Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഫിലാഡൽഫിയയിൽ ‘ആശയവിനിമയ കളരി’ ശ്രദ്ധേയമായി; സീന മാത്യു നയിച്ച ക്ലാസ്സുകൾ സദസ്സിന് ആവേശം പകർന്നു...

16 MARCH 2026 05:14 PM IST
മലയാളി വാര്‍ത്ത

ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റിയുടെയും (GSC) സെന്റ് മേരീസ് ക്നാനായ ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ "ഫലപ്രദമായ ആശയവിനിമയം" (Building Effective Communication) എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജനറൽ ക്ലാസ് പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും വൻ വിജയമായി. ബെൻസലേം സെന്റ് ഗ്രിഗോറിയോസ് ചർച്ച് മിനിസ്റ്ററും, പ്രശസ്ത ഫാമിലി കൗൺസിലറും, തിയോളജിക്കൽ ബിരുദധാരിയുമായ സീന മാത്യു നയിച്ച സെഷനുകൾ സദസ്സിന് പുതിയ അറിവുകളും ആവേശവും പകരുന്നതായിരുന്നു. ഫിലഡൽഫിയ ബൈബറി റോഡിലെ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നടന്ന ചടങ്ങ് ഇടവക വികാരി റെന്നി എബ്രഹാം അച്ചൻ ഉദ്ഘാടനം ചെയ്തു. ചാക്കോ പുന്നൂസ് അച്ചൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മകൾ പരിഹരിക്കാനും കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും സഹായിക്കുന്ന പ്രായോഗിക നിർദ്ദേശങ്ങൾ സീന മാത്യു ക്ലാസ്സിൽ പങ്കുവെച്ചു.

രാവിലെ 11:30-ന് ആരംഭിച്ച ക്ലാസ്, പങ്കെടുത്തവരുടെ സജീവമായ ഇടപെടലുകൾ കാരണം ഉച്ചയ്ക്ക് 1:30 വരെ നീണ്ടുനിന്നു. 50 പേരെ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് വലിയ ജനപങ്കാളിത്തം ഉണ്ടായത് വിഷയത്തിന്റെ പ്രസക്തി വിളിച്ചോതുന്നതായിരുന്നു. ആധുനിക കാലഘട്ടത്തിൽ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആരോഗ്യകരമായ ആശയവിനിമയത്തിന്റെ പ്രാധാന്യം ക്ലാസ്സിൽ വിശദീകരിച്ചു. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകിക്കൊണ്ട് നടന്ന സംവാദം പരിപാടിയെ കൂടുതൽ വിജ്ഞാനപ്രദമാക്കി.
ഇടവക സെക്രട്ടറി റെന്നി ഇരണക്കൽ സ്വാഗതവും, ജോസ് സക്കറിയ നന്ദിയും രേഖപ്പെടുത്തി. ട്രസ്റ്റി ലിജു എബ്രഹാം പരിപാടികളുടെ ഏകോപനത്തെക്കുറിച്ച് വിശദീകരിച്ചു.

ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ബിജു എബ്രഹാം, സജി സക്കറിയ, വർഗ്ഗീസ് ജോൺ, അനിൽ ബാബു, റെജിമോൻ മാത്യു, ജെയിംസ് പീറ്റർ, ആനി സക്കറിയ, സുനിത എബ്രഹാം, സിനി വർഗ്ഗീസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സുബി ഏബ്രഹാമിൻ്റെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫി വിഭാഗം നിർവ്വഹിച്ചു.

പങ്കെടുത്ത എല്ലാവർക്കും രാവിലെ 11 മണിക്ക് ചായയും പലഹാരങ്ങളും, ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണവും ഇടവകയുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരുന്നു. കുടുംബബന്ധങ്ങൾ ദൃഢമാക്കുന്നതിനും പരസ്പര ധാരണ വളർത്തുന്നതിനും ഇത്തരം കൂട്ടായ്മകൾ അത്യാവശ്യമാണെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജി.എസ്.സി ഭാരവാഹികളും സെന്റ് മേരീസ് ക്നാനായ പള്ളി അധികൃതരും പരിപാടിക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും സമാനമായ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (9 minutes ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (52 minutes ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (55 minutes ago)

പുതിയ ടെണ്ടർ വിളിച്ചു  (1 hour ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (1 hour ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (1 hour ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (2 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (2 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (2 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (2 hours ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (2 hours ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (2 hours ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (2 hours ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (2 hours ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (2 hours ago)

Malayali Vartha Recommends