പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പ്രണയം നടിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടിക്കൊണ്ടുപോയി അഞ്ചംഗ സംഘം പീഡനത്തിനിരയാക്കിയതായി പരാതി. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മാളില്‍ വച്ച് പരിചയപ്പെട്ട പത്തൊമ്പതുകാരന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാളുടെ സുഹൃത്തുക്കളും പീഡിപ്പിച്ചത്. കഴിഞ്ഞ രണ്ടര മാസമായി പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് വിവരം. കണ്ണൂര്‍, മാഹി, പയ്യാമ്പലം എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ വച്ചാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി കഴിഞ്ഞ ശനിയാഴ്ച കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വച്ച് ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയിലാണ് പീഡനവിവരങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് മൂന്ന് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയിലുള്ള രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ബാക്കിയുള്ള പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha





















