മന്ത്രി എം.ബി.രാജേഷിനു ധാർഷ്ട്യമെന്നു പ്രതിപക്ഷ നേതാവ്.. മുഖ്യമന്ത്രി പിണറായി വിജയനു പഠിക്കുകയാണു രാജേഷ്... വിമർശനങ്ങളെ അദ്ദേഹം അസഹിഷ്ണുതയോടെയാണു നേരിടുന്നത്...രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്...

കഴിഞ്ഞ തവണ സഭ കൂടിയപ്പോൾ എല്ലാം തന്നെ ഏറ്റവും കൂടുതൽ ഏറ്റുമുട്ടിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും . മന്ത്രി എം ബി രാജേഷും ആയിരുന്നു. ശക്തമായ തർക്കങ്ങൾ ആയിരുന്നു സഭയിൽ അങ്ങോട്ടും ഇങ്ങോട്ടും നടത്തിയത് . എന്നാൽ സഭ കഴിഞ്ഞു പുറത്തും രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഏറ്റുമുട്ടിയിരിക്കുകയാണ്. മന്ത്രി എം.ബി.രാജേഷിനു ധാർഷ്ട്യമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൈചൂണ്ടി സംസാരിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനു പഠിക്കുകയാണു രാജേഷ്. വിമർശനങ്ങളെ അദ്ദേഹം അസഹിഷ്ണുതയോടെയാണു നേരിടുന്നത്. ബത്തേരിയിൽ കെപിസിസി ക്യാംപ് എക്സികുട്ടീവിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു സതീശൻ.
ആമയിഴഞ്ചാൻ തോട് വിഷയം ഉണ്ടാകുന്നതിനു മുൻപുതന്നെ ഇക്കാര്യം പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ചു. എന്നാൽ നടപടി സ്വീകരിക്കാൻ സർക്കാർ തയാറായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലേതു പോലുള്ള വിജയം തദ്ദേശ തിരഞ്ഞെടുപ്പിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു.ശുചീകരണത്തൊഴിലാളിയുടെ മരണത്തിനിടയാക്കിയ തിരുവനന്തപുരം ആമയിഴഞ്ചാന്‍തോടിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് റെയില്‍വേയ്ക്കും സര്‍ക്കാരിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിനുമെതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി എം.ബി. രാജേഷ്. മാലിന്യ സംസ്‌കരണത്തില്‍ റെയില്‍വേ ഗുരുതരമായ അനാസ്ഥവരുത്തിയെന്ന് പറഞ്ഞ മന്ത്രി, പ്രതിപക്ഷ നേതാവ് ദുരന്തരമുഖത്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നും കുറ്റപ്പെടുത്തി. ഇതുപോലെ ഒരു ദുരന്തത്തില്‍ രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി ഇത്രമാത്രം വ്യഗ്രതകാണിക്കുന്ന പ്രവൃത്തി ഉണ്ടാകാന്‍ പാടില്ലാത്തതും ആവര്‍ത്തിക്കാന്‍പാടില്ലാത്തതുമാണ്.
ഇല്ലാത്ത ഉത്തരവാദിത്വംകൂടി സര്‍ക്കാരിന്റെമേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്.തിരിച്ചില്‍ നടത്തിക്കൊണ്ടിരിക്കെതന്നെ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കണ്ട് സര്‍ക്കാരിനെതിരെ തിരിഞ്ഞു. നാട് മുഴുവന്‍ ജോയിയെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു. അത് കഴിഞ്ഞിട്ട് വിമര്‍ശനം നടത്താനുള്ള വിവേകമെങ്കിലും അദ്ദേഹം കാത്തിരിക്കേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. ഈ നിമിഷംവരെ അതിന് മറുപടി നല്‍കാതിരുന്നത് അതിനുള്ള സമയമതല്ലാത്തതുകൊണ്ടാണ്. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ അതില്‍നിന്ന് കിട്ടാന്‍പോകുന്ന രാഷ്ട്രീയ ലാഭത്തേക്കുറിച്ച് സന്തോഷംപൂണ്ട് ചാടിവീഴുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമാണോ എന്ന് ഇത്തരക്കാര്‍ ആലോചിക്കണം. മത്സരിച്ച് കുറ്റപ്പെടുത്തലുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പലരും', രാജേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha