വിശ്വാസികളെയും അയ്യപ്പനെയും അവഹേളിച്ച് മുതിർന്ന സിപിഎം നേതാവ് എം എം മണി.. യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാട് മാറ്റത്തിനിടെയാണ് എം. എം മണിയുടെ അറപ്പ് ഉള്ളവാക്കുന്ന വാക്കുകൾ...

വീണ്ടും വിശ്വാസികളെയും അയ്യപ്പനെയും അവഹേളിച്ച് മുതിർന്ന സിപിഎം നേതാവ് എം എം മണി. ‘അയ്യപ്പനെ ആരും ഛർദ്ദിച്ചതല്ല, പ്രസവിച്ചതാണെന്നും’ ശബരിമലയിൽ സ്ത്രീയെ എന്തിന് നിരോധിക്കണമെന്നും എം എം മണി പറയുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാട് മാറ്റത്തിനിടെയാണ് എം. എം മണിയുടെ അറപ്പ് ഉള്ളവാക്കുന്ന വാക്കുകൾ. എം. എം മണിയും മുതിർന്ന സിപിഎം നേതാക്കളും ഇതാദ്യമായല്ല ഹൈന്ദവ ആരാധനാ മൂർത്തികളെ അവഹേളിക്കുന്നത്.
നേരത്തെയും വിശ്വസികളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്.യുവതിപ്രവേശനത്തിനെതിരെ നടത്തിയ നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത അമ്മമാരെ പോലും ഇവർ അവഹേളിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തങ്ങൾ ഭക്തർക്കൊപ്പമാണ് എന്ന തരത്തിലുളള പ്രചാരണം സിപിഎം നടത്തുന്നുണ്ട്. മറുപുറത്ത് സ്വർണക്കൊള്ള പോലുള്ള വിഷയങ്ങളിൽ മന്ത്രിമാരെ സംരക്ഷിച്ച് വിശ്വാസികളെ കബളിപ്പിക്കുന്നുമുണ്ട്. അതിനിടെയാണ് മുൻ മന്ത്രിയും ഉന്നത സിപിഎം നേതാവുമായ മണിയുടെ വിവാദ പരാമർശം.ഒപ്പം തന്നെ മറ്റൊരു വിവാദവും ഉയർന്ന് വന്നു .
നെടുങ്കണ്ടത്തെ പൊതുവേദിയില്‍ യുവനേതാവിനെ പരസ്യമായി ശകാരിച്ച എം.എം. മണി എം.എല്‍.എയുടെ നടപടിയില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കടുത്ത അമര്‍ഷം. മുതിര്‍ന്ന നേതാവ് തുടര്‍ച്ചയായി അതിരുവിടുന്നത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നു എന്ന വിലയിരുത്തലിനെത്തുടര്‍ന്ന്, മണിയോട് വാക്കുകള്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ നേതൃത്വം തീരുമാനിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മണിയുടെ ഇത്തരം പ്രസ്താവനകള്‍ തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഉദ്ഘാടകനായി എത്തിയതായിരുന്നു എം.എം. മണി. പ്രസംഗം നീണ്ടുപോവുകയും സദസ്സില്‍ നിന്ന് ആളുകള്‍ എഴുന്നേറ്റു പോകാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയുമായ രമേശ് കൃഷ്ണന്‍ സമയം ഓര്‍മ്മിപ്പിച്ച് കുറിപ്പ് നല്‍കിയത്. ഇതോടെ ക്ഷുഭിതനായി മണി.
https://www.facebook.com/Malayalivartha
























