)

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം... ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം  (8 hours ago)

ഡാര്‍ജിലിംഗ് ട്രെയിന്‍ ദുരന്തം... കാഞ്ചന്‍ജംഗ എക്സ്പ്രസില്‍ ചരക്ക് തീവണ്ടി ഇടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക്  (8 hours ago)

10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാൻ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂർ മെഡിക്കൽ കോളേജ്  (8 hours ago)

Malayali Vartha Recommends