ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റതിന് ഈഴവ സമുദായത്തിന്റെ നെഞ്ചത്തോട്ട് കയറി സിപിഎം ! ഗോവിന്ദാ...ആളും തരവും നോക്കി കളിക്കണമെന്ന വെള്ളാപ്പള്ളിയുടെ മറുപടി നിസ്സാരമല്ല. എസ്എന്‍ഡിപിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കള്‍ക്ക് അറിയില്ലെന്ന് ആക്ഷേപം, ദേശാഭിമാനി കാണിച്ച് കൂട്ടിയത് ഓര്‍മ്മിപ്പിച്ച് മുഖ്യന്റെ മുഖ്യ ശത്രു

വെള്ളാപ്പള്ളി നടേശനുമായ് യുദ്ധം നടക്കുകയാണ്. കളി കേറി കാര്യമായി പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്റെ മുഖംപൊത്തിയൊന്ന് കൊടുത്ത് വെള്ളാപ്പള്ളി. ഗോവിന്ദാ ആളും തരവും നോക്കി കളിക്കണമെന്ന് മറുപടി. ഗോവിന്ദന് അടി കിട്ടിയതോടെ പിണറായി ഓടി രക്ഷപ്പെട്ടു. നടേശന്‍ നടത്തിയ വെല്ലുവിളി അത്ര നിസ്സാരമായി കാണണ്ട. 'കിളവിയെ പിടിച്ചു വെള്ളത്തിലിട്ട' കഥ പറഞ്ഞാണ് വെള്ളാപ്പള്ളി നടേശന്‍ പുതിയ പോരിന് ഇറങ്ങിയിരിക്കുന്നതെങ്കിലും സംഗതി ഒറ്റ ചുവടിന് തീരണമെന്നില്ല. ഈ പോരില്‍ മുഖ്യമന്ത്രിയുടെ മൌനം വാചലമാണ്. വര്‍ഷങ്ങള്‍ മുമ്പ് മലബാറില്‍ എസ് എന്‍ ഡി പി മുളപ്പിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ ശ്രമം പിണറായി വിജയന്‍ ഒറ്റയ്ക്കാണ് നേരിട്ടത്. പക്ഷെ വെള്ളാപ്പള്ളിയെ മലബാറിന്റെ മണ്ണില്‍ പച്ചതൊടീക്കില്ലെന്ന വീരവാദം ആവിയായി പോയെന്ന് മാത്രമല്ല പിണറായി വിജയന് വലിയനഷ്ടങ്ങള്‍ നേരിടേണ്ടിവരികയും ചെയ്തുവെന്ന് തുറന്നടിച്ച് ശക്തിധരന്‍.
ഈ പോരില്‍ പിണറായി വിജയന് ശക്തിപകരാന്‍ പാര്‍ട്ടിയുടെ മാധ്യമങ്ങളില്‍ ആരുമുണ്ടായില്ല എന്നുമാത്രമല്ല ദേശാഭിമാനി ചെയ്തു കൂട്ടിയത് മുഴുവനും പിണറായി വിജയന്റെ അടിയിളക്കുന്ന പണിയായിരുന്നു. പാര്‍ട്ടി പത്രത്തിലെ സവര്‍ണ്ണര്‍ എഴുതിക്കൂട്ടിയത് പാര്‍ട്ടിക്ക് ബൂമറാങ്ങ് ആയി മാറി. എസ് എന്‍ ഡി പി യോഗം എന്താണെന്നും അതിന്റെ ശൈലി എന്താണെന്നും പ്രവര്‍ത്തനം എന്താണെന്നും ഗോവിന്ദന് അറിയില്ല എന്നേ വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിട്ടുള്ളൂ. എന്നാല്‍ പിണറായി സെക്രട്ടറിയായിരിക്കെ അന്ന് ദേശാഭിമാനി എഴുതിയത് കഠിനമായ ഭര്‍സനം ആയിരുന്നു. എസ് എന്‍ ഡി പി യോഗത്തിനെതിരെ നാലുദിവസം നീണ്ട് നിന്ന പരമ്പരയില്‍ പിണറായിയുടെ പേരില്‍ അച്ചടിച്ചു വന്ന ലേഖനം തുടങ്ങുന്നത് ഇപ്രകാരമായിരുന്നു: ' ജന്മം കൊണ്ട നാള്‍ മുതല്‍ ശ്രീനാരായണ പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് വിരുദ്ധമായിരുന്നു' എന്നാണ് പിണറായിയുടെ പേരില്‍ ദേശാഭിമാനിയില്‍ അച്ചടിച്ചുവന്നത്. ഇത് വസ്തുതാ വിരുദ്ധമാണ് എന്നുമാത്രമല്ല ശ്രീനാരായണ ഗുരുവിനെ അപകീര്‍ത്തിപ്പെടുത്തുന്നതുമായിരുന്നു' ശ്രീനാരായണ പ്രസ്ഥാനം ഒരിടത്തും കമ്മ്യൂണിസ്റ്റ് വിരുദ്ധമായിരുന്നിട്ടില്ല. അടുത്തയിടെ മന്നത്ത് പദ്മനാഭനെയും അധിക്ഷേപിക്കുന്ന ലേഖനം കണ്ടു. വൈക്കം സത്യാഗ്രഹ സമരത്തില്‍ ശരീരം മുഴുവന്‍ തല്ലുകൊണ്ട് ശരീരം പൊളിഞ്ഞ മന്നത്തിനെ പാടെ വിസ്മരിച്ചാണ് ആ സൃഷ്ടി നടത്തിരിക്കുന്നത്.
കേരളത്തിലെ മിക്കവാറും എല്ലാ ട്രേഡ് യൂണിയനുകളും സ്ഥാപിച്ചത് ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സംഘടനകളാണ് സിപിഎം ന്റെ പ്രഥമ സെക്രട്ടറിയായിരുന്ന സിഎച്ച് കണാരനാണ് ശ്രീനാരായണന്റെ പേരിലെ നെയ്ത്ത് തൊഴിലാളി സംഘടനക്കും ബീഡി തൊഴിലാളി സംഘടനക്കും മറ്റും ജന്മം നല്കിയത്. ചിറയിന്‍കീഴില്‍ ചകിരി തൊഴിലാളി സംഘടനരൂപം കൊടുത്തത്തിന് പിന്നില്‍ ഗുരു തന്നെ ഉണ്ടായിരുന്നു. പരപരാ വെളുക്കുമ്പോള്‍ തൊണ്ട് തല്ല് കേന്ദ്രങ്ങളില്‍ എത്തുന്ന സ്ത്രീ തൊഴിലാളികള്‍ രാത്രി ഇരുട്ടിയശേഷം മാത്രം വീടണയുന്ന ദുരിതം അറിഞ്ഞു അവരോട് സംഘടന രൂപീകരിക്കാന്‍ ആവേശം കൊടുത്ത് പ്രേരിപ്പിച്ചത് ഗുരുവായിരുന്നുവത്രെ. ആ ഗുരുവിനെ അറി വില്ലായ്മയകൊണ്ടാകാം പിണറായി വിജയന്റെ പേരില്‍ തന്നെ അവഹേളിക്കപ്പെട്ടത്. എം വി ഗോവിന്ദന്‍ വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുമ്പോള്‍ ഇതെല്ലാം ഓര്‍ത്തിരിക്കുന്നത് നന്ന്. ദേശാഭിമാനിയിലെ ലേഖനത്തിലെ അബദ്ധം ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ പിണറായി വിജയന് അത് ബോധ്യപ്പെട്ടിരുന്നു. അത് തിരുത്താന്‍ നിന്നാല്‍ മാധ്യമങ്ങള്‍ അത് പൊലിപ്പിച്ചു കൂടുതല്‍ പ്രചാരം നല്‍കുമെന്നത്‌കൊണ്ട് പിന്‍വാങ്ങുകയാണ് ഉണ്ടായത്.
എസ്.എന്‍.ഡി.പി. യോഗം എന്താണെന്നും അതിന്റെ ശൈലിയും പ്രവര്‍ത്തനവും എങ്ങനെയാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. എല്ലാ സമുദായങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു. സെക്രട്ടറിയായതിനു ശേഷമാണ് എം.വി. ഗോവിന്ദന്‍ യോഗത്തിനെതിരേ തിരിഞ്ഞുതുടങ്ങിയത്. രാഷ്ട്രീയമായ വീതംവെപ്പില്‍ പിന്നാക്ക, ഈഴവാദി വിഭാഗം തഴയപ്പെട്ടെന്നതു വാസ്തവമാണ്. എല്‍.ഡി.എഫിന്റെ ജീവനാഡിയായ അടിസ്ഥാനവര്‍ഗത്തെ തള്ളിപ്പറയുന്ന രീതി ശരിയല്ല. വള്ളംമുങ്ങാന്‍ നേരത്ത് കിളവിയെ പിടിച്ച് വെള്ളത്തിലിട്ടു രക്ഷപ്പെടുന്ന രീതിയാണ് ഇപ്പോള്‍ തുടരുന്നത് വെള്ളാപ്പള്ളി പറഞ്ഞു. സത്യം വിളിച്ചുപറയുന്നതിനാലാണ് തന്നെ കൂട്ടമായി ആക്രമിക്കാന്‍ ശ്രമിക്കുന്നത്. എസ്എന്‍ഡിപിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കള്‍ക്ക് അറിയില്ല. ഗോവിന്ദന്‍ മാഷ് ആരുപറഞ്ഞാലും കേള്‍ക്കില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
https://www.facebook.com/Malayalivartha