കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇന്ന് മുംബൈയിൽ സ്വീകരണം...വിമാനത്താവളത്തിൽ രാത്രി ഒൻപത് മണിയോടെയാണ് സുരേഷ് ഗോപി എത്തുന്നത്...സ്വച്ഛത പഖ്വാദ എന്ന പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും...

കേന്ദ്രമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി പല സ്ഥലങ്ങളും മറ്റും സന്ദർശിക്കുന്നതിന് മറ്റും തിരക്കിലാണ്. പലയിടത്തും അദ്ദേഹം എത്തുകയും ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ചും വ്യക്തമായി തന്നെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ മൂന്നാം എൻഡിഎ സർക്കാരിൽ കേന്ദ്രമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപിക്ക് ഇന്ന് മുംബൈയിൽ സ്വീകരണം നൽകും. ബിജെപി മഹാരാഷ്‌ട്ര കേരള സെൽ സംസ്ഥാന അദ്ധ്യക്ഷൻ കെ.ബി ഉത്തംകുമാറിന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കുന്നത്. മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ രാത്രി ഒൻപത് മണിയോടെയാണ് സുരേഷ് ഗോപി എത്തുന്നത്.നാളെ രാവിലെ 8.30ന് അന്ധേരി ഈസ്റ്റിലെ വിനയാലയ റോഡിലെ ഗുണ്ഡാവലിയിലുള്ള സ്‌നേഹസദനിൽ ഒഎൻജിസി സംഘടിപ്പിക്കുന്ന സ്വച്ഛത പഖ്വാദ എന്ന പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.
ശുചിത്വവും പാരിസ്ഥിതിക സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ദേശീയ സ്വച്ഛ് മിഷന്റെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ സുരേഷ് ഗോപി എത്തിയിരുന്നു. : തൃശൂരുകാർക്ക് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ത്രിപുരയുടെ മണ്ണിൽ. പത്തടി വ്യത്യാസത്തിൽ മുന്നിൽ അയൽ രാജ്യമായ ബംഗ്ലാദേശിലെ മണ്ണ്! ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയായ അഗർത്തലയിലെ സീറോ പോയിന്റിലെത്തി ഭൂമിയെ തൊട്ടുവണങ്ങിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കണ്ട ഏതൊരു ഭാരതീയനും, ഏതൊരു മലയാളിയും ഇന്നലെ കടന്നു പോയത് അഭിമാന നിമിഷത്തിലൂടെയായിരുന്നു.
ത്രിപുര ടൂറിസം, ഗതാഗതം, ഭക്ഷ്യവകുപ്പ് മന്ത്രിയായ സുശാന്ത ചൗധരിക്കൊപ്പമാണ് സുരേഷ് ഗോപി സീറോ പോയിന്റിലെത്തിയത്. ഇവിടെയെത്തിയപ്പോൾ എന്ത് തോന്നുന്നുവെന്ന മലയാളി ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് അനുഗ്രഹീത നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും തൃശൂർകാർക്ക് നന്ദിയെന്നുമായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ഭൂമിയെ തൊട്ടുവണങ്ങി ഒരു നിമിഷം തലയെടുപ്പോടെ, അഭിമാനത്തോടെ ഭാരതത്തിന്റെ മണ്ണിൽ നിന്ന് ബംഗ്ലാദേശിലേക്ക് നോക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ത്രിപുരയിലെത്തിയ സുരേഷ് ഗോപി വിനോദസഞ്ചാര മേഖലകൾ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച വിഷയങ്ങൾ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.
ടൂറിസം മേഖലയിൽ ത്രിപുരയ്‌ക്ക് വിപുലമായ സാധ്യതകളുണ്ടെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.അതെ സമയം പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീൽ നല്‍കിയത്. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യം.കേസിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നേരത്തെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ആവശ്യം കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് അപ്പീൽ ഹർജിയുമായി നിലവിൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha