ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത്

നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. ആദ്യ പട്ടികയില്‍ 47 പേരാണ് ഇടം പിടിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കും. പത്മജ വേണുഗോപാല്‍ തൃശൂരിലും സുരേന്ദ്രന്‍ മഞ്ചേശ്വരത്തും ശോഭാ സുരേന്ദ്രന്‍ പാലക്കാടും ആര്‍.ശ്രീലേഖ വട്ടിയൂര്‍ക്കാവിലും സ്ഥാനാര്‍ഥിയാകും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയിലും വി.മുരളീധരന്‍ കഴക്കൂട്ടത്തും മത്സരിക്കും.
നേമം – രാജീവ് ചന്ദ്രശേഖര്‍
കാട്ടാക്കട – പി.കെ. കൃഷ്ണദാസ്
വട്ടിയൂര്‍ക്കാവ് – ആര്‍. ശ്രീലേഖ
കഴക്കൂട്ടം – വി. മുരളീധരന്‍
പാലാ – ഷോണ്‍ ജോര്‍ജ്
കാഞ്ഞിരപ്പള്ളി – ജോര്‍ജ് കുര്യന്‍
പൂഞ്ഞാര്‍ – പി.സി. ജോര്‍ജ്
തൃശൂര്‍ – പത്മജ വേണുഗോപാല്‍
പാലക്കാട് – ശോഭ സുരേന്ദ്രന്‍
ഒറ്റപ്പാലം – മേജര്‍ രവി
കോഴിക്കോട് നോര്‍ത്ത് – നവ്യ ഹരിദാസ്
മഞ്ചേശ്വരം – കെ. സുരേന്ദ്രന്‍
https://www.facebook.com/Malayalivartha





















