ചായ നല്‍കാത്തതിന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

മലപ്പുറത്ത് ചായ ചോദിച്ചിട്ട് നല്‍കാത്തതിനു മക്കള്‍ നോക്കിനില്‍ക്കെ മുപ്പതുകാരിയായ മരുമകളെ അമ്മായിയമ്മ വെട്ടിക്കൊലപ്പെടുത്തി. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനി രജിലയാണ് (30) മരിച്ചത്. ഭര്‍തൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പലവട്ടം ചോദിച്ചിട്ടും ചായ തരാത്തതാണ് വെട്ടാന്‍ കാരണമെന്ന് പിടിയിലായ ശാന്ത പൊലീസിനോട് പറഞ്ഞു.
രജിലയുടെ മക്കള്‍ നോക്കിനില്‍ക്കെയാണ് കത്തികൊണ്ടു പലവട്ടം വെട്ടിയത്. ഇന്നു രാവിലെയാണു സംഭവം. മക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടികളുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് രജിലയെ ആശുപത്രിയിലെത്തിച്ചത്. എങ്കിലും മരിച്ചു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു.
വെട്ടുകത്തി കൊണ്ടാണ് രജിലയെ ശാന്ത ആക്രമിച്ചത്. തുടര്‍ച്ചയായി വെട്ടുകയായിരുന്നുവെന്നാണ് വിവരം. രജിലയുടെ കഴുത്തിനു ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവസമയം രജിലയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. ശാന്തയെ പൊലീസ് ചോദ്യംചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha





















