തൃശൂരുകാർക്ക് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ത്രിപുരയുടെ മണ്ണിൽ.... പത്തടി വ്യത്യാസത്തിൽ മുന്നിൽ അയൽ രാജ്യമായ ബംഗ്ലാദേശിലെ മണ്ണ്... ത്രിപുര ടൂറിസം, ഗതാഗതം, ഭക്ഷ്യവകുപ്പ് മന്ത്രിയായ സുശാന്ത ചൗധരിക്കൊപ്പമാണ് സുരേഷ് ഗോപി സീറോ പോയിന്റിലെത്തിയത്..!

തൃശൂരുകാർക്ക് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ത്രിപുരയുടെ മണ്ണിൽ. പത്തടി വ്യത്യാസത്തിൽ മുന്നിൽ അയൽ രാജ്യമായ ബംഗ്ലാദേശിലെ മണ്ണ്! ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയായ അഗർത്തലയിലെ സീറോ പോയിന്റിലെത്തി ഭൂമിയെ തൊട്ടുവണങ്ങിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കണ്ട ഏതൊരു ഭാരതീയനും, ഏതൊരു മലയാളിയും ഇന്നലെ കടന്നു പോയത് അഭിമാന നിമിഷത്തിലൂടെയായിരുന്നു.
ത്രിപുര ടൂറിസം, ഗതാഗതം, ഭക്ഷ്യവകുപ്പ് മന്ത്രിയായ സുശാന്ത ചൗധരിക്കൊപ്പമാണ് സുരേഷ് ഗോപി സീറോ പോയിന്റിലെത്തിയത്. ഇവിടെയെത്തിയപ്പോൾ എന്ത് തോന്നുന്നുവെന്ന മലയാളി ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് അനുഗ്രഹീത നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും തൃശൂർകാർക്ക് നന്ദിയെന്നുമായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ഭൂമിയെ തൊട്ടുവണങ്ങി ഒരു നിമിഷം തലയെടുപ്പോടെ, അഭിമാനത്തോടെ ഭാരതത്തിന്റെ മണ്ണിൽ നിന്ന് ബംഗ്ലാദേശിലേക്ക് നോക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നത്.
ഇന്നലെ ത്രിപുരയിലെത്തിയ സുരേഷ് ഗോപി വിനോദസഞ്ചാര മേഖലകൾ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച വിഷയങ്ങൾ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. ടൂറിസം മേഖലയിൽ ത്രിപുരയ്‌ക്ക് വിപുലമായ സാധ്യതകളുണ്ടെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha