അലുവയുടെ തല പിളർത്തിയ ഹൂസൈന്‍ കൊലയാളിയായത് പെറ്റുമ്മയും കാമുകിയും കാരണം...! പുന്നാരമോന് സമനിലതെറ്റിയത് ഇങ്ങനെ

: കേരളത്തെ നടുക്കിയ അതുല്‍ കൊലക്കേസിലെ മുഖ്യപ്രതികളെ പോലീസ് പിടികൂടുമ്പോള്‍, പുറത്തുവരുന്ന വിവരങ്ങള്‍ അവിശ്വസനീയതയോടെയാണ് ഒരു നാട് കേള്‍ക്കുന്നത്. പ്രതികളിലൊരാളായ ഹുസൈന്റെ പരിവര്‍ത്തനത്തെക്കുറിച്ച് സാമൂഹിക പ്രവര്‍ത്തക ജസീന റഹീം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. ഒരു ക്രിമിനലിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ കുടുംബ സാഹചര്യങ്ങളെയും പാരന്റിംഗിലെ പാളിച്ചകളെയും കുറിച്ചുള്ള ഗൗരവകരമായ നിരീക്ഷണങ്ങളാണ് കുറിപ്പ് പങ്കുവെക്കുന്നത്.
നാട്ടുകാരുടെ പ്രിയപ്പെട്ട സൂറാമ്മയുടെ ചെറുമകനും, കഠിനാധ്വാനിയായ സലീമിന്റെ മകനുമാണ് ഹുസൈന്‍. വഴിയരികിലെ പട്ടികള്‍ക്കും പൂച്ചകള്‍ക്കും ഭിക്ഷാടകര്‍ക്കും തന്റെ അധ്വാനത്തിന്റെ പങ്ക് നല്‍കുന്ന സ്‌നേഹനിധിയായ ഒരു ഉപ്പയുടെ മകന്‍ എങ്ങനെ കൊലക്കേസ് പ്രതിയായി എന്ന ചോദ്യമാണ് ജസീന ഉയര്‍ത്തുന്നത്. ഏഴാം ക്ലാസ് മുതല്‍ ഖുര്‍ആന്‍ മനപാഠമാക്കാന്‍ തുടങ്ങിയ ഹുസൈന്‍ പത്താം ക്ലാസില്‍ 'ഹാഫിസ്' ആയി. വീടിനു മുന്നിലൂടെ നടക്കുമ്പോള്‍ അവന്റെ ആര്‍ദ്രമായ ഖുര്‍ആന്‍ പാരായണം കേട്ടിരുന്ന ബാല്യത്തെക്കുറിച്ച് ജസീന ഓര്‍ക്കുന്നു.
വിദ്യാഭ്യാസത്തിന് ശേഷം സൗദിയിലേക്ക് പോയ ഹുസൈന്റെ ജീവിതം മാറിമറിയുന്നത് പ്രണയനഷ്ടത്തോടെയാണെന്ന് കരുതപ്പെടുന്നു. നാട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും നഷ്ടപ്പെട്ട പ്രണയം അവന്റെ മനോനിലയെ ബാധിച്ചു. ഇതിനു പുറമേ, വീട്ടിലെ കലുഷിതമായ അന്തരീക്ഷവും അവനെ തളര്‍ത്തി. മകനെ നേര്‍വഴിക്ക് നടത്താന്‍ ഉമ്മ കാണിച്ച അമിതമായ കാര്‍ക്കശ്യവും സ്‌നേഹത്തിന് പകരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ഹുസൈനെ വീടിന് പുറത്തുള്ള ശൂന്യതയിലേക്ക് തള്ളിവിട്ടു. ഈ മാനസിക സംഘര്‍ഷങ്ങളാണ് അവനെ ലഹരിയിലേക്കും ഗുണ്ടാസംഘങ്ങളിലേക്കും എത്തിച്ചതെന്നാണ് കുറിപ്പിലെ നിരീക്ഷണം.
https://www.facebook.com/Malayalivartha
























